scorecardresearch

റിട്ടയർമെന്റ് പ്ലാനിങ് : ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ

ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് പറയുമ്പോൾ അത് എന്തിനാണ് എന്ന ചോദ്യം ഉയരുന്നുണ്ട്. അതിന് ആദ്യം, ഇവയുടെ പ്രാധാന്യം എന്താണെന്നു അറിയേണ്ടതുണ്ട്. അതേക്കുറിച്ച് പറയാം. റിട്ടയർമെന്റ് പ്ലാനിങ്ങിനെ കുറിച്ച് സാൻറ്റോയ്‌ ജോണ്‍ എഴുതുന്ന പരമ്പര രണ്ടാം ഭാഗം വായിക്കാം.

ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് പറയുമ്പോൾ അത് എന്തിനാണ് എന്ന ചോദ്യം ഉയരുന്നുണ്ട്. അതിന് ആദ്യം, ഇവയുടെ പ്രാധാന്യം എന്താണെന്നു അറിയേണ്ടതുണ്ട്. അതേക്കുറിച്ച് പറയാം. റിട്ടയർമെന്റ് പ്ലാനിങ്ങിനെ കുറിച്ച് സാൻറ്റോയ്‌ ജോണ്‍ എഴുതുന്ന പരമ്പര രണ്ടാം ഭാഗം വായിക്കാം.

author-image
Santoy John
അപ്‌ഡേറ്റ് ചെയ്‌തു
New Update
Retirement Planning, ie malayalam

Retirement Planning

റിട്ടയർമെന്റ് പ്ലാനിങ്ങിനെ കുറിച്ച് അത് എന്താണെന്നും എന്തിനാണെന്നും കഴിഞ്ഞ ലേഖനത്തിൽ വ്യക്തമാക്കിയിരുന്നുവല്ലോ. ഇത്തവണ വിരമിക്കൽ കഴിഞ്ഞുള്ള കാലത്തെ ജീവിതം ആസൂത്രണം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങളെന്തൊക്കെയാണ് എന്ന് നോക്കാം.

Advertisment

റിട്ടയർമെന്റ് ആസൂത്രണം ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മൂന്ന് നിർണായക ഘടകങ്ങളാണ് വരുമാനം നിലനിർത്തൽ, കോർപ്പസ് ഫണ്ട് പരിരക്ഷ, കോർപ്പസ് വളർച്ച എന്നിവ.

ഒരു വ്യക്തി ജോലി നിർത്തിയതിനുശേഷം ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങളും ചെലവുകളും നിറവേറ്റുന്നതിനായി വിരമിക്കുന്നതുവരെ കാലാകാലങ്ങളിൽ നീക്കിവച്ചതോ ശേഖരിച്ചതോ ആയ ഒരു തുകയെ ആണ് റിട്ടയർമെന്റ് കോർപ്പസ് ഫണ്ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്

ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് പറയുമ്പോൾ അത് എന്തിനാണ് എന്ന ചോദ്യം ഉയരുന്നുണ്ട്. അതിന് ആദ്യം, ഇവയുടെ പ്രാധാന്യം എന്താണെന്നു അറിയേണ്ടതുണ്ട്. അതേക്കുറിച്ച് പറയാം.

Advertisment

മിക്കവരുടെയും പ്രാഥമിക ലക്ഷ്യം വിരമിച്ചു കഴിഞ്ഞാലും ലഭിച്ചിരുന്ന വരുമാനം നിലനിർത്തുക എന്നതാണ്. വിരമിക്കലിനുശേഷം, ശമ്പള വരുമാനത്തിന്റെ പതിവ് ഒഴുക്ക് നിലയ്ക്കുന്നു, അതിനാൽ, വിരമിച്ച വ്യക്തിക്ക് ഇതര വരുമാന സ്രോതസ്സുകൾ കണ്ടെത്തേണ്ടതുണ്ട്. റിട്ടയർമെന്റ് സമയത്ത് വരുമാനം ഉണ്ടാക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം സ്ഥിരമായ വരുമാനം ഉറപ്പുനൽകുന്ന നൽകുന്ന സംവിധാനങ്ങളിൽ നിക്ഷേപിക്കുക എന്നതാണ്. സ്ഥിരമായ വരുമാനം ഉണ്ടാക്കുന്നതിനുള്ള ചില ജനപ്രിയ ഓപ്ഷനുകൾ ആന്വിറ്റികൾ, ഫിക്സഡ് ഡിപ്പോസിറ്റുകൾ, ഡിവിഡന്റ്-പെയിങ് സ്റ്റോക്കുകൾ എന്നിവയാണ്. എന്നിരുന്നാലും, ഈ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനം തങ്ങളുടെ ദൈനംദിന ചെലവുകൾ നിറവേറ്റാൻ പര്യാപ്തമാണെന്ന് നിക്ഷേപകർ ഉറപ്പാക്കണം.

റിട്ടയർമെന്റ് കോർപ്പസ് മൂല്യം കുറയാതെ നിലനിർത്തേണ്ടതിനാൽ, പുതിയ വരുമാനം സൃഷ്ടിക്കുന്നതുപോലെ കോർപ്പസ് പരിരക്ഷയും അത്യന്താപേക്ഷിതമാണ്. ഇതിനായി, അവർ മൂലധന പരിരക്ഷ നൽകുന്ന സംവിധാനങ്ങളിൽ നിക്ഷേപിക്കേണ്ടതുണ്ട്.

ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മൂന്നാമത്തെ പ്രധാന ഘടകമാണ് കോർപ്പസ് വളർച്ച. റിട്ടയർമെന്റ് കോർപ്പസ് മൂല്യത്തിൽ കാലക്രമേണ വളർച്ചയുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് കോർപ്പസ് വളർച്ചയുടെ ലക്ഷ്യം. ഉയർന്ന വരുമാനം നൽകുന്ന ഇൻവെസ്റ്റ്മെന്റ് നടത്തുന്നതിലൂടെ കോർപ്പസിലെ വളർച്ച കൈവരിക്കാനാകും.

വിരമിക്കൽ എന്നത് പല വ്യക്തികൾക്കും വലിയ സ്വാതന്ത്ര്യത്തിന്റെയും ആനന്ദത്തിന്റെയും സമയമായിരിക്കാം, എന്നാൽ അത് സാമ്പത്തിക അനിശ്ചിതത്വവും കൊണ്ടുവരും എന്നത് മറക്കാൻ പാടില്ല. വിരമിക്കൽ വരുമാനം പരമാവധിയാക്കുക എന്നത് പല റിട്ടയർമെന്റുകളുടെയും മുൻ‌ഗണനയാണ്, കൂടാതെ വിരമിക്കുമ്പോൾ സാമ്പത്തിക സ്ഥിരതയും ആശ്വാസവും ഉറപ്പാക്കാൻ അനുയോജ്യമായ സ്ട്രാറ്റജികൾ തിരഞ്ഞെടുക്കുകയും വേണം.

റിട്ടയർമെന്റ് വരുമാനം പരമാവധിയാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട തന്ത്രങ്ങളിലൊന്ന് ആസൂത്രണം നേരത്തെ തുടങ്ങുക എന്നതാണ്. നേരത്തെയുള്ള ഇൻവെസ്റ്റ്മെന്റ് വ്യക്തികൾക്ക് കോംപൗണ്ടിങ് ബെനിഫിറ്റ് നൽകുന്നു. അവരുടെ പണം റിട്ടയർമെന്റ് സമയമാകുമ്പോഴേക്കും വളർന്നു ഒരു വലിയ കോർപ്പസ് ആകും. ഇനി ഒരു വ്യക്തി ഇതിനകം വിരമിച്ചിട്ടുണ്ടെങ്കിലും, വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ നടപ്പിലാക്കാൻ ഇപ്പോഴും സമയമുണ്ട്.

റിട്ടയർമെന്റ് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഘടകം ചെലവുകൾ മനസ്സിലാക്കുകയും അതനുസരിച്ച് പണം കൈകാര്യം ചെയ്യുകയും ചെയ്യുക എന്നതാണ്. വിരമിച്ചവർ ഫലപ്രദമായി ബജറ്റ് തയ്യാറാക്കുകയും ചെലവുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്തുകയും വേണം. മികച്ച ഇൻഷുറൻസ് പ്ലാൻ വാങ്ങുക അല്ലെങ്കിൽ ഗവൺമെന്റ് ഹെൽത്ത് കെയർ പ്രോഗ്രാമുകൾ പ്രയോജനപ്പെടുത്തുക, എന്നീ മാർഗങ്ങളിലൂടെ ആരോഗ്യ സംരക്ഷണ ചെലവുകൾ ലാഭിക്കുന്നത് ഒരു ഉദാഹരണമാണ്.

റിട്ടയർമെന്റ് വരുമാനം പ്ലാൻ ചെയ്യുമ്പോഴുള്ള വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുക എന്നതാണ്. അപ്രതീക്ഷിതമായ അപകടങ്ങൾ, സമ്പദ് വ്യവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവ വിരമിച്ചവർക്ക് അവരുടെ ജീവിതരീതിക്ക് അനുസൃതമായ വരുമാനം ഇല്ലാതെയാക്കാനുള്ള സാധ്യതയേറെയാണ്. അതിനാൽ,ഒരൊറ്റ വരുമാന സ്രോതസ്സിനെ ആശ്രയിച്ച് മുന്നോട്ടുപോകുന്നത് ഒട്ടും ആശാസ്യമായ പ്രവണതയല്ല. വരുമാന സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുന്നത്തിലൂടെ ഈ അപകടസാധ്യത കുറക്കാം. ഈ വൈവിധ്യവൽക്കരണത്തിനുള്ള ഉദാഹരണങ്ങളായി, വിരമിച്ചവർക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, സ്റ്റോക്കുകൾ അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് ഡിവിഡന്റുകളിൽ നിന്നുള്ള വരുമാനം, വാടക, റിസ്ക്‌ കുറഞ്ഞ ബോണ്ടുകൾ, ഫിക്സഡ് ഡെപ്പോസിറ്റുകൾ എന്നിവയിൽനിന്നുള്ള വരുമാനം അല്ലെങ്കിൽ ഒരു പാർട്ട് ടൈം ജോലിയിൽ നിന്നോ കൺസൾട്ടിങ് ജോലിയിൽ നിന്നോ ഉള്ള വരുമാനം പരിഗണിക്കാം.

കോർപ്പസ് പ്രൊട്ടക്ഷൻ, കോർപ്പസ് വളർച്ച ഉറപ്പാക്കൽ അതിനായുള്ള തന്ത്രങ്ങൾ (സ്ട്രാറ്റജി) എന്നിവയെകുറിച്ച് നമുക്ക് അടുത്ത ഭാഗത്തിൽ പരിശോധിക്കാം.

Investment Retirement Money

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: