scorecardresearch

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്‌തോ? റീഫണ്ട് എന്ന് കിട്ടും?

ജൂലൈ 31 ന് ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി അവസാനിക്കും

ജൂലൈ 31 ന് ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി അവസാനിക്കും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Income Tax Return| processing| Refunds?

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്‌തോ? റീഫണ്ട് എന്ന് കിട്ടും?

2022-23 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. ആദായനികുതി വെബ്സൈറ്റിലെ വിവരം അനുസരിച്ച് ജൂലൈ 2 വരെ 1.32 കോടിയിലധികം നികുതിദായകര്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ ഇതുവരെ ഫയല്‍ ചെയ്തിട്ടുണ്ടെന്നാണ്. മൊത്തം ഐടിആറുകളില്‍ 1.25 കോടിയിലധികം റിട്ടേണുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിനാണ് ഒരു കോടി റിട്ടേണുകള്‍ ഫയല്‍ ചെയ്തതായി ആദായ നികുതി വകുപ്പ് അറിയിച്ചത്. എന്നാല്‍ ഇത്തവണ ജൂണ്‍ 26 തന്നെ ഒരു കോടിയെന്ന നാഴികകല്ല് പിന്നിട്ടതായി ആദായ നികുതി വകുപ്പ് അറിയിച്ചു.

റിട്ടേണുകള്‍ എത്രയും വേഗം പ്രോസസ് ചെയ്ത് റീഫണ്ടുകള്‍ കാലതാമസം കൂടാതെ ലഭിക്കാന്‍ നികുതിദായകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ ഈ വര്‍ഷം റീഫണ്ടുകള്‍ എപ്പോഴാകും ലഭിക്കുന്നതെന്ന് പ്രവചിക്കാന്‍ പ്രയാസമാണെന്ന് വിദഗ്ധര്‍ പറയുന്നു.

ടാക്‌സ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ആര്‍എസ്എം ഇന്ത്യയുടെ സ്ഥാപകന്‍ ഡോ സുരേഷ് സുരാന പറയുന്നതനുസരിച്ച്, അടുത്ത ഏതാനും ആഴ്ചകളില്‍ പ്രതീക്ഷിക്കുന്ന തിരക്ക് കണക്കിലെടുത്ത് ഐടിആര്‍ ഫയലിംഗ് സംവിധാനം തയ്യാറാക്കുന്നത് പുരോഗമിക്കുകയാണ്.

Advertisment

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഐടിആര്‍ പ്രോസസ്സിംഗ് സിസ്റ്റം വളരെ വേഗത്തിലായിട്ടുണ്ടെന്നും നികുതിദായകര്‍ ഇപ്പോള്‍ റീഫണ്ടുകളെക്കുറിച്ചും പ്രോസസ്സിംഗ് സമയത്തെക്കുറിച്ചും വിഷമിക്കേണ്ടതില്ലെന്നും ഡോ സുരാന അടുത്തിടെ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഐടിആര്‍ നേരത്തെ ഫയല്‍ ചെയ്യുന്നവര്‍ക്ക് സാധാരണയായി റീഫണ്ട് നേരത്തെ ലഭിക്കുമെന്ന് ക്ലിയര്‍ സിഇഒ അര്‍ചിത് ഗുപ്ത പറഞ്ഞു. അതിനാല്‍, റീഫണ്ട് വേഗത്തില്‍ പ്രോസസ്സ് ചെയ്യുന്നതിന് മാത്രമല്ല, അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനും നേരത്തെ തന്നെ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതാണ് നല്ലത്. നിശ്ചിത തീയതിക്ക് മുമ്പുള്ള അവസാന ദിവസങ്ങളില്‍ തിരക്ക് കാരണം പ്രോസസ്സിംഗിന് കൂടുതല്‍ സമയമെടുക്കുമെന്ന് അര്‍ചിത് ഗുപ്ത പറയുന്നു.

''എത്ര ദിവസം കൊണ്ട് റീഫണ്ട് ലഭിക്കുമെന്നത് പ്രവചിക്കാന്‍ പ്രയാസമാണ്, കഴിഞ്ഞ വര്‍ഷം ഐടിആര്‍ ഫയല്‍ ചെയ്ത് ഒരാഴ്ച മുതല്‍ 10 ദിവസം വരെയുള്ള കാലയളവിനിടെ ആളുകള്‍ക്ക് റീഫണ്ട് ലഭിച്ചു. സാധാരണയായി, നേരത്തെ ഫയല്‍ ചെയ്യുന്ന ആളുകള്‍ക്ക് നേരത്തെ റീഫണ്ട് ലഭിക്കും, ജൂലൈ അവസാന ദിവസങ്ങളില്‍ ഫയലിംഗുകളുടെ വലിയ തിരക്കാണ്, അപ്പോഴാണ് റീഫണ്ട് ലഭിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നത്, ''അര്‍ചിത് ഗുപ്ത പറഞ്ഞു.

ഐടിആര്‍ പ്രോസസ്സ് ചെയ്യാന്‍ എത്ര സമയമെടുക്കും

എല്ലാ റിട്ടേണുകളും ഇലക്ട്രോണിക് രീതിയിലാണ് പ്രോസസ്സ് ചെയ്യുന്നതെന്നും ഡിപ്പാര്‍ട്ട്‌മെന്റ് യഥാസമയം അത് ചെയ്യുമെന്നും അര്‍ചിത് ഗുപ്ത പറഞ്ഞു. റിട്ടേണുകള്‍ പ്രോസസ്സ് ചെയ്യുമ്പോള്‍, അറിയിപ്പകളോ മറ്റ് അന്വേഷണമോ ഇല്ലെങ്കില്‍, റീഫണ്ടുകള്‍ വേഗത്തില്‍ ലഭ്യമാകുമെന്നാണ് അദ്ദേഹം പറഞ്ഞു.

Income Tax Money Income Tax Department Tax

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: