scorecardresearch

അന്ന് 5,600 രൂപ നിക്ഷേപത്തിൽ തുടങ്ങി; ഇന്ന് 420 കോടി ആസ്തി

420 കോടി രൂപയുടെ ആസ്തിയുള്ള 'ജെറ്റ്‌സെറ്റ്‌ഗോ' എന്ന കമ്പനിയുടെ ഉടമയും ഷാർക്ക് ടാങ്ക് ഇന്ത്യയിലെ ശ്രദ്ധേയ സാന്നിധ്യവുമായ കനിക ടെക്രിവാളിന്റെ ജീവിതം ഏതൊരു സംരംഭകനും ഒരു പാഠപുസ്തകമാണ്.

420 കോടി രൂപയുടെ ആസ്തിയുള്ള 'ജെറ്റ്‌സെറ്റ്‌ഗോ' എന്ന കമ്പനിയുടെ ഉടമയും ഷാർക്ക് ടാങ്ക് ഇന്ത്യയിലെ ശ്രദ്ധേയ സാന്നിധ്യവുമായ കനിക ടെക്രിവാളിന്റെ ജീവിതം ഏതൊരു സംരംഭകനും ഒരു പാഠപുസ്തകമാണ്.

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kanika Tekriwal Shark Tank India

"നീ ഡ്രൈവർ ആകാൻ പോകുവാണോ?" - പൈലറ്റാകണമെന്ന കൊച്ചു കനികയുടെ സ്വപ്നത്തിന് നേരെ യാഥാസ്ഥിതികമായ കുടുംബം ഉയർത്തിയ പരിഹാസമായിരുന്നു ഇത്. എന്നാൽ അന്ന് ചിറകരിഞ്ഞവർ പോലും അറിഞ്ഞില്ല, ഭാവിയിൽ ഇന്ത്യയിലെ സ്വകാര്യ വിമാനങ്ങളുടെ ലോകം നിയന്ത്രിക്കുന്ന 'ക്വീൻ ഓഫ് ഏവിയേഷൻ' ആകാൻ പോവുകയാണ് അവളെന്ന്. ഇന്ന് 420 കോടി രൂപയുടെ ആസ്തിയുള്ള 'ജെറ്റ്‌സെറ്റ്‌ഗോ' (JetSetGo) എന്ന കമ്പനിയുടെ ഉടമയും ഷാർക്ക് ടാങ്ക് ഇന്ത്യയിലെ ശ്രദ്ധേയ സാന്നിധ്യവുമായ കനിക ടെക്രിവാളിന്റെ ജീവിതം ഏതൊരു സംരംഭകനും ഒരു പാഠപുസ്തകമാണ്.

Advertisment

Also Read: അന്ന് മമ്മൂട്ടിയുടെയും കമൽഹാസൻ്റെയും നായിക; ഇന്ന് കോടികൾ ആസ്തിയുള്ള വ്യവസായി, ഓർമയുണ്ടോ ഈ നടിയെ?

നാലാം വയസ്സിൽ ഒരു ഹെലികോപ്റ്റർ ഇറങ്ങുന്നത് കണ്ടപ്പോഴാണ് വിമാനങ്ങളോടുള്ള പ്രണയം കനികയിൽ തുടങ്ങിയത്. കോക്പിറ്റിലിരുന്ന് ആകാശം കീഴടക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ മാർവാഡി കുടുംബത്തിലെ കർശനമായ നിയന്ത്രണങ്ങൾ ആ സ്വപ്നത്തിന് വിലക്കിട്ടു. പൈലറ്റ് എന്നാൽ വെറുമൊരു ഡ്രൈവറാണെന്ന കുടുംബത്തിന്റെ കാഴ്ചപ്പാടാണ് അവളെ മറ്റൊരു വഴി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. അങ്ങനെ 2014-ൽ, തന്റെ 21-ാം വയസ്സിൽ വെറും 5,600 രൂപയുടെ നിക്ഷേപവുമായി അവൾ ഏവിയേഷൻ മേഖലയിലേക്ക് കാലെടുത്തുവെച്ചു.

