scorecardresearch

നിങ്ങളുടെ മൊബൈൽ ഫോണിൽ എത്ര ഗ്രാം സ്വർണമുണ്ട്?

നമ്മൾ ഓരോരുത്തരും ഉപയോഗിക്കുന്ന മൊബൈൽ ഫോണിൽ നമ്മളറിയാതെ കുറച്ച് സ്വർണമുണ്ട്. പുതിയ കണക്ക് അനുസരിച്ച് സ്മാർട്ട് ഫോൺ കൈവശമുണ്ടെങ്കിൽ നിങ്ങൾ സ്വർണത്തിന് ഉടമയാണ്

നമ്മൾ ഓരോരുത്തരും ഉപയോഗിക്കുന്ന മൊബൈൽ ഫോണിൽ നമ്മളറിയാതെ കുറച്ച് സ്വർണമുണ്ട്. പുതിയ കണക്ക് അനുസരിച്ച് സ്മാർട്ട് ഫോൺ കൈവശമുണ്ടെങ്കിൽ നിങ്ങൾ സ്വർണത്തിന് ഉടമയാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mobile Phone | Gold | IEMALAYALAM

മൊബൈലിൽ സ്വർണമോ?

നിങ്ങൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നയാളാണോ? കൈവശമുള്ളത് സ്മാർട്ട് ഫോണാണോ എങ്കിൽ നിങ്ങളുടെ കൈവശം കുറച്ച് സ്വർണമുണ്ട് എന്ന് ഉറപ്പിക്കാം. നിങ്ങൾ കൊണ്ടു നടക്കുന്ന മൊബൈൽ ഫോണിലാണ് ആ സ്വർണം ഒളിഞ്ഞിരിക്കുന്നത് എന്നറിയുക. അതായത് നിങ്ങൾക്ക് ഒരു സ്മാർട്ട് ഫോൺ സ്വന്തമായുണ്ടെങ്കിൽ നിങ്ങളും ഒരു തരി പൊന്നിന് ഉടമയാണ്. അതുകൊണ്ട് കൈവശമുള്ള മൊബൈൽ ഫോൺ കേടാകുമ്പോൾവലിച്ചെറിയരുത്. അങ്ങനെ വലിച്ചെറയുമ്പോൾ ഇ- മാലിന്യം മാത്രമല്ല നിങ്ങൾ വലിച്ചെറിയുന്നത്. ചെറുതരി സ്വർണം കൂടെയാണ്. അതുകൊണ്ട് ഇനി മുതൽ ഫോൺ കൈയിലെടുക്കുമ്പോൾ അതോർമ്മ വേണം. നിങ്ങളും ഒരു തരി സ്വർണം സ്വന്തമായുള്ള ആളാണെന്ന്. മൊബൈൽ ഫോണും സ്വർണവുമായുള്ള ബന്ധത്തെ കുറിച്ച് പുതിയ വിവരങ്ങൾ പുറത്തു വിട്ടിട്ടുള്ളത് വേൾഡ് ഗോൾഡ് കൗൺസിലാണ്.

Advertisment

വേൾഡ് ഗോൾഡ് കൗൺസിൽ കണക്കനുസരിച്ച് ലോകത്ത് ഉൽപ്പാദിപ്പിക്കുന്ന സ്വർണത്തിന്റെ 50 ശതമാനവും ആഭരണങ്ങൾ നിർമ്മിക്കാനാണ് ഉപയോഗിക്കുന്നത്. 40 ശതമാനം നിക്ഷേപമായും 10 ശതമാനം വ്യവസായത്തിനും ഉപയോഗിക്കുന്നു. ആഭരണ വ്യവസായത്തിലും നിക്ഷേപ മേഖലയിലും സ്വർണത്തിന്റെ മൂല്യം എല്ലാവർക്കും അറിയാവുന്നതാണെങ്കിലും ഇലക്ട്രോണിക്സ് മേഖലയിൽ സ്വർണത്തിന്റെ സാധ്യത അധികമാരും മനസിലാക്കിയിട്ടില്ല.

