/indian-express-malayalam/media/media_files/2024/11/14/YXSZgFUXyjeWo8EQGFWc.jpg)
/indian-express-malayalam/media/media_files/2026/01/23/kajol-ajay-devgn-net-worth-3-2026-01-23-17-21-44.jpg)
ബോളിവുഡ് സിനിമാ ലോകത്തെ പ്രിയപ്പെട്ട താരദമ്പതികളാണ് അജയ് ദേവ്ഗണും കാജോളും. സിനിമകളിലൂടെയും കഠിനാധ്വാനത്തിലൂടെയും വലിയൊരു സാമ്രാജ്യം തന്നെ ഇവർ കെട്ടിപ്പടുത്തിട്ടുണ്ട്. മുംബൈയിൽ 'ശിവശക്തി' എന്ന് പേരിട്ടിരിക്കുന്ന ഇവരുടെ ആഡംബര ബംഗ്ലാവിന്റെ മതിപ്പുവില ഏകദേശം 60 കോടി രൂപയാണ്.
/indian-express-malayalam/media/media_files/2026/01/23/kajol-ajay-devgn-net-worth-2-2026-01-23-17-21-44.jpg)
അജയ് ദേവ്ഗണിന്റെ ആസ്തി
സിഎൻബിസിയുടെ കണക്കുകൾ പ്രകാരം, 2024-ൽ അജയ് ദേവ്ഗണിന്റെ ആസ്തി 427 കോടി രൂപയാണ്. ഇതുകൂടാതെ ലണ്ടനിലെ പാർക്ക് ലെയിനിൽ 54 കോടി രൂപ വിലമതിക്കുന്ന ഒരു വസ്തുവും ഈ ദമ്പതികൾക്ക് സ്വന്തമായുണ്ട്.
/indian-express-malayalam/media/media_files/2026/01/23/kajol-ajay-devgn-net-worth-5-2026-01-23-17-21-44.jpg)
റോൾസ് റോയ്സ് കള്ളിനൻ (7 കോടി), മെർസിഡീസ്-മെയ്ബാക്ക് GLS600, റേഞ്ച് റോവർ വോഗ്, മാസെരാട്ടി ക്വാട്രോപോർട്ടെ, ഔഡി Q7, ബിഎംഡബ്ല്യു Z4, മിനി കൺട്രിമാൻ എന്നിവയാണ് അജയ് ദേവ്ഗണിന്റെ ശേഖരത്തിലുള്ള ലക്ഷ്വറി വാഹനങ്ങൾ.
/indian-express-malayalam/media/media_files/2026/01/23/kajol-ajay-devgn-net-worth-4-2026-01-23-17-21-44.jpg)
1999-ൽ അദ്ദേഹംഅജയ് സ്ഥാപിച്ച 'അജയ് ദേവ്ഗൺ എഫ്ഫിലിംസ്' (ADF) ഇതുവരെ 9-ഓളം സിനിമകൾ നിർമ്മിച്ചു. കൂടാതെ, 'NY VFXWala' എന്ന പേരിൽ ഒരു വിഷ്വൽ ഇഫക്ട്സ് കമ്പനിയും 'NY Cinemas' എന്ന പേരിൽ ഒരു തിയേറ്റർ ശൃംഖലയും താരത്തിനുണ്ട്. വാർഷിക വരുമാനത്തിന്റെ വലിയൊരു ഭാഗം സിനിമകൾ, ബ്രാൻഡ് പരസ്യങ്ങൾ, ബിസിനസ് സംരംഭങ്ങൾ എന്നിവയിൽ നിന്നാണ് ലഭിക്കുന്നത്.
/indian-express-malayalam/media/media_files/2026/01/23/kajol-ajay-devgn-net-worth-1-2026-01-23-17-21-44.jpg)
കാജോളിന്റെ ആസ്തി
കാജോളിന്റെ ആകെ ആസ്തി 252 കോടി രൂപയാണ്. ഔഡി Q7, വോൾവോ XC90, ബിഎംഡബ്ല്യു X7 എന്നിവയാണ് കാജോളിന്റെ പക്കലുള്ള പ്രധാന കാറുകൾ.
/indian-express-malayalam/media/media_files/2025/03/24/kajol-throwback-ng-8-363987.jpg)
ഒരു സിനിമയ്ക്ക് ഏകദേശം 10 മുതൽ 15 കോടി രൂപ വരെയാണ് കാജോൾ പ്രതിഫലം വാങ്ങുന്നത്. ബ്രാൻഡ് പരസ്യങ്ങളിലൂടെ 3 കോടി രൂപ വരെയും താരം സമ്പാദിക്കുന്നു.
/indian-express-malayalam/media/media_files/2026/01/23/kajol-ajay-devgn-net-worth-2026-01-23-17-21-44.jpg)
അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും ആകെ ആസ്തി കൂട്ടിയാൽ അത് 679 കോടി രൂപ വരും. വർഷങ്ങളായുള്ള ഇവരുടെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ് ഈ വലിയ സമ്പാദ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us