/indian-express-malayalam/media/media_files/2025/04/24/mutual-funds-ng-fi-419355.jpg)
/indian-express-malayalam/media/media_files/2025/04/24/mutual-funds-ng-1-319680.jpg)
ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന കാര്യം വരുമ്പോൾ, വ്യത്യസ്ത കാലയളവുകളിൽ പ്രത്യേക ഫണ്ട് നൽകിയ വരുമാനം, ഫണ്ട് ഹൗസിന്റെ പ്രശസ്തി, ഫണ്ട് മാനേജരുടെ അനുഭവം, മറ്റ് പ്രധാന കാര്യങ്ങൾ എന്നിവയൊക്കെ പരിശോധിക്കേണ്ടത് നിർണായകമാണ്. കാരണം, നമ്മുടെ പണം ശരിയായി ഉപയോഗിക്കേണ്ടതുണ്ട്.
/indian-express-malayalam/media/media_files/2025/04/24/mutual-funds-ng-5-103683.jpg)
എന്നാൽ ഒരു ചെറിയ കാര്യം പലപ്പോഴും നമ്മൾ പരിശോധിക്കാൻ മറന്നു പോവുന്നു. അത് എക്സ്പെൻസ് റേഷ്യോ ( ചെലവ് അനുപാതം) ആണ്. നിക്ഷേപം കൈകാര്യം ചെയ്യുന്നതിനായി ഫണ്ട് ഹൗസ് എല്ലാ വർഷവും നിങ്ങളിൽ നിന്ന് ഈടാക്കുന്ന ഫീസാണിത്. ഇത് ഒരു ചെറിയ തുകയാണെന്ന് തോന്നുമെങ്കിലും, ഫലത്തിൽ, ഇത് നിങ്ങളുടെ വരുമാനത്തെ പതുക്കെ കാർന്നുതിന്നേക്കാം.
/indian-express-malayalam/media/media_files/2025/04/24/mutual-funds-ng-3-839186.jpg)
ഉദാഹരണത്തിന്, ഒരു ഫണ്ടിന്റെ ചെലവ് അനുപാതം 1% ആണെങ്കിൽ, ഓരോ 100 രൂപ നിക്ഷേപിക്കുന്നതിനും വാർഷിക ചാർജായി 1 രൂപ കുറയ്ക്കും എന്നാണ് ഇതിനർത്ഥം. ഈ ചാർജ് ഫണ്ടിന്റെ നെറ്റ് ആസ്തി മൂല്യത്തിൽ (NAV) നേരിട്ട് ക്രമീകരിക്കപ്പെടുന്നു - അതായത്, നിക്ഷേപകൻ പ്രത്യേകം പണം നൽകേണ്ടതില്ല.
/indian-express-malayalam/media/media_files/2025/04/24/mutual-funds-ng-4-725967.jpg)
കഴിഞ്ഞ 7 മാസത്തെ വിപണി സാഹചര്യത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ആഗോളതലത്തിൽ ഓഹരികൾ നിരന്തരമായ സമ്മർദ്ദത്തിലായിരുന്നു. ആഭ്യന്തര വിപണിയിൽ, മുൻനിര ഇക്വിറ്റി സൂചികകൾ ഗണ്യമായി ഇടിഞ്ഞു, ഇത് ഇക്വിറ്റി ഫണ്ടുകളുടെ പ്രകടനത്തെയും മോശമായി ബാധിച്ചു. അത്തരം സമയങ്ങളിൽ, ഓരോ ശതമാനത്തിന്റെയും പ്രാധാന്യം വർദ്ധിക്കുന്നു. നിങ്ങളുടെ വരുമാനത്തെ ആദ്യം ബാധിക്കുന്ന ചെലവ്, എക്സ്പെൻസ് റേഷ്യോ ആണ്.
/indian-express-malayalam/media/media_files/2025/04/24/mutual-funds-ng-2-442942.jpg)
ചെലവ് അനുപാതം (എക്സ്പെൻസ് റേഷ്യോ) കുറവുള്ളതും മികച്ച വരുമാനം നൽകുന്നതുമായ 5 ഫണ്ടുകളെക്കുറിച്ച് അറിയാം. കുറഞ്ഞ ചെലവ് അനുപാതം, മികച്ച 5 വർഷത്തെ വരുമാനം എന്നിവയെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കപ്പെട്ടവയാണ് ഇവയെല്ലാം. താഴെ പരാമർശിച്ചിരിക്കുന്ന ഈ ഫണ്ടുകളെല്ലാം കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 20 ശതമാനം മുതൽ 26 ശതമാനം വരെ വരുമാനം നൽകിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/04/24/mutual-funds-ng-6-692523.jpg)
PGIM India Flexi Cap Fund – Direct Plan
Expense ratio: 0.43%, 5-year return: 25.86%
/indian-express-malayalam/media/media_files/2025/04/24/mutual-funds-ng-8-842292.jpg)
Navi Flexi Cap Fund – Direct Plan
Expense ratio: 0.43%, 5-year return: 21.94%
/indian-express-malayalam/media/media_files/2025/04/24/mutual-funds-ng-7-290366.jpg)
Baroda BNP Paribas Focused Fund – Direct Plan
Expense ratio: 0.48%, 5-year return: 21.87%
/indian-express-malayalam/media/media_files/uploads/2017/01/currency.jpg)
Edelweiss Flexi Cap Fund – Direct Plan
Expense ratio: 0.49%, 5-year returns: 26.46%
/indian-express-malayalam/media/media_files/uploads/2017/03/currencyindia-rupee-reuters759.jpg)
Canara Robeco Flexi Cap Fund – Direct Plan
Expense ratio: 0.56%, 5-year returns: 22.63%
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.