Also Read: തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ടാക്സ് അടക്കുന്ന താരം; രജനികാന്തിന്റെ ആസ്തി എത്രയെന്നറിയാമോ?

ആകാശത്തിലെ 'ഊബർ'
സ്വകാര്യ ജെറ്റുകൾ വാടകയ്ക്ക് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സുതാര്യമായ പ്ലാറ്റ്‌ഫോം എന്ന ആശയമാണ് കനിക മുന്നോട്ടുവെച്ചത്. 'ആകാശത്തിലെ ഊബർ' (Uber of the skies) എന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ പുരുഷാധിപത്യമുള്ള ഈ മേഖലയിൽ ഒരു 21-കാരിക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. വിമാനങ്ങൾ പരിശോധിക്കാൻ എയർപോർട്ടിൽ എത്തുമ്പോൾ റെഡ് യൂണിഫോം കാരണം പലരും കനികയെ 'ക്യാബിൻ ക്രൂ' ആയി തെറ്റിദ്ധരിക്കുമായിരുന്നു.

Also Read: റിയൽ എസ്റ്റേറ്റ്, വജ്ര ബിസിനസ്; വിവേക് ഒബ്റോയിയുടെ ആസ്തി എത്രയെന്നറിയാമോ?

ബിസിനസ് വ്യാപിപ്പിക്കാൻ ഫണ്ട് തേടി നടന്നപ്പോൾ വിപണിയുടെ വ്യാപ്തി എത്രയാണെന്ന് ചോദിച്ച് പല നിക്ഷേപകരും കനികയെ പരിഹസിച്ചു. പലരും വാതിൽ കൊട്ടിയടച്ചു. "ആരും എന്നെ വിശ്വസിച്ചില്ല, പക്ഷേ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അതായിരുന്നു എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യം," കനിക പറയുന്നു. വൻതോതിൽ പണം സമാഹരിക്കാതെ തന്നെ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രൈവറ്റ് ജെറ്റ് ഫ്ലീറ്റിന്റെ ഉടമയാണ് അവർ. 9 സ്വകാര്യ വിമാനങ്ങളും 2 ഹെലികോപ്റ്ററുകളും ഇന്ന് ജെറ്റ്‌സെറ്റ്‌ഗോയുടെ നിയന്ത്രണത്തിലുണ്ട്.

Also Read: 25 വർഷത്തെ ദാമ്പത്യം അവസാനിച്ചു; ഞാനും സിന്ധുവും വേർപിരിഞ്ഞു: വെളിപ്പെടുത്തി മനു വർമ

കനികയുടെ ജീവിതം വെറുമൊരു ബിസിനസ് വിജയമല്ല, മറിച്ച് പോരാട്ടത്തിന്റെ കഥ കൂടിയാണ്. കരിയറിന്റെ ഒരു ഘട്ടത്തിൽ ക്യാൻസർ എന്ന വില്ലൻ കനികയെ പിടികൂടിയിരുന്നു. എന്നാൽ ആ രോഗത്തോടും പൊരുതി ജയിച്ചാണ് കനിക തന്റെ സാമ്രാജ്യം പടുത്തുയർത്തിയത്. ഹുറൂൺ റിച്ച് ലിസ്റ്റിലെ  ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നരായ വനിതകളിൽ ഒരാളാണ് ഇന്ന് കനിക.

ഒരു ലക്ഷത്തിലധികം യാത്രക്കാരെയും 6,000-ത്തിലധികം വിമാന സർവീസുകളെയും കൈകാര്യം ചെയ്ത ജെറ്റ്‌സെറ്റ്‌ഗോ ഇപ്പോൾ ഇലക്ട്രിക് വിമാനങ്ങളുടെയും വെർട്ടിക്കൽ ടേക്ക്-ഓഫ് വിമാനങ്ങളുടെയും അടുത്ത ഘട്ടത്തിലേക്ക് ചുവടുവെക്കുകയാണ്. 

Also Read: റിലേഷൻഷിപ്പ് തകർന്നു, ചതിക്കപ്പെട്ടു, ഒറ്റയ്ക്കായി: നഷ്ടങ്ങളെ കുറിച്ച് മനസ്സുതുറന്ന് വർഷ രമേശ്

Money

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: