പുതുവർഷം ഭൂരിഭാഗം പേർക്കും പുത്തൻ പ്രതിജ്ഞകളുടെയും പ്ലാനിംഗുകളുടെയും തുടക്കം കൂടിയാണ്. സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താനും ഭാവിയിലേക്കായി പണം കരുതി വയ്ക്കാനും എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന ആലോചന ഓരോ പുതുവർഷ പ്രതിജ്ഞയുടെയും ഭാഗമായി ആളുകളുടെ മനസ്സിലേക്ക് കടന്നുവരുന്ന ഒന്നാണ്. ലോകം കോവിഡ് മഹാമാരിയെ നേരിടുന്ന ഇക്കാലത്ത് സാമ്പത്തിക പ്രതിസന്ധികൾ ആളുകളുടെ നിത്യജീവിതത്തെ രൂക്ഷമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. അമിത ചെലവ് ഒഴിവാക്കി എങ്ങനെ പണം ലാഭിക്കാം എന്നതിനെ കുറിച്ച് ഗൗരവമായി തന്നെ നോക്കി കാണേണ്ടതുണ്ട്.
Read more: ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതിന്റെ ഗുണങ്ങള്‍
വീട്ടുവാടക, ഹൗസിംഗ് ലോൺ, കാർ ലോൺ തുടങ്ങി പലതരം വായ്പകൾ, കടബാധ്യതകൾ, നിത്യോപയോഗ സാധനങ്ങൾക്കു വേണ്ട ചെലവ്, കുട്ടികളുടെ ഫീസ് തുടങ്ങി ഓരോരുത്തരും അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങൾ ഏറെയാണ്. ചെലവുകൾ ചുരുക്കിയും കടം വാങ്ങാതെയും ഈ പ്രതിസന്ധഘട്ടത്തെ എങ്ങനെ കടന്നുപോവാം എന്ന അന്വേഷണത്തിലാണ് ആളുകൾ. ഇതാ, ചെലവുകൾ കുറച്ചും കടങ്ങൾ ലഘൂകരിച്ചും സാമ്പത്തികകാര്യങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിക്കുന്ന ചില ടിപ്സ്.
വാടകവീട് മാറുക
താരതമ്യേന വാടകയേറിയ ഒരിടത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ, സാലറി കട്ട് പോലുള്ള പ്രതിസന്ധികളെ നിങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ കുറച്ചുകൂടി വാടക കുറഞ്ഞ ഒരിടത്തേക്ക് ഉടനടി മാറുക എന്നതാണ് പ്രായോഗികമായൊരു വഴി. ഇതുവഴി പ്രതിമാസം 1000 രൂപ നിങ്ങൾക്ക് സേവ് കഴിഞ്ഞാൽ കൂടി വർഷാവസാനം ഒരു ലക്ഷത്തിലേറെ രൂപ ലാഭിക്കാനാവും. മിക്ക കമ്പനികളും ‘വർക്ക് ഫ്രം ഹോം’ ജോലികൾ ഏറെ പ്രോത്സാഹിപ്പിക്കപ്പെടുന്ന ലോക്ക്ഡൗൺ കാലത്ത് അവിവാഹിതരായ ചെറുപ്പക്കാരാണെങ്കിൽ നഗരത്തിലെ വാടകവീടോ പേയിംഗ് ഗസ്റ്റ് സൗക്യമോ തൽക്കാലികമായി ഉപേക്ഷിച്ച് മാതാപിതാക്കൾക്ക് ഒപ്പം താമസിക്കുകയാണെങ്കിൽ വാടക ഇനത്തിൽ വരുന്ന പണം ലാഭിക്കാനാവും.
