/indian-express-malayalam/media/media_files/uploads/2023/06/Apply-PF-Loan-Online.jpg)
Photo: The Financial Express
PF Loan Apply Online: എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് അല്ലെങ്കിൽ ഇപിഎഫ് എന്നത് ശമ്പള വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കായി ഇന്ത്യൻ സർക്കാർ അംഗീകരിച്ച ഒരു റിട്ടയർമെന്റ് ആനുകൂല്യ പദ്ധതിയാണ്. ഈ സ്കീമിന് കീഴിൽ, യോഗ്യരായ സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാർ അവരുടെ പിഎഫ് (പ്രൊവിഡന്റ് ഫണ്ട്) അക്കൗണ്ടുകളിൽ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് ഒരു ചെറിയ തുക സംഭാവന ചെയ്യുന്നു. ജീവനക്കാർക്ക് അവരുടെ പിഎഫ് അക്കൗണ്ടിൽ നിന്ന് ഒരു തുക പിൻവലിക്കാനും പിൻവലിച്ച പണം വ്യക്തിഗത വായ്പയായി ഉപയോഗിക്കാനും കഴിയും. വ്യക്തിഗത വായ്പ എന്നു പറയുമെങ്കിലും ഈ പണം വ്യക്തി ബാങ്കിൽ തുക തിരിച്ചടയ്ക്കേണ്ട ആവശ്യമില്ല. കാരണം പിഎഫ് ലോണിൽ തിരിച്ചടവ് നടപടിക്രമം ഉൾപ്പെടുത്തിയിട്ടില്ല.
ഒരു കമ്പനിയിൽ അഞ്ചു വർഷത്തിലധികം ജോലി ചെയ്ത ഒരു വ്യക്തിക്കാണ് അവരുടെ പിഎഫ് അക്കൗണ്ടിൽ നിന്ന് വായ്പയെടുക്കാൻ സാധിക്കുന്നത്. അപേക്ഷ നൽകി കഴിഞ്ഞാൽ എംപ്ലോയേഴ്‌സ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അല്ലെങ്കിൽ ഇപിഎഫ്‌ഒ ഈ നടപടിക്രമത്തിന് മേൽനോട്ടം വഹിക്കുകയും കാരണം പരിശോധിച്ചതിനു ശേഷം പണം പിൻവലിക്കാൻ ജീവനക്കാരനെ അനുവദിക്കുകയും ചെയ്യുന്നു.
കോമ്പോസിറ്റ് ക്ലെയിം ഫോം ഉപയോഗിച്ച്, ഫിസിക്കൽ ആപ്ലിക്കേഷൻ വഴിയും, ഓൺലൈനായും ഇപിഎഫ് വായ്പകൾക്ക് അപേക്ഷിക്കാവുന്നതാണ്.
ഓൺലൈനായി അപേക്ഷ നൽകേണ്ടതിങ്ങനെ
പിഎഫ് ലോണിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള ഘട്ടങ്ങൾ താഴെ നൽകുന്നു.
- UAN പോർട്ടൽ തുറന്ന് നിങ്ങളുടെ UAN നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.
- Manage > KYC എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ KYC വിശദാംശങ്ങൾ ശരിയാണോ എന്ന് ഇവിടെ പരിശോധിക്കാം. നിങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ,
- Online Services > Claim (Form-31, 19 & 10C) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ വിശദാംശങ്ങൾ ഇവിടെ കാണാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ ഇവിടെ നൽകുക. തുടർന്ന് Verify ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- ഒരു പോപ്പ്-അപ്പ് വിൻഡോ തെളിഞ്ഞുവരും, ലോൺ അപേക്ഷ proceed ചെയ്യട്ടെ എന്ന ചോദ്യത്തിന് Yes ക്ലിക്ക് ചെയ്യുക.
- ശേഷം Proceed for Online claim എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ, നിങ്ങൾക്ക് ആവശ്യമുള്ള ക്ലെയിം തരം തിരഞ്ഞെടുക്കുക. 'I Want To Apply For' എന്ന തിനു താഴെ (full EPF settlement, EPF part withdrawal (loan/advance), or pension withdrawal ) തുടങ്ങിയ ഓപ്ഷനുകൾ കാണാം. നിങ്ങൾക്ക് PF പിൻവലിക്കലിനോ പെൻഷൻ പിൻവലിക്കലിനോയുള്ള അർഹതയില്ലെങ്കിൽ, മെനുവിൽ ഓപ്ഷൻ കാണിക്കില്ല.
- വായ്പ എടുക്കാനായി PF Advance (Form 31) ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ പൂരിപ്പിക്കുക. ശേഷം ഫോം സമർപ്പിക്കുക. പിഎഫ് അക്കൗണ്ടുമായി നിങ്ങൾ ലിങ്ക് ചെയ്ത അക്കൗണ്ടുമായി ബന്ധപ്പെട്ട ചെക്ക് ലീഫിന്റെയോ പാസ് ബുക്കിന്റെയോ സ്കാൻ ചെയ്ത കോപ്പി കൂടി ഫോമിനൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
വായ്പയുടെ സ്റ്റാറ്റസ് പരിശോധിക്കാൻ
നിങ്ങളുടെ ഇപിഎഫ് അഡ്വാൻസ് ക്ലെയിമിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ താഴെ നൽകുന്നു.
- EPFO വെബ്സൈറ്റ് തുറക്കുക.
- Services എന്ന ഓപ്ഷനു താഴെ നൽകിയ For Employees ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- നിങ്ങൾ ഇപ്പോൾ ഒരു പുതിയ വിൻഡോയിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. ഈ വിൻഡോയിൽ, സേവനങ്ങൾ Services > Know your claim status ക്ലിക്ക് ചെയ്യുക.
- ഇപ്പോൾ നിങ്ങളുടെ യുഎഎൻ, പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക. നിങ്ങളുടെ പിഎഫ് അക്കൗണ്ട് നമ്പർ, നിങ്ങളുടെ പിഎഫ് ഓഫീസ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്, establishment code എന്നിവയും നൽകണം.
- ഇത്രയും വിവരങ്ങൾ നൽകി കഴിഞ്ഞാൽ നിങ്ങളുടെ ക്ലെയിമിന്റെ സ്റ്റാറ്റസ് നിങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനാകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us