ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മുത്തലാഖ് നിരോധിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പ് നടത്തുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ സമാജ് വാദി പാര്‍ട്ടിയേയും കോണ്‍ഗ്രസിനേും ബിഎസ്പിയേയും അദ്ദേഹം വെല്ലുവിളിച്ചു.

സ്ത്രീകളെ ബഹുമാനിക്കുന്ന ഏകപാര്‍ട്ടിയാണ് ബി.ജെ.പി.  മറ്റു പാര്‍ട്ടികള്‍ സ്ത്രീകളെ ആദരിക്കുകയോ അര്‍ഹമായ പദവിയോ നല്‍കുന്നില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

രവിശങ്കര്‍ പ്രസാദ്- ഫയല്‍ ഫോട്ടോ

രവിശങ്കര്‍ പ്രസാദ്- ഫയല്‍ ഫോട്ടോ

നിരോധനം മതവുമായി ബന്ധപ്പെട്ടതല്ല, സ്ത്രീകളുടെ ആത്മാഭിമാന പ്രശ്‌നമാണ്. മുത്തലാഖ് പോലെയുള്ള സാമൂഹിക തിന്മകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാരിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ജാതിരാഷ്ട്രീയത്തിനപ്പുറം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാണിക്കാന്‍ ബി.എസ്.പി ശ്രമിക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