/indian-express-malayalam/media/media_files/2026/01/22/bangladesh-cricket-team-2026-01-22-17-17-01.jpg)
Bangladesh T20 World Cup: ടി20 ലോകകപ്പിൽ ബംഗ്ലാദേശ് ഉണ്ടാകില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞു. ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് കളിക്കാനവാതെ വരുന്നത് സാമ്പത്തികമായും ഇവരെ ഏറെ ബാധിക്കും. ലോകകപ്പിൽ നിന്ന് പിന്മാറുന്നതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഉണ്ടാവുന്ന നഷ്ടം 300,000 ഡോളർ മുതൽ 500,000 ഡോളർ വരെയാകുമെന്നാണ് റിപ്പോർട്ടുകൾ.
300,000 ഡോളർ മുതൽ 500,000 ഡോളർ വരെയുള്ളത് ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കളിക്കുന്നതിനുള്ള ഫീ ആണ്. ഐസിസിയുമായുള്ള മെമ്പർ പാർട്ടിസിപ്പേഷൻ എഗ്രിമെന്റ് പ്രകാരം ലോകകപ്പിൽ നിന്നുള്ള ബംഗ്ലാദേശിന്റെ പിന്മാറ്റത്തിന്റെ പേരിൽ ബിസിബിക്കെതിരെ രണ്ട് മില്യൺ ഡോളർ വരെ പിഴ ചുമത്താനാവും.
Also Read: MS Dhoni IPL: ധോണി മൂന്നാമനായി ഇറങ്ങും; പവർപ്ലേയിൽ അടിച്ചു തകർക്കും: ആർ അശ്വിൻ
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ വാർഷിക വരുമാനത്തിലെ 60 ശതമാനത്തോളം വരുന്ന 27 മില്യൺ ഡോളറും ബിസിബിക്ക് നഷ്ടമാവും. ടി20 ലോകകപ്പിൽ നിന്നുള്ള വരുമാനത്തിന്റെ പങ്ക് ബിസിബിക്ക് ഐസിസിയിൽ നിന്ന് ലഭിക്കാതെ വരുന്നതോടെയാണ് ഇത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ സാമ്പത്തികമായി ബാധിക്കുന്നത് പോലെ ഇത് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്കും തിരിച്ചടിയാവുന്നു.
Also Read: Sanju Samson T20: 'തിരുവനന്തപുരത്ത് സഞ്ജുവിന് പകരം ഇഷാൻ കളിക്കും'; കാരണം ചൂണ്ടി മുൻ താരം
പല ഇന്ത്യൻ ബ്രാൻഡുകളുമായി ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് കരാറുണ്ട്. നിലവിലെ സാഹചര്യത്തിൽ കരാർ റദ്ദാക്കുന്നതിലേക്ക് ബ്രാൻഡുകൾ കടക്കുന്നതായാണ് റിപ്പോർട്ടുകൾ. എസ്ജി, എസ്എസ് എന്നീ ബ്രാൻഡുകളുമായുള്ള കരാർ റദ്ദാക്കുന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ആണ് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് നേരിടേണ്ടി വരുന്നത്.
Also Read: ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി ഐസിസി; പകരം സ്‌കോട്ട്ലൻഡ് എത്തും
ഇന്ത്യയുമായുള്ള ബന്ധം മോശമായതിനെ തുടർന്ന് ഇന്ത്യയിൽ കളിക്കുന്നത് സുരക്ഷിതമല്ലെന്നും വേദി മാറ്റണം എന്നുമാണ് ആദ്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയോട് ആവശ്യപ്പെട്ടത്. എന്നാൽ ടൂർണമെന്റ് ആരംഭിക്കാനിരിക്കെ വേദികൾ മാറ്റാനാവില്ലെന്ന് ഐസിസി വ്യക്തമാക്കി. 24 മണിക്കൂർ സമയമാണ് തീരുമാനം അറിയിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഐസിസി നൽകിയത്. ടി20 ലോകകപ്പിൽ നിന്ന് പിന്മാറാനുള്ള നിർദേശമാണ് ബംഗ്ലാദേശ് ഭരണകൂടത്തിൽ നിന്ന് ബിസിബിക്ക് ലഭിച്ചത്.
Read More: Indian Cricketers: ഇൻസ്റ്റഗ്രാമിൽ നിന്ന് പണം വാരുന്നവർ; ടോപ് 5 ഇന്ത്യൻ താരങ്ങൾ ഇവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us