തുരുമ്പെടുക്കാത്ത ലോഹമെന്ന നിലയിൽ ഇത് മൊബൈൽ ഫോണുകളുടെ നിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വേൾഡ് ഗോൾഡ് കൗൺസിൽ കണക്കനുസരിച്ച് ഓരോ മൊബൈൽ ഫോണിലും 50 മില്ലിഗ്രാം സ്വർണം ഉപയോഗിക്കുന്നുണ്ടെന്നാണ്. വർഷത്തിൽ ഒരു ബില്യൺ മൊബൈൽ ഫോണുകളാണ് നിർമ്മിക്കുന്നത് അതനുസരിച്ച് 2.82 ബില്യൺ യുഎസ് ഡോളർ മൂല്യമുളള സ്വർണമാണ് മൊബൈൽ ഫോൺ നിർമ്മാണത്തിനു മാത്രം ഉപയോഗിക്കുന്നത്. ഇതിനു പുറമേ സെമി കണ്ടക്ടർ ചിപ്പുകൾ, ടെലിവിഷൻ എയ്റോസ്പേസ് ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിലെല്ലാം സ്വർണം ഉപയോഗിക്കുന്നുണ്ട്.

Advertisment

അതായത് ചുരുക്കി പറഞ്ഞാൽ വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്ക് അനുസരിച്ച് 20 സ്മാർട്ട് ഫോൺ കൈവശമുണ്ടെങ്കിൽ നിങ്ങളുടെ കൈവശം ഒരു ഗ്രാം സ്വർണമുണ്ടാകും. ഒരു സ്മാർട്ട് ഫോണിൽ 50 മില്ലി ഗ്രാം സ്വർണമുണ്ടെങ്കിൽ 20 ഫോൺ കൈവശം വന്നാൽ ആയിരം മില്ലിഗ്രാം അല്ലെങ്കിൽ ഒരു ഗ്രാം സ്വർണം സ്വന്തമാകും. അതായത് ഒരു ഗ്രാം സ്വർണം ലഭിക്കാൻ ഒരു ടൺ അയിര് സംസ്കരിച്ച് എടുക്കേണ്ടതുണ്ട്. പക്ഷേ നിലവിലെ ഗോൾഡ് കൗൺസിൽ കണക്ക് പ്രകാരം നോക്കിയാൽ വെറും 20 സ്മാർട്ട് ഫോൺ സംസ്കരിച്ചാൽ ഒരു ഗ്രാം സ്വർണം സ്വന്തമാക്കാനാകും. അതായത് പഴയ സ്മാർട്ട് ഫോണുകൾ വലിച്ചെറിയരുത് അതൊരു പൊന്മുട്ടയിടുന്ന താറാവാണ് എന്നോർമ്മ വേണം.

സ്മാർട്ട് ഫോണിലെ സ്വർണം എവിടെയാണ് എന്നാണോ? പറയാം. സ്മാർട്ട് ഫോണിൽ സ്വർണം മാത്രമല്ല, മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളുമുണ്ട്. ലോഹങ്ങൾ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ അവിഭാജ്യഘടകമാണ്. നിങ്ങളുടെ കൈവശമുള്ള സ്മാർട്ട്‌ഫോണിൽ ടിൻ, ടാന്റലം, ടങ്സ്റ്റൺ എന്നിവയും സ്വർണത്തിന് പുറമെ ഉണ്ട്. ഫോണിലെ ലോഹ ഘടകങ്ങൾ സോൾഡർ ചെയ്യാൻ ടിൻ ഉപയോഗിക്കുന്നു, വൈദ്യുതോർജ്ജം സംഭരിക്കുന്ന കപ്പാസിറ്ററുകളിൽ ടാന്റലം ഉപയോഗിക്കുന്നു. ഫോൺ വൈബ്രേറ്റ് ചെയ്യുന്ന ഘടകങ്ങളിൽ ടങ്സ്റ്റൺ ഉപയോഗിക്കുന്നു, സർക്യൂട്ട് ബോർഡ് കണക്റ്ററുകളിലാണ് സ്വർണം ഉപയോഗിക്കുന്നതെന്ന് സി എൻ ബി സി റിപ്പോർട്ടിൽ പറയുന്നു.

മൊബൈൽ ഫോണിലെ സ്വർണത്തിന്റെ അളവ് കാലകാലങ്ങളായി വർദ്ധിച്ചു വരുന്നുവെന്നാണ് മുൻകാല കണക്കുകൾ പരിശോധിച്ചാൽ കാണാനാകുക.

ഒരു ഗ്രാം സ്വർണ്ണം ലഭിക്കാൻ ഒരു ടൺ അയിര് ആവശ്യമാണ്. എന്നാൽ 41 മൊബൈൽ ഫോണുകളിലെ സാമഗ്രികൾ റീസൈക്കിൾ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് അതേ തുക ലഭിക്കുമെന്നാണ് ഇലക്ട്രോണിക് മാലിന്യങ്ങളെ കുറിച്ചുള്ള യു എൻ റിപ്പോർട്ടിൽ ഏകദേശം പത്ത് വർഷം മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ബ്രസൽസ് ആസ്ഥാനമായ ടെക്നോളജി കമ്പനിയായ യൂമികോർ 35 ഫോണുകളിൽ നിന്ന് ഒരു ഗ്രാം സ്വർണം ലഭിക്കുമെന്ന് അഭിപ്രായപ്പെടുന്നു. 2014 ഓഗസ്റ്റ് 14 ന് ബി ബി സി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ യു എൻ റിപ്പോർട്ടും യുമികോർ ഉന്നയിക്കുന്ന അവകാശവാദവുമുള്ളത്.

ഇതിനെ മറ്റൊരു രീതിയിൽ നോക്കുകയാണെങ്കിൽ ബാറ്ററികളൊഴിവാക്കി ഒരു ടൺ പഴയ ഫോണുകൾ തൂക്കി നോക്കിയാൽ ഏകദേശം 300 ഗ്രാം സ്വർണം ലഭിക്കുമെന്ന് യുമികോർ പറയുന്നു. ഫോണുകളിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്നത് വാണിജ്യപരമായി ലാഭകരമാണെന്ന് യുമികോർ പറയുമ്പോൾ, ലണ്ടനിലെ ജനുവിൻ സൊല്യൂഷൻസ് ഗ്രൂപ്പ് ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നു. ഈ രീതിയിൽ തുച്ഛമായ പണം മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂവെന്നും മിക്കപ്പോഴും അതുപോലുമുണ്ടാകില്ല എന്നുമാണ് അവരുടെ അഭിപ്രായം.

അപ്ലൈഡ് ആൻഡ് എൻവിയോൺമെന്റൽ ജിയോളജി രംഗത്തെ ഗവേഷകനും അധ്യാപകനുമായ ഡേവ് ഹോൾവെലിന്റെ അഭിപ്രായത്തിൽ, ഖനനത്തിൽ നിന്ന് പ്രതിവർഷം 2,700 ടൺ സ്വർണ്ണം ഉൽപ്പാദിപ്പിക്കപ്പെടുന്നു. അതയാത് പ്രതിദിനം ഏകദേശം 7.4 ടൺ. മൊബൈൽ ഫോണുകളിൽ നിന്ന് അത് ലഭിക്കണമെങ്കിൽ 300 മില്യൺ ഫോൺ റീസൈക്കിൾ ചെയ്യണം. ഓരോ ദിവസവും നമ്മൾ അങ്ങനെ ചെയ്താൽ, ലോകത്ത് സജീവമായി ഉപയോഗിക്കുന്ന ഏഴ് ബില്യൺ മൊബൈൽ ഫോണുകൾ 23 ദിവസത്തിനുള്ളിൽ ഇല്ലാതാകും.

Gold Mobile Phone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: