/indian-express-malayalam/media/media_files/2026/01/24/ranbir-kapoor-anushka-sharma-virat-kohli-rcb-2026-01-24-14-29-23.jpg)
വിരാട് കോഹ്ലിയുടെ ടീമായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB)വിൽ ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും അനുഷ്ക ശർമ്മയും ചേർന്ന് 700 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഏകദേശം 2,000 കോടി രൂപ മൂല്യമുള്ള ഈ ഫ്രാഞ്ചൈസിയിൽ വിരാട് കോഹ്‌ലിയുടെ ഭാര്യയായ അനുഷ്കയും സുഹൃത്തായ രൺബീറും ബിസിനസ് പങ്കാളികളായി എത്തിയേക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
Also Read: അജയ് ദേവ്ഗൺ - കാജോൾ ദമ്പതികളുടെ ആസ്തി എത്രയെന്നറിയാമോ?
നിലവിൽ ആർ.സി.ബിയിൽ അനുഷ്കയ്ക്ക് സാമ്പത്തിക ഓഹരികളില്ല. എന്നാൽ ടീമിന്റെ 3 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ അനുഷ്ക ചർച്ചകൾ നടത്തുന്നതായും ഇതിന് ഏകദേശം 400 കോടി രൂപ ചിലവ് വരുമെന്നും 'ഡി.എൻ.എ' റിപ്പോർട്ട് ചെയ്യുന്നു. 18 വർഷത്തെ കാത്തിരിപ്പിന് ശേഷം ആദ്യമായി ഐപിഎൽ കിരീടം നേടിയ ആർ.സി.ബിക്ക് അനുഷ്കയുടെ വരവ് ചരിത്രപരമായ ഒരു മാറ്റമാകും.
ഇന്ത്യൻ സൂപ്പർ ലീഗിലെ (ISL) മുംബൈ സിറ്റി എഫ്.സിയുടെ സഹ ഉടമയായ രൺബീർ കപൂർ, ആർ.സി.ബിയുടെ 2 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ 300-350 കോടി രൂപ നിക്ഷേപിക്കുമെന്നാണ് വിവരം. പ്രമുഖ വ്യവസായി അദാർ പൂനാവാല ടീമിനെ വാങ്ങാൻ ഒരുങ്ങുന്നതിന് പിന്നാലെയാണ് രൺബീറിന്റെ ഈ നീക്കം. ഇതോടെ ടീമിന്റെ പരസ്യചിത്രങ്ങളിലെ പ്രധാന മുഖമായി രൺബീർ മാറും.
Also Read: 3,100 കോടിയുടെ ആസ്തി, 100 കോടിയുടെ സ്കൈ വില്ല, 33 കോടിയുടെ ഫാം ഹൗസ്; സൂപ്പർ റിച്ചാണ് ഹൃത്വിക്
വിജയ് മല്യയുടെ ഉടമസ്ഥതയിലായിരുന്ന യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് (ഡയാജിയോ), ആർ.സി.ബി വിൽക്കാൻ തീരുമാനിച്ചതോടെയാണ് വൻ നിക്ഷേപകർ ടീമിലേക്ക് എത്തുന്നത്.
2026 മാർച്ച് 26-ന് ഐപിഎൽ 19-ാം പതിപ്പ് ആരംഭിക്കും.മെയ് 31 വരെ നീളുന്ന സീസണിൽ ആകെ 84 മത്സരങ്ങളുണ്ടാകും. സ്വന്തം തട്ടകമായ ബെംഗളൂരുവിൽ കിരീടം നിലനിർത്താനാണ് ആർ.സി.ബി തയ്യാറെടുക്കുന്നത്.
Also Read: 116 കോടിയുടെ ആസ്തി, 15 കോടിയുടെ കൊട്ടാരം; വിജയ്-രശ്മിക ജോഡികളുടെ ആഡംബര ലോകം!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us