എന്തിനെയും ലാഘവത്തോടെ കാണുകയും ചെയ്യുന്ന പ്രായമാണ് യുവത്വം. സുഹൃത്തുക്കള്‍ക്കൊപ്പമോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലോ സമയം ചെലവഴിക്കാനാണ് ചെറുപ്പമെന്നനിലയില്‍ നിങ്ങളുടെ ആഗ്രഹം. ഒപ്പം ദീര്‍ഘകാല സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനും ആഗ്രഹിക്കുന്നു. അപകടസാധ്യതകളെ കാണാതിരിക്കുകയും ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള കാര്യങ്ങള്‍ മനസിനെ മറികടക്കുകയും ചെയ്യുന്ന പ്രായമാണിത്. അതില്‍ തെറ്റൊന്നുമില്ല, പക്ഷേ മരണം ശാശ്വതസത്യമാണെന്ന വസ്തുതയെക്കുറിച്ച് നിങ്ങള്‍ ബോധവാന്മാരായിരിക്കണം.
അകാല മരണം പ്രിയപ്പെട്ടവര്‍ക്കു പൂരിപ്പിക്കാന്‍ കഴിയാത്ത ശൂന്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ എന്ന മറ്റൊരു തരത്തിലുള്ള പരിഹാരമാണെന്നത് ചെറുപ്പക്കാര്‍ അവഗണിക്കരുത്. ചെറുപ്പക്കാരെന്ന നിലയില്‍ ഇന്‍ഷുറന്‍സ് ആവശ്യമില്ലെന്നാണ് നിങ്ങള്‍ കരുതുന്നുവെങ്കില്‍ വീണ്ടും ചിന്തിക്കുക. സമയം കുതിക്കുകയാണ്, താമസിയാതെ വിവാഹം കഴിച്ച് നിങ്ങള്‍ക്കൊരു കുടുംബമാവാം. അകാലമരണം പല സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും അഭിലാഷങ്ങളെയും ഇല്ലാതാക്കും.
മറ്റുള്ളവരെ സാമ്പത്തികമായി ആശ്രയിക്കുന്ന എല്ലാവര്‍ക്കും ടേം ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. നിങ്ങള്‍ ചെറുപ്പവും അവിവാഹിതരുമെങ്കില്‍, നിങ്ങളെ സാമ്പത്തികമായി ആശ്രയിക്കുന്ന മാതാപിതാക്കള്‍ ഉണ്ടായിരിക്കാം. നിങ്ങള്‍ ഉടന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ പങ്കാളിയ്ക്കു സാമ്പത്തിക പരിരക്ഷ ഉറപ്പുവരുത്താന്‍ ഇന്‍ഷുറന്‍സ് ആവശ്യമാണ്. കുടുംബാംഗങ്ങളെ ഒരേ ജീവിതനിലവാരം നിലനിര്‍ത്താന്‍ സഹായിക്കുന്ന സംഗതിയാണു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍. ഒരു തരത്തില്‍ പറഞ്ഞാല്‍, സമ്പാദിക്കുന്നയാളുടെ പിന്തുണ ഇല്ലാതാവുമ്പോഴും ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ വരുമാനം ഉറപ്പാക്കുന്നു.
ടേം ഇന്‍ഷുറന്‍സ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നുതെന്നത് ലളിതമാണ്. പ്രായം, പരിരക്ഷാ തുക (സം അഷ്വേര്‍ഡ്), പരിരക്ഷ ആവശ്യമായ കാലയളവ് എന്നിവ അടിസ്ഥാനമാക്കിയാണു പ്രീമിയം കണക്കാക്കുന്നത്. ഇന്‍ഷ്വര്‍ ചെയ്ത വ്യക്തി തിരഞ്ഞെടുത്ത പോളിസി കാലാവധി തീരുന്നതുവരെ പ്രീമിയം അടയ്ക്കണം. പോളിസി കാലാവധിക്കുള്ളില്‍ മരിച്ചാല്‍ പരിരക്ഷാ തുക കുടുംബത്തിന് ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്നു. ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ എന്നത് ഇന്‍ഷുറന്‍സിന്റെ പരിപൂര്‍ണ രൂപമാണ്. ഇതിന് മെച്യൂരിറ്റി മൂല്യമില്ലെങ്കിലും പൂര്‍ണ പരിരക്ഷ ലഭ്യമാക്കുന്നു. പ്രീമിയത്തിന്റെ കാര്യത്തില്‍ ഉയര്‍ന്ന ലൈഫ് കവര്‍ ചെലവിന്റെ ഒരു ഭാഗം മാത്രമേ വരുന്നൂള്ളൂ.