കുറഞ്ഞ പലിശയുള്ള ലോണിലേക്ക് മാറുക
ഉയർന്ന പലിശയുള്ള വായ്പയുമായോ ക്രെഡിറ്റ് കാർഡ് കടങ്ങളുമായോ നിങ്ങൾ മല്ലിടുകയാണെങ്കിൽ ഉടനടി കുറഞ്ഞ പലിശ നിരക്കുള്ള ഒരു ലോണിലേക്ക് മാറുന്നതിനെ കുറിച്ച് ചിന്തിക്കാവുന്നതാണ്. കനത്ത പ്രതിമാസ തിരിച്ചടവിൽ നിന്ന് രക്ഷ നൽകുന്നതിനൊപ്പം കടക്കെണിയിലാവാതെ മുന്നോട്ട് പോവാനും ഇത് സഹായിക്കും. ഇത്തരം സാഹചര്യങ്ങളിൽ, ഫിക്സ്ഡ് ഡെപ്പോസിറ്റ്, ഗോൾഡ് എന്നിവയുടെ ഈടിൽ കുറഞ്ഞ പലിശനിരക്കുള്ള ലോണുകൾ എടുക്കാം. സ്വർണ്ണ വായ്പക്ക് എട്ടു ശതമാനം വരെയേ പലിശ വരുന്നുള്ളൂ. അതേസമയം പല ബാങ്കുകളുടെയും ക്രെഡിറ്റ് കാർഡുകളിൽ 32 ശതമാനം വരെ പലിശ വരുന്നുണ്ട്. ഉയർന്ന പലിശ ഒഴിവാക്കാനായി, സ്വർണ വായ്പ എടുത്ത് ക്രെഡിറ്റ് കാർഡ് കുടിശ്ശിക ഒറ്റയടിക്ക് ക്ലിയർ ചെയ്യാം. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കാതെ തന്നെ അത്യാവശ്യവും അടിയന്തിരവുമായ ചെലവുകൾക്കായി നിങ്ങളുടെ കാർഡ് ഉപയോഗിക്കാൻ സഹായിക്കും. നിങ്ങളുടെ ധനസ്ഥിതി സുസ്ഥിരമാകുമ്പോൾ, പ്രീ-ക്ലോസിംഗ് ചാർജുകൾ അടച്ചതിനുശേഷം സ്വർണ്ണ വായ്പ തിരിച്ചെടുക്കുകയുമാവാം.
അതുപോലെ തന്നെ, ഹോം ലോണുകളുടെ ഇഎംഐകൾ തിരിച്ചടയ്ക്കാൻ നിങ്ങൾ വിഷമിക്കുകയാണെങ്കിൽ, നിങ്ങളുടെ ബാങ്കോ പുതിയ ബാങ്കോ വാഗ്ദാനം ചെയ്യുന്ന ഒരു റിപ്പോ-ലിങ്ക്ഡ് വായ്പയിലേക്ക് മാറുന്നത് പരിഗണിക്കാം. 100 ബേസിസ് പോയിൻറുകൾ കുറയ്‌ക്കുന്നത് നിങ്ങളുടെ ഇഎംഐകളെ താഴ്‌ത്തുക മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ മൊത്തത്തിലുള്ള പലിശ ഭാരം ലക്ഷങ്ങൾ കുറയ്‌ക്കുകയും ചെയ്യും. ശ്രദ്ധിക്കുക, മികച്ച നിരക്കുകൾ നേടുന്നതിന് നിങ്ങൾക്ക് 750-800 ൽ കൂടുതൽ ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കണം, വായ്പ റീഫിനാൻസിംഗിൽ പേപ്പർ വർക്കുകളും പ്രോസസ്സിംഗ് ചാർജുകളും ഉൾപ്പെടും. ഭാവിയിൽ റിസർവ് ബാങ്ക് പോളിസി നിരക്ക് ഉയർത്തുമ്പോഴെല്ലാം ഒരു റിപ്പോ-ലിങ്ക്ഡ് വായ്പയുടെ നിരക്ക് വർദ്ധിക്കുമെന്നും ഓർക്കുക.
Read more: പണം ഇരട്ടിയാക്കണോ? ഇതാ ഒരു സുരക്ഷിത നിക്ഷേപം