scorecardresearch

സ്വന്തമാക്കിയത് ഫ്രീയായി 430 വിമാനയാത്രകളും 15 ലക്ഷത്തിന്റെ ആഭരണങ്ങളും; ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ വെറുതെ കളയരുതേ!

ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ നിന്ന് എങ്ങനെ 23% ലാഭം തിരിച്ചുപിടിക്കാം?  റിവാർഡ് പോയിന്റുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അതൊരു വലിയ സമ്പാദ്യമാക്കി മാറ്റാം 

ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ നിന്ന് എങ്ങനെ 23% ലാഭം തിരിച്ചുപിടിക്കാം?  റിവാർഡ് പോയിന്റുകൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അതൊരു വലിയ സമ്പാദ്യമാക്കി മാറ്റാം 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Save Sage App  maximise benefits from credit card points

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന റിവാർഡ് പോയിന്റുകൾ വെറും ബോണസ് പോയിന്റുകൾ മാത്രമല്ല, ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അതൊരു വലിയ സമ്പാദ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് 'സേവ് സേജ്' (Save Sage) എന്ന സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ ആശിഷ് ലാത്ത്. ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 5ൽ ആശിഷ് തന്റെ ബിസിനസ് ആശയവും നേടിയ ആനുകൂല്യങ്ങളും പങ്കുവച്ചപ്പോൾ അത് ഷാർക്കുകളെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചു.

Advertisment

Also Read: നാഷണൽ ക്രഷ് മാത്രമല്ല; കുടകിൽ ഏറ്റവും കൂടുതൽ ടാക്സ് അടക്കുന്നതും രശ്മിക തന്നെ

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു രൂപ പോലും സ്വന്തം കയ്യിൽ നിന്ന് നൽകാതെ 350 ആഭ്യന്തര വിമാനയാത്രകളും 80 അന്താരാഷ്ട്ര യാത്രകളുമാണ് ആശിഷും ഭാര്യയും നടത്തിയത്. ഇതിനു പുറമെ നൂറോളം രാത്രികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളിൽ സൗജന്യമായി താമസിക്കാനും 15 ലക്ഷം രൂപയുടെ ആഭരണങ്ങൾ വാങ്ങാനും ആശിഷിന് സാധിച്ചു. തന്റെ ആകെ ചെലവുകളുടെ 23 ശതമാനം റിവാർഡ് പോയിന്റുകളിലൂടെ തിരിച്ചുപിടിക്കുന്നു എന്ന ആശിഷിന്റെ വെളിപ്പെടുത്തൽ ഷാർക്കായ അനുപം മിത്തലിനെ പോലും അതിശയിപ്പിച്ചു.

എന്താണ് 'സേവ് സേജ്'?

ഗുഡ്ഗാവ് സ്വദേശിയായ ആശിഷ് വികസിപ്പിച്ചെടുത്ത ഒരു എഐ അധിഷ്ഠിത ആപ്പാണ് സേവ് സേജ്. ഇന്ത്യയിൽ ഏകദേശം 11 കോടി ക്രെഡിറ്റ് കാർഡുകൾ പ്രചാരത്തിലുണ്ടെങ്കിലും ഭൂരിഭാഗം ആളുകൾക്കും അവയിലെ റിവാർഡ് പോയിന്റുകൾ എങ്ങനെ കൃത്യമായി ഉപയോഗിക്കണമെന്ന് അറിയില്ല.

Also Read: 300 രൂപയുമായി വീടുവിട്ടിറങ്ങി, ജീവിക്കാനായി ചായ വിറ്റു;  ഇന്ന് 4000 കോടി ബജറ്റ് ചിത്രത്തിന്റെ സഹനിർമ്മാതാവ്

സേവ് സേജ്   ആപ്പ് പ്രധാനമായും ലക്ഷ്യമിടുന്നത് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് അവരുടെ ഓരോ ചെലവാക്കലിലും പരമാവധി ലാഭം ഉറപ്പാക്കുക എന്നതാണ്. ഓരോ തവണ പണം ചെലവാക്കുമ്പോഴും ഉപഭോക്താവിന്റെ കൈവശമുള്ള വിവിധ ക്രെഡിറ്റ് കാർഡുകളിൽ ഏത് ഉപയോഗിച്ചാലാണ് കൂടുതൽ റിവാർഡ് പോയിന്റുകളോ ക്യാഷ്ബാക്കോ ലഭിക്കുക എന്ന് ഈ ആപ്പ് കൃത്യമായി പറഞ്ഞുതരുന്നു. 

Also Read: 116 കോടിയുടെ ആസ്തി, 15 കോടിയുടെ കൊട്ടാരം; വിജയ്-രശ്മിക ജോഡികളുടെ ആഡംബര ലോകം!

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോം, റിവാർഡ് പോയിന്റുകൾ ട്രാക്ക് ചെയ്യുകയും അവ വിമാന ടിക്കറ്റുകൾക്കോ ഹോട്ടൽ ബുക്കിംഗുകൾക്കോ ഷോപ്പിംഗിനോ എങ്ങനെ ഫലപ്രദമായി മാറ്റിയെടുക്കാം (Redeem) എന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു. പോയിന്റുകൾ കാലഹരണപ്പെട്ടു പോകാതെ സംരക്ഷിക്കാനും, ഓരോ വ്യക്തിയുടെയും ജീവിതശൈലിക്ക് അനുയോജ്യമായ മികച്ച ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കാനും ഈ ആപ്പ് സഹായിക്കുന്നു. 

ക്രെഡിറ്റ് കാർഡ് ഉപയോഗം വെറുമൊരു ബാധ്യതയല്ല, മറിച്ച് ശരിയായ രീതിയിൽ കൈകാര്യം ചെയ്താൽ അതൊരു വലിയ ലാഭമാണെന്ന് ഈ യുവ സംരംഭകൻ തെളിയിക്കുന്നു.

Also Read: അന്ന് 5,600 രൂപ നിക്ഷേപത്തിൽ തുടങ്ങി; ഇന്ന് 420 കോടി ആസ്തി

Money

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: