/indian-express-malayalam/media/media_files/2026/01/06/mohit-yadav-shark-tank-india-season-5-2026-01-06-17-30-12.jpg)
സ്വന്തം വീട് പോലും നഷ്ടപ്പെടുമോ എന്ന് ഭയന്ന ഒരു കാലത്തുനിന്നും 2955 കോടി രൂപ മൂല്യമുള്ള ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുക! കേൾക്കുമ്പോൾ ഒരു സിനിമാക്കഥ പോലെ തോന്നുമെങ്കിലും ഇത് 'മിനിമലിസ്റ്റ്' ബ്രാൻഡിന്റെ സ്ഥാപകനും ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 5-ലെ പുതിയ ജഡ്ജുമായ മോഹിത് യാദവിന്റെ യഥാർത്ഥ ജീവിതമാണ്.
Also Read: അന്ന് 5,600 രൂപ നിക്ഷേപത്തിൽ തുടങ്ങി; ഇന്ന് 420 കോടി ആസ്തി
ഷാർക്ക് ടാങ്കിലെ ആദ്യ എപ്പിസോഡിൽ ലഖ്‌നൗവിൽ നിന്നുള്ള രവികുമാർ ഗുപ്ത എന്ന സംരംഭകൻ തന്റെ കുട്ടികളുടെ വസ്ത്ര ബ്രാൻഡായ 'ഗുഗ്ലി വുഗ്ലി'യുമായി (Guugly Wuugly) എത്തിയിരുന്നു. ബിസിനസ്സ് വളർത്താനായി തന്റെ വീട് പണയപ്പെടുത്തിയും കുടുംബത്തിലെ സ്വർണ്ണം വിറ്റും 90 ലക്ഷത്തോളം രൂപയാണ് രവി ഇതിൽ നിക്ഷേപിച്ചത്. ഇത് കേട്ടപ്പോഴാണ് മോഹിത് യാദവ് തന്റെ പഴയ കഷ്ടപ്പാടുകൾ ഓർത്തെടുത്തത്.
Also Read: ജനനായകനു വേണ്ടി ഇവർ വാങ്ങുന്ന പ്രതിഫലം എത്രയെന്നറിയാമോ?
തന്റെ സംരംഭകത്വ യാത്രയുടെ തുടക്കത്തിൽ മോഹിത്തും ഒരു കുട്ടികളുടെ വസ്ത്ര ബ്രാൻഡ് തുടങ്ങിയിരുന്നു. എന്നാൽ അത് പരാജയപ്പെട്ടു. പിന്നീട് 'മിനിമലിസ്റ്റ്' എന്ന സ്കിൻകെയർ ബ്രാൻഡ് തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചപ്പോൾ കയ്യിൽ പണമില്ലായിരുന്നു. ഒടുവിൽ സ്വന്തം വീട് പണയപ്പെടുത്തി 1 കോടി രൂപ ലോൺ എടുത്തു.
"എന്റെ കുടുംബത്തിന് താമസിക്കാൻ ഒരു വീട് പോലും ഇല്ലാതാകുമോ എന്ന് ഞാൻ അന്ന് ഒരുപാട് ഭയപ്പെട്ടിരുന്നു," മോഹിത് വേദിയിൽ പങ്കുവെച്ചു.
Also Read: തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ടാക്സ് അടക്കുന്ന താരം; രജനികാന്തിന്റെ ആസ്തി എത്രയെന്നറിയാമോ?
ആ ഭയത്തെ അതിജീവിച്ച് അദ്ദേഹം പടുത്തുയർത്തിയ 'മിനിമലിസ്റ്റ്' ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്നാണ്. 2025 ജനുവരിയിൽ എച്ച്.യു.എൽ (HUL) ഈ കമ്പനിയുടെ 90.5 ശതമാനം ഓഹരികൾ സ്വന്തമാക്കിയപ്പോൾ കമ്പനിയുടെ മൂല്യം 2955 കോടി രൂപയായിരുന്നു.
Also Read: പൂജ്യത്തിൽ നിന്നും വീണ്ടും തുടങ്ങിയവൾ; മഞ്ജു വാര്യരുടെ ആസ്തി എത്രയെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us