/indian-express-malayalam/media/media_files/2026/01/17/virat-kohli-anushka-sharma-2026-01-17-15-16-05.jpg)
ബോളിവുഡ് താരം അനുഷ്ക ശർമ്മയും ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയും അലിബാഗിൽ വീണ്ടും വലിയൊരു റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിലുള്ള അവാസ് ബീച്ചിന് സമീപം സിറ വില്ലേജിൽ അഞ്ച് ഏക്കറിലധികം വരുന്ന ഭൂമിയാണ് ഈ താരദമ്പതികൾ സ്വന്തമാക്കിയത്. ഏകദേശം 37.86 കോടി രൂപയാണ് ഇതിന്റെ വിപണി മൂല്യം. 2.27 കോടി രൂപയാണ് സ്റ്റാമ്പ് ഡ്യൂട്ടി.
Also Read: മുംബൈ നിരത്തുകളിൽ 72 ലക്ഷത്തിന്റെ ടെസ്‌ല സൈബർട്രക്ക് ഓടിച്ച് സഞ്ജയ് ദത്ത്; വീഡിയോ
പ്രോപ്പർട്ടി അനലിറ്റിക്സ് സ്ഥാപനമായ CRE Matrix നൽകുന്ന വിവരങ്ങൾ പ്രകാരം, ഒരേ പ്രദേശത്തുള്ള രണ്ട് വ്യത്യസ്ത പ്ലോട്ടുകളാണ് ഇവർ വാങ്ങിയത്. ഒന്ന് 14,740 ചതുരശ്ര മീറ്ററും രണ്ടാമത്തേത് 6,270 ചതുരശ്ര മീറ്ററുമാണ്. മൊത്തം 21,010 ചതുരശ്ര മീറ്റർ (ഏകദേശം 5.2 ഏക്കർ) വിസ്തൃതിയുള്ള സ്ഥലമാണ് ഇപ്പോൾ ഇവരുടെ കൈവശമെത്തിയിരിക്കുന്നത്.
Also Read: ബക്കറ്റ് ലിസ്റ്റിലെ ഒരു സ്വപ്നം കൂടി സാക്ഷാത്കരിച്ചു: സന്തോഷം പങ്കിട്ട് ടൊവിനോ തോമസ്
അലിബാഗിൽ ദമ്പതികൾ നടത്തുന്ന രണ്ടാമത്തെ വലിയ നിക്ഷേപമാണിത്. നാല് വർഷം മുമ്പ് ഇതേ മേഖലയിൽ എട്ട് ഏക്കറോളം വരുന്ന ഭൂമി ഇവർ 19 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ആ സ്ഥലത്ത് ഇപ്പോൾ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ആഡംബര വില്ല നിർമ്മിച്ചിട്ടുണ്ട്. താപനില നിയന്ത്രിക്കാവുന്ന സ്വിമ്മിംഗ് പൂൾ, അത്യാധുനിക അടുക്കള, ജക്കൂസി, ലാൻഡ്സ്കേപ്പ്ഡ് ഗാർഡനുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഈ വില്ല.
Also Read: ഇത് അവരുടെ കുടുംബപ്രശ്നം, നമ്മളിതിൽ ഇല്ല; ധ്യാനിനെ ഓടിച്ചിട്ട് തല്ലി വിനീത്; വൈറൽ രംഗം
2024-ൽ ഗുരുഗ്രാമിലെ റീച്ച് കൊമേഴ്സ്യ കോർപ്പറേറ്റ് ടവറിൽ തങ്ങൾക്കുള്ള 12 ഓഫീസ് ഇടങ്ങൾ ഇവർ വാടകയ്ക്ക് നൽകിയതും വാർത്തയായിരുന്നു. മൈൻഡ് ഇന്റഗ്രേറ്റഡ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിനാണ് ഒമ്പത് വർഷത്തെ കാലാവധിയിൽ ഈ സ്ഥലം നൽകിയിരിക്കുന്നത്. ഇതിലൂടെ പ്രതിവർഷം ഏകദേശം 1.27 കോടി രൂപ വാടക വരുമാനമായി ഇവർക്ക് ലഭിക്കുന്നു.
വിവിധ റിപ്പോർട്ടുകൾ പ്രകാരം, അനുഷ്ക ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും മൊത്തം ആസ്തി 1,250 കോടി രൂപയിലധികം വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Also Read: നയൻതാരയോ കിയാരയോ? ടോക്സിക്കിൽ കൂടുതൽ പ്രതിഫലം വാങ്ങുന്നത് ആര്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us