/indian-express-malayalam/media/media_files/2025/02/23/vNa1xrEsx0ZxExbKqRgP.jpg)
ഇന്ത്യൻ ക്രിക്കറ്റ് ടീം Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോൺസർമാരായി വന്ന കമ്പനികൾക്ക് പിന്നെ സംഭവിച്ചത് എന്ത് എന്ന ചോദ്യം അന്ധവിശ്വാസവുമായി കൂട്ടിക്കെട്ടി നിരവധി പേരെത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോൺസർമാരായെത്തിയ സഹാറ, ബൈജൂസ് ആപ്പ്, ഡ്രീം 11 ഉൾപ്പെടെയുള്ളവർക്ക് സംഭവിച്ച തകർച്ചയാണ് ഇത്തരമൊരു അന്ധവിശ്വാസ ചർച്ചയിലേക്ക് വഴിവെച്ചത്. അപ്പോളോ ടയേഴ്സിന്റെ ലോഗോയാണ് ഇനി ഇന്ത്യൻ ടീമിന്റെ കുപ്പായത്തിൽ കാണുക. ജഴ്സി ശാപം എന്നതിനെ പാടെ തള്ളി പ്രതികരിക്കുകയാണ് അപ്പോളോ ടയേഴ്സ് എംഡി.
579 കോടി രൂപയ്ക്കാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോൺസർഷിപ്പ് അപ്പോളോ ടയേഴ്സ് സ്വന്തമാക്കിയത്. 2028 മാർച്ച് വരെയാണ് കരാർ. കാൻവാ, ജെകെ സിമന്റ്സ് എന്നിവരെ പിന്തള്ളിയാണ് അപ്പോളോ ടയേഴ്സ് ഡീൽ സ്വന്തമാക്കിയത്. ഉഭയകക്ഷി പമ്പരകൾ, ഏഷ്യാ കപ്പ് എന്നിവയ്ക്ക് അപ്പോളോ 4.5 കോടി രൂപയും ഐസിസി ടൂർണമെന്റിലെ ഓരോ മത്സരത്തിനും 1.72 കോടി രൂപ വീതവും നൽകും.
Also Read: 2019ൽ ബാങ്കിൽ 6000 കോടി രൂപ; 2025ൽ ബിസിസിഐയുടെ കൈവശമുള്ളത് ഞെട്ടിക്കുന്ന തുക
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോൺസർമാരായ പല കമ്പനികൾക്കും പിന്നെ സംഭവിച്ചത് വലിയ തകർച്ചയായിരുന്നു. സഹാറ കടക്കെണിയിലേക്ക് വീണു. സാഹാറ ഉടമ ജയിലിലാവുകയും ചെയ്തു. ഒപ്പോ ഇന്ത്യൻ ടീം ജഴ്സി സ്പോൺസർമാരായെത്തിയപ്പോൾ ആരാധകർ ബഹിഷ്കരണ ആഹ്വാനം ചെയ്തു. സ്റ്റാർ ഇന്ത്യൻ ജഴ്സി സ്പോൺസർമാരായി എത്തിയപ്പോൾ പ്രധാന സംപ്രേഷണാവകാശ റൈറ്റ്സുകൾ ജിയോയും സ്പോർട്സ് 18നും സ്വന്തമാക്കി. ബൈജൂസ് വലിയ കടക്കെണിയിലേക്കാണ് വീണത്. കമ്പനിയിൽ കൂട്ടപിരിച്ചുവിടലും ഉണ്ടായി. ഡ്രീം 11 ഇന്ത്യൻ ടീം സ്പോൺസറായതിന് പിന്നാലെ കേന്ദ്ര സർക്കാർ ബെറ്റിങ് ആപ്പുകൾക്ക് വിലക്കേർപ്പെടുത്തിയതോടെ അവരും പെട്ടു.
Also Read: മോഹൻലാലിന്റെ ആസ്തി എത്രയെന്നറിയാമോ?
ഇനി അപ്പോളോ ടയേഴ്സിന് സമാനമായ രീതിയിൽ പ്രശ്നങ്ങൾ സംഭവിക്കുമോ എന്ന രീതിയിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്. പലരും ഇതിനെ കുറിച്ച് പറഞ്ഞിരുന്നതായി അപ്പോളോ ടയേഴ്സ് വൈസ് ചെയർമാനും എംഡിയുമായ നീരജ് കൻവാർ പറഞ്ഞു. "അപ്പോളോ ടയേഴ്സ് കരുത്തുറ്റ സ്ഥാപനമാണ്. 19000 ആളുകൾ ഞങ്ങൾക്കായി ജോലി ചെയ്യുന്നു. ഞങ്ങളുടെ ബ്രാൻഡും നേതൃത്വവും ശക്തമാണ്. മറ്റ് സ്പോൺസർമാരുടെ കൂട്ടത്തിൽ ഞങ്ങൾ ഞങ്ങളെ കാണുന്നില്ല. അതുകൊണ്ടാണ് ബിസിസിഐ ഞങ്ങളുമായി ചേർന്നത്. ഞങ്ങളുടേത് ഒരു ഇന്ത്യൻ കമ്പനിയാണ്. വിശ്വസ്ഥമായ പ്രൊഡക്റ്റും ബ്രാൻഡുമാണ് ഞങ്ങളുടേത്," നീരജ് കൻവാർ ഇക്കണോമിക്സ് ടൈംസിനോട് പറഞ്ഞു.
Also Read: World's Richest Beggar: ഏറ്റവും പണക്കാരനായ യാചകൻ; ആസ്തി 7.5 കോടി; എങ്ങനെ എന്നല്ലേ?
സച്ചിൻ ടെണ്ടുൽക്കറെ ബ്രാൻഡ് ആംബാസിഡറായി മുൻനിർത്തി ഉപയോക്താക്കളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനാണ് ലക്ഷ്യം വെക്കുന്നത് എന്നും നീരജ് വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖമാണ് സച്ചിൻ. ഞങ്ങളുടെ ജഴ്സി അണിയാൻ സച്ചിനേക്കാൾ യോഗ്യനായ മറ്റൊരു താരമില്ല എന്നു അപ്പോളോ ടയേഴ്സ് എംഡി പറഞ്ഞു.
Also Read: സായ് പല്ലവിയുടെ ആസ്‌തി എത്രയെന്നറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us