Read More: സുനില്‍ ധവാന്‍ എഴുതിയ മറ്റു കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്നല്ലെങ്കില്‍, സമീപഭാവിയില്‍ നിങ്ങള്‍ ലക്ഷ്യങ്ങള്‍ക്കായി സമ്പാദിക്കാനുള്ള പാതയിലായിരിക്കാം. ടേം ഇന്‍ഷുറന്‍സ് പ്ലാനില്‍ ചേരുന്നതോടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പാളം തെറ്റാനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് നിങ്ങള്‍ ഉറപ്പാക്കുന്നു. പ്രായം കൂടിയവരെ അല്ലെങ്കില്‍ മധ്യവയസ്‌കരെ അപേക്ഷിച്ച് ചെറുപ്പക്കാര്‍ക്കു പ്രീമിയം തുക കുറവാണ്. പോളിസി കാലാവധിയില്‍ പ്രീമിയം അതേപടി തുടരുകയും ചെയ്യും. നിശ്ചിത പ്രായമെത്തുമ്പോള്‍ ജീവിതത്തില്‍ ആരോഗ്യപരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം. അത്, ഉയര്‍ന്ന പരിരക്ഷാത്തുകയ്ക്കുള്ള പ്ലാനുകള്‍ വാങ്ങുന്നതിനു തടസമാവുന്നതുപോലെ കര്‍ശനമായ ആരോഗ്യപരിശോധനയ്ക്കു വിധേയമാവുകയും വേണ്ടിവരും.
വിവിധ നിക്ഷേപ സാധ്യതകളിലൂടെ ലക്ഷ്യങ്ങള്‍ക്കായി നിങ്ങള്‍ സമ്പാദ്യമുണ്ടാക്കിയേക്കാം. പക്ഷേ മരണം സംഭവിച്ചാല്‍ അത് നിലയ്ക്കും. ഇവിടെയാണ് ടേം ഇന്‍ഷുറന്‍സ് പ്ലാനിന്റെ പ്രാധാന്യം പ്രസക്തമാവുന്നത്. മരണത്തെത്തുടര്‍ന്നുള്ള ഇന്‍ഷുറന്‍സ് വരുമാനം നിങ്ങളുടെ പങ്കാളിയ്ക്ക് അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമല്ല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായുള്ള സമ്പാദ്യമായും ഉപയോഗിക്കാം.
അതിനാല്‍, ജീവിതത്തിന്റെ തുടക്കകാലത്ത് തന്നെ ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങുന്നത് നേരത്തെ നിക്ഷേപം ആരംഭിക്കുന്നതുപോലെ ഗുണം ചെയ്യുന്നു. സമ്പാദ്യമുണ്ടാക്കാനും അപകടസാധ്യതകള്‍ നേരിടുന്നതിനുമായി ഒരു സാമ്പത്തിക പദ്ധതി പിന്തുടരുന്ന ശീലം വളര്‍ത്താന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.
വിവാഹശേഷം നിങ്ങളുടെ പരിരക്ഷാ ആവശ്യങ്ങള്‍ അവലോകനം ചെയ്യുക, പങ്കാളിയെ നോമിനിയാക്കുക, ലക്ഷ്യങ്ങളില്‍ ശ്രദ്ധിക്കുക, വിഷമിക്കാതെ ജീവിതം ആസ്വദിക്കുക.
ഈ ലേഖനം ഇംഗ്ലിഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- നേരത്തെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ പ്രവര്‍ത്തിച്ചിരുന്ന സുനില്‍ ധവാന്‍റെ ഉള്‍ക്കാഴ്ച, ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാങ്ങുമ്പോള്‍ തീരുമാനങ്ങളെടുക്കുന്നതില്‍ വായനക്കാര്‍ക്ക് പ്രയോജനമായേക്കാം