scorecardresearch

3,100 കോടിയുടെ ആസ്തി, 100 കോടിയുടെ സ്കൈ വില്ല, 33 കോടിയുടെ ഫാം ഹൗസ്; സൂപ്പർ റിച്ചാണ് ഹൃത്വിക്

സിനിമയ്ക്ക് പുറത്ത് വലിയൊരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ 'സ്റ്റാർ കിഡ്' എന്ന വിശേഷണവും ഹൃത്വികിന് സ്വന്തമാണ്

സിനിമയ്ക്ക് പുറത്ത് വലിയൊരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ 'സ്റ്റാർ കിഡ്' എന്ന വിശേഷണവും ഹൃത്വികിന് സ്വന്തമാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
hrithik roshan asset net worth

ഹൃത്വിക് റോഷൻ

ബോളിവുഡിന്റെ പ്രിയതാരം ഹൃത്വിക് റോഷൻ തന്റെ 52-ാം ജന്മദിനം ആഘോഷിക്കുമ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത് താരത്തിന്റെ അതിശയിപ്പിക്കുന്ന സാമ്പത്തിക വളർച്ചയാണ്. 'വാർ', 'ക്രിഷ്' തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ വെള്ളിത്തിര കീഴടക്കിയ താരം, സിനിമയ്ക്ക് പുറത്ത് വലിയൊരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ 'സ്റ്റാർ കിഡ്' എന്ന വിശേഷണവും ഇപ്പോൾ ഹൃത്വികിന് സ്വന്തമാണ്.

Advertisment

Also Read: 116 കോടിയുടെ ആസ്തി, 15 കോടിയുടെ കൊട്ടാരം; വിജയ്-രശ്മിക ജോഡികളുടെ ആഡംബര ലോകം!

സിനിമയിൽ നിന്ന് മാത്രം കോടികളാണ് ഹൃത്വിക് സമ്പാദിക്കുന്നത്. നിലവിൽ ഒരു ചിത്രത്തിന് 100 കോടി രൂപ വരെയാണ് താരം പ്രതിഫലം വാങ്ങുന്നത്. എന്നാൽ ഹൃത്വികിന്റെ ആസ്തി കുത്തനെ ഉയർത്തിയത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ബ്രാൻഡായ HRX ആണ്. ഇന്ന് ഏതാണ്ട് 7,300 കോടി രൂപ വിപണി മൂല്യമുള്ള ഈ ബ്രാൻഡ് ഇന്ത്യയിലെ മുൻനിര ഫിറ്റ്‌നസ് ലൈഫ്‌സ്റ്റൈൽ ബ്രാൻഡുകളിൽ ഒന്നാണ്. ജിക്യൂ ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം താരത്തിന്റെ ആകെ ആസ്തി ഏകദേശം 3,100 കോടി രൂപയാണ്.

ആഡംബരത്തിന്റെ 'സ്കൈ വില്ല'

മുംബൈയിലെ ജൂഹുവിലുള്ള ഹൃത്വികിന്റെ വസതി ആഡംബരത്തിന്റെ പര്യായമാണ്. 38,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ കൂറ്റൻ വസതിക്ക് ഏകദേശം 100 കോടി രൂപയാണ് മതിപ്പുവില. 14, 15, 16 നിലകളിലായി വ്യാപിച്ചുകിടക്കുന്ന രണ്ട് അപ്പാർട്ട്‌മെന്റുകൾ കൂട്ടിയോജിപ്പിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

Also Read: അന്ന് 5,600 രൂപ നിക്ഷേപത്തിൽ തുടങ്ങി; ഇന്ന് 420 കോടി ആസ്തി

അറബിക്കടലിന്റെ മനോഹരമായ കാഴ്ച നൽകുന്ന ഈ വീട്ടിൽ അത്യാധുനിക ജിം, ഹോം തിയേറ്റർ എന്നിവയുണ്ട്. മക്കൾക്കായി പ്രത്യേകം ഒരുക്കിയ ചോക്ലേറ്റ് വെൻഡിംഗ് മെഷീൻ ഈ വീടിന്റെ കൗതുകകരമായ പ്രത്യേകതയാണ്.

മുംബൈയ്ക്ക് പുറത്തും ഹൃത്വിക് വൻതോതിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ലോണാവാലയിൽ ഹൃത്വിക്കിന് ഒരു ഫാം ഹൗസുമുണ്ട്. ഏഴ് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ വില്ലയ്ക്ക് 33 കോടി രൂപയാണ് വില. നീന്തൽക്കുളവും ജൈവകൃഷി തോട്ടവും ഇവിടെയുണ്ട്.

Also Read: അന്ന് മമ്മൂട്ടിയുടെയും കമൽഹാസൻ്റെയും നായിക; ഇന്ന് കോടികൾ ആസ്തിയുള്ള വ്യവസായി, ഓർമയുണ്ടോ ഈ നടിയെ?

 ജൂഹുവിലും അന്ധേരിയിലുമായി 55 കോടി രൂപയുടെ വാണിജ്യ കെട്ടിടങ്ങൾ ഹൃത്വികിനും പിതാവ് രാകേഷ് റോഷനും സ്വന്തമായുണ്ട്. വലിയ കമ്പനികൾക്ക് വാടകയ്ക്ക് നൽകിയിരിക്കുന്ന ഇവ താരത്തിന് സ്ഥിരവരുമാനം ഉറപ്പാക്കുന്നു.

ബാംഗ്ലൂരിലും ദുബായിലെ വിഖ്യാതമായ പാം ജുമൈറയിലും താരത്തിന് ആഡംബര വസ്തുവകകൾ ഉള്ളതായി റിപ്പോർട്ടുകളുണ്ട്.

റോൾസ് റോയ്‌സ് ഗോസ്റ്റ്, ഫെരാരി തുടങ്ങിയ വിലപിടിപ്പുള്ള കാറുകളുടെ ശേഖരവും ഹൃത്വികിനുണ്ട്. സിനിമയും ബിസിനസും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഹൃത്വിക്, അഭിനയത്തോടൊപ്പം മികച്ചൊരു സംരംഭകനായും ബോളിവുഡിൽ തിളങ്ങുകയാണ്.

Also Read: വീട് പണയപ്പെടുത്തി ബിസിനസ് തുടങ്ങി; ഇന്ന് 2955 കോടിയുടെ ആസ്തി

Hrithik Roshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: