scorecardresearch

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ലക്ഷം രൂപ വരെ ആദായനികുതി ആനുകൂല്യം; നിങ്ങള്‍ക്ക് എത്ര ലഭിക്കും?

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനൊപ്പം, അടച്ച പ്രീമിയം നിങ്ങളുടെ നികുതിയിളവ് കുറയ്ക്കാനും സഹായിക്കുന്നു

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനൊപ്പം, അടച്ച പ്രീമിയം നിങ്ങളുടെ നികുതിയിളവ് കുറയ്ക്കാനും സഹായിക്കുന്നു

author-image
Sunil Dhawan
New Update
insurance, ഇന്‍ഷുറന്‍സ്, health insurance, ആരോഗ്യ ഇൻഷുറൻസ്, health insurance plan, ആരോഗ്യ ഇൻഷുറൻസ് പ്ലാൻ, medical insurance plan, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്ലാൻ, health insurance plan for income tax benefit, ആരോഗ്യ ഇൻഷുറൻസ് പ്ലാൻ ആദായനികുതി ആനുകൂല്യം, covid-19 health insurance, കോവിഡ്-19 ആരോഗ്യ ഇൻഷുറൻസ്, critical Illness plans, ഗുരുതരമായ രോഗങ്ങള്‍ക്കുള്ള ഇൻഷുറൻസ് പ്ലാനുകൾ, how to calculate health insurance sum assured amount, സം അഷ്വേഡ് തുക കണക്കുകൂട്ടുന്നതെങ്ങനെ?, how to calculate health insurance premium, ഇൻഷുറൻസ് പ്രീമിയം തുക കണക്കുകൂട്ടുന്നതെങ്ങനെ?, term insurance, ടേം ഇൻഷുറൻസ്, life insurance, ലൈഫ് ഇൻഷുറൻസ്, wealth news, money news, സാമ്പത്തിക വാർത്തകൾ, money news in malayalam, സാമ്പത്തിക വാർത്തകൾ മലയാളത്തിൽ,insurance news,  ഇന്‍ഷുറന്‍സ് വാര്‍ത്തകള്‍,insurance news in malayalam, ഇന്‍ഷുറന്‍സ് വാര്‍ത്തകള്‍ മലയാളത്തില്‍, money management, money tips, money, personal finance news, investment news, personal finance news, wealth news, investment planning news,   ആകര്‍ഷകമായ ഇന്‍ഷുറന്‍സ് പ

കൊറോണ വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രാധാന്യം മുമ്പെങ്ങുമില്ലാത്തവിധം വര്‍ധിച്ചിരിക്കുകയാണ്. കോവിഡ് -19 മൂലമുള്ള ആശുപത്രി ചെലവ് ലക്ഷങ്ങളിലേക്കു കടന്നതോടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി കൈവശമുള്ളത് ഒരനുഗ്രഹമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കോവിഡ് -19 മാത്രമല്ല, മറ്റ് ഏത് അസുഖം കാരണവും വര്‍ധിച്ചുവരുന്ന ആശുപത്രി ചെലവുകള്‍ നിറവേറ്റാന്‍ നിങ്ങളുടെ സമ്പാദ്യം എടുക്കേണ്ടതില്ലെന്ന് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു. അതിനാല്‍ മതിയായ പരിരക്ഷയുള്ള ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മുതിര്‍ന്ന അംഗത്തിന് മാത്രമല്ല, കുടുംബത്തിനു മുഴുവന്‍ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിലേക്കു നയിക്കുന്ന ഒരു രോഗമോ അപകടമോ ആര്‍ക്കും ഏതു സമയത്തും സംഭവിച്ചേക്കാം.

Advertisment

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനൊപ്പം, അടച്ച പ്രീമിയം നിങ്ങളുടെ നികുതിയിളവ് കുറയ്ക്കാനും സഹായിക്കുന്നു. ആരോഗ്യ പോളിസിയില്‍ നികുതി ആനുകൂല്യം ശമ്പളത്തിനു പുറമെയുള്ള ആനുകൂല്യമാണെങ്കിലും ഇത്, നികുതി ബാധ്യത കുറയ്ക്കാനും ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഒരു മാര്‍ഗമാകുന്നു.

1961 ലെ ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പ് പ്രകാരമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിക്കായി അടച്ച പ്രീമിയത്തിന്മേല്‍ നികുതി ആനുകൂല്യം ലഭിക്കുന്നത്. പരമാവധി നികുതി ആനുകൂല്യം 25,000 രൂപ അല്ലെങ്കില്‍ 50,000 രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. എങ്കിലും യഥാര്‍ത്ഥ നികുതി ആനുകൂല്യം നിങ്ങളുടെ വയസിനെ ആശ്രയിച്ചിരിക്കും. നിങ്ങള്‍ 60 വയസിനു താഴെയുള്ളവരാണെങ്കില്‍ നിങ്ങള്‍ക്കോ 60 വയസിന് താഴെയുള്ള ഏതെങ്കിലും കുടുംബാംഗങ്ങള്‍ക്കോ വേണ്ടി ആരോഗ്യ പരിരക്ഷയില്‍ അംഗമാകുകയാണെങ്കില്‍ അനുവദനീയമായ പരമാവധി നികുതി കിഴിവ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 25,000 രൂപയാണ്. അതുപോലെ, നിങ്ങളുടെ പ്രായം അറുപതോ അതില്‍ കൂടുതലോ ആണെങ്കില്‍ പരമാവധി നികുതി ആനുകൂല്യം 50,000 രൂപ വരെയാണ്.

insurance, ഇന്‍ഷുറന്‍സ്, health insurance, ആരോഗ്യ ഇൻഷുറൻസ്, health insurance plan, ആരോഗ്യ ഇൻഷുറൻസ് പ്ലാൻ, medical insurance plan, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്ലാൻ, health insurance plan for income tax benefit, ആരോഗ്യ ഇൻഷുറൻസ് പ്ലാൻ ആദായനികുതി ആനുകൂല്യം, covid-19 health insurance, കോവിഡ്-19 ആരോഗ്യ ഇൻഷുറൻസ്, critical Illness plans, ഗുരുതരമായ രോഗങ്ങള്‍ക്കുള്ള ഇൻഷുറൻസ് പ്ലാനുകൾ, how to calculate health insurance sum assured amount, സം അഷ്വേഡ് തുക കണക്കുകൂട്ടുന്നതെങ്ങനെ?, how to calculate health insurance premium, ഇൻഷുറൻസ് പ്രീമിയം തുക കണക്കുകൂട്ടുന്നതെങ്ങനെ?, term insurance, ടേം ഇൻഷുറൻസ്, life insurance, ലൈഫ് ഇൻഷുറൻസ്, wealth news, money news, സാമ്പത്തിക വാർത്തകൾ, money news in malayalam, സാമ്പത്തിക വാർത്തകൾ മലയാളത്തിൽ,insurance news,  ഇന്‍ഷുറന്‍സ് വാര്‍ത്തകള്‍,insurance news in malayalam, ഇന്‍ഷുറന്‍സ് വാര്‍ത്തകള്‍ മലയാളത്തില്‍, money management, money tips, money, personal finance news, investment news, personal finance news, wealth news, investment planning news,   ആകര്‍ഷകമായ ഇന്‍ഷുറന്‍സ് പദ്ധതികള്‍, ie Malayalam, ഐഇ മലയാളം

Advertisment

ഇതിനര്‍ത്ഥം, നിങ്ങള്‍ക്ക് 60 വയസോ അതില്‍ കൂടുതലോ ആണെങ്കില്‍, നിങ്ങള്‍ക്കും നിങ്ങളുടെ മാതാപിതാക്കൾക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മൊത്തം നികുതി ആനുകൂല്യം ഒരു ലക്ഷം രൂപ വരെ ലഭിക്കും. അടച്ച പ്രീമിയം നിങ്ങളുടെ മൊത്തം വരുമാനത്തിനു തുല്യമായ തുക കൊണ്ട് നിങ്ങളുടെ നികുതി ബാധ്യത കുറയ്ക്കും.

ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങുമ്പോള്‍, നിരവധി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ തിരഞ്ഞെടുക്കാം. സാധാരണഗതിയില്‍ നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഒരു വ്യക്തിഗത ആരോഗ്യ പദ്ധതി വാങ്ങുക. എന്നാല്‍ നിങ്ങള്‍ക്ക് കുട്ടികള്‍ ഉള്‍പ്പെടുന്ന ചെറിയ കുടുംബമുണ്ടെങ്കില്‍ ഫാമിലി ഫ്‌ളോട്ടര്‍ പ്ലാന്‍ തിരഞ്ഞെടുക്കാം. ഫാമിലി ഫ്‌ളോട്ടര്‍ പ്ലാനില്‍, ഇന്‍ഷ്വര്‍ ചെയ്ത തുക (പരിരക്ഷാത്തുക) എല്ലാ കുടുംബാംഗങ്ങള്‍ക്കും പൊതുവാണെന്നു മാത്രമല്ല വ്യക്തിഗതമായി സജ്ജമാക്കിയതുമല്ല. എല്ലാ അംഗങ്ങളും ഒരേസമയം ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നില്ലെന്നതിനാല്‍ എല്ലാ അംഗങ്ങള്‍ക്കും മതിയായ കവറേജ് നിലനിര്‍ത്താന്‍ ഫാമിലി ഫ്‌ളോട്ടര്‍ പദ്ധതികള്‍ സഹായിക്കുന്നു. എന്നാല്‍ വ്യക്തിഗത പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ പ്രീമിയം മാത്രമേ വരുന്നുള്ളൂ. ഒരു വ്യക്തിയുടെ നല്ല ക്ലെയിം ചരിത്രം സൃഷ്ടിക്കാന്‍ സഹായിക്കുന്നതിനാല്‍ വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അല്ലെങ്കില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി വാങ്ങുന്നത് ഉചിതമായിരിക്കും.

Read Also: സുനില്‍ ധവാന്റെ മറ്റു കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൂടാതെ, ആനുകൂല്യ അധിഷ്ഠിത പദ്ധതികളായ ഗുരുതരമായ രോഗങ്ങള്‍ക്കുള്ള പദ്ധതികളും ഉണ്ട്. ഈ പ്ലാനുകളില്‍, പോളിസി രേഖകളില്‍ വ്യക്തമാക്കിയതുപോലെ ഹൃദയാഘാതം, പക്ഷാഘാതം, ക്യാന്‍സര്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് ഇന്‍ഷ്വര്‍ ചെയ്ത തുക മുഴുവന്‍ ലഭിക്കും.

നഷ്ടപരിഹാരം അടിസ്ഥാനമാക്കിയുള്ള പ്ലാനുകളായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതികളില്‍നിന്ന് അവ വ്യത്യാസപ്പെട്ടിരിക്കുന്നു. സം ഇന്‍ഷേഡ് തുക വരെയുള്ള ആശുപത്രി ചെലവ് ഇന്‍ഷുറന്‍സ് കമ്പനി തിരികെ നല്‍കും.

മതിയായ പരിരക്ഷ വാങ്ങുകയെന്നതാണ് ഏറ്റവും നിര്‍ണായക കാര്യം. ഈ രണ്ട് ആരോഗ്യ പരിരക്ഷകളും വാങ്ങുന്നതിനുമുമ്പ് എത്ര പരിരക്ഷ ആവശ്യമാണെന്ന് കണക്കുകൂട്ടുക. കാരണം, അവ വാങ്ങിയശേഷവും ചികിത്സയ്ക്കു പണം ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നതു തന്നെ. ആരോഗ്യ കവറുകള്‍ വിവിധ രൂപങ്ങളില്‍ ലഭ്യമാണ്. അതായത് റൈഡേഴ്‌സ് (ഓപ്ഷണല്‍ പ്ലാനുകള്‍) അല്ലെങ്കില്‍ ഏതെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനി, ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി, അല്ലെങ്കില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എന്നികളുടെ പതിവ് പദ്ധതികള്‍ എന്നിങ്ങനെ.

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയും ഗുരുതരമായ അസുഖ പദ്ധതിയും ഒരുപോലെ പ്രധാനമാണ്. എല്ലാ മേഖലകളില്‍നിന്നുമുള്ള അപകടസാധ്യതകള്‍ ഏറ്റെടുക്കാന്‍ ഇവയ്ക്കു നിങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോര്‍ട്ട ഫോളിയോയില്‍ ഒരു സ്ഥാനമുണ്ടായിരിക്കണം.

ആരോഗ്യ പരിരക്ഷ വാങ്ങുന്നതിനുള്ള ഒരു പ്രേരകമാണ് കോവിഡ്  മഹാമാരിയെങ്കിലും ആശുപത്രി ബില്ലുകളില്‍നിന്ന് മോചനം നേടാനും നികുതി ലാഭിക്കുകയും ചെയ്യാം.

ഈ ലേഖനം ഇംഗ്ലിഷിൽ വായിക്കാൻഇവിടെ ക്ലിക്ക് ചെയ്യുക

  • നേരത്തെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ പ്രവര്‍ത്തിച്ചിരുന്ന സുനില്‍ ധവാന്റെ ഉള്‍ക്കാഴ്ച, ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാങ്ങുമ്പോള്‍ തീരുമാനങ്ങളെടുക്കുന്നതില്‍ വായനക്കാര്‍ക്ക് പ്രയോജനമായേക്കാം
Money Mic Income Tax Insurance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: