കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ തെ​ക്ക​ൻ ന​ഗ​ര​മാ​യ സാ​ൻ​ഗി​ൻ താ​ലി​ബാ​ൻ പി​ടി​ച്ചെ​ടു​ത്തു. ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ണ്ടു​നി​ന്ന യു​ദ്ധ​ത്തി​നൊ​ടു​വി​ലാ​ണ് താ​ലി​ബാ​ൻ‌ അ​ഫ്ഗാ​നി​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ന​ഗ​ര​മാ​യ സാ​ൻ​ഗി​ന്‍റെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

ജി​ല്ലാ പൊ​ലീ​സ് ആ​സ്ഥാ​ന​വും ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സും ഭീ​ക​ര​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യെ​ന്ന് ഹെൽമണ്ട് പ്ര​വി​ശ്യ ഗ​വ​ർ​ണ​റു​ടെ വ​ക്താ​വ് അ​റി​യി​ച്ചു. യു​ദ്ധ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് അ​ഫ്ഗാ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു.
തുടര്‍ന്ന് സാ​ൻ​ഗി​നി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങി​യ​താ​യി അ​ഫ്ഗാ​ൻ സൈ​ന്യം അ​റി​യി​ച്ചു. നാശനഷ്ടങ്ങള്‍ ഒഴിവാക്കാനുള്ള ത​ന്ത്ര​പ​ര​മാ​യ പി​ൻ​വാ​ങ്ങ​ലാ​ണി​തെ​ന്ന് സൈ​ന്യം പ​റ‍​യു​ന്നു.

സൈന്യം പിന്‍മാറിയതിന് പിന്നാലെ സ്ഥലത്ത് വന്‍ സ്ഫോടനങ്ങള്‍ നടത്തിയതായി സൈന്യം അറിയിച്ചു. സൈന്യം ശേഖരിച്ച് വെച്ചിരുന്ന ആയുധങ്ങള്‍ ഭീകരവാദികളുടെ കൈയിലെത്താതിരിക്കാനാണ് കെട്ടിടങ്ങള്‍ അടക്കമുള്ളിടത്ത് സൈന്യം സ്ഫോടനം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