scorecardresearch
Latest News

നിങ്ങള്‍ക്കറിയാമോ, ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വളരെ ജനപ്രിയമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന്?

ടേം ഇന്‍ഷുറന്‍സില്‍ നിങ്ങള്‍ എന്തുകൊണ്ട് ചേര്‍ന്നിരിക്കണമെന്നതിനു നിരവധി കാരണങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടവ അറിയാം

നിങ്ങള്‍ക്കറിയാമോ, ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വളരെ ജനപ്രിയമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന്?

ടേം ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് ഇന്ത്യയില്‍ വളരെയധികം ച്രചാരമുണ്ട്. ഏതാനും വര്‍ഷം മുമ്പ് വരെ, ഒരു കമ്പനിയും അവരുടെ ഉപഭോക്താക്കള്‍ക്ക് കാര്യമായി നിര്‍ദേശിക്കാത്ത ഉല്‍പ്പന്നമായിരുന്നു ഇവ. എന്നാല്‍ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ആകര്‍ഷകമായ നിരക്കില്‍ ടേം ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആരംഭിച്ചതോടെ കാര്യങ്ങള്‍ മൊത്തം മാറി.

ടേം ഇന്‍ഷുറന്‍സുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഉപയോക്താക്കള്‍ അതിലേക്ക് പോവാന്‍ തുടങ്ങി. ഇപ്പോള്‍ മിക്ക ഇന്‍ഷുറന്‍സ് കമ്പനികളും പുതിയ ഉപഭോക്താക്കള തങ്ങളിലേക്കെത്തിക്കുന്നതിനുള്ള മാര്‍ഗമായി ടേം ഇന്‍ഷുറന്‍സ് പ്ലാനുകളെ ഉപയോഗിക്കുന്നു. ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ താരതമ്യം ചെയ്യുന്നതിനുള്ള വെബ്‌സൈറ്റുകള്‍ പരിശോധിച്ച് ഏറ്റവും അനുയോജ്യമായ ഓപ്ഷന്‍ എളുപ്പം തിരഞ്ഞെടുക്കാം. ടേം ഇന്‍ഷുറന്‍സില്‍ നിങ്ങള്‍ എന്തുകൊണ്ട് ചേര്‍ന്നിരിക്കണമെന്നതിനു നിരവധി കാരണങ്ങളുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടവ ഇവയാണ്.

ഇപ്പോള്‍ ടേം ഇന്‍ഷുറന്‍സ് വാങ്ങണമെന്നതിനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാവുന്ന ഏറ്റവും മികച്ച സംരക്ഷണമാണിത്

നിങ്ങള്‍ക്കും കുടുംബത്തിനും മികച്ച രീതിയില്‍ സാമ്പത്തികവും മാനസികവുമായ സംരക്ഷണം ഉറപ്പുനല്‍കുന്ന മറ്റൊരു സാമ്പത്തിക ഉല്‍പ്പന്നവുമില്ലെന്നാണ് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നത്. അതിലും മികച്ച ഓപ്ഷന്‍ ധാരാളം പണം ബാങ്കിലുണ്ടായിരിക്കുക എന്നതാണ്. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ നമ്മളില്‍ ഭൂരിപക്ഷത്തിനും ആ ലക്‌ഷ്യം കൈവരിക്കാന്‍ ധാരാളം സമയമെടുത്തെക്കാം.

അപ്പോഴും അതില്‍ വലിയൊരു പങ്കും ജീവിതത്തിലെ ചില സുപ്രധാന സംഭവങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടേക്കാം. അവ തുടര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യും. ഭവനവായ്പ, കുട്ടികളുടെ പഠനം, കാര്‍, മക്കളുടെ വിവാഹം, മരുന്നുകള്‍, വീട് നവീകരിക്കല്‍, അങ്ങനെ ആ പട്ടിക അനന്തമായി നീളും. നിങ്ങള്‍ വിരമിക്കുന്ന പ്രായം വരെയുള്ള എല്ലാ വര്‍ഷവും വരുമാനം വര്‍ധിക്കുകയാണെങ്കില്‍ മാത്രമായിരിക്കും ഇതെല്ലാം നടക്കുക.

So how does one plan for any unfortunate event to the bread-earner of the house? By taking a term insurance plan – a 30-year-old could get a 1 crore cover for just Rs. 7,788 per year for a term of 30 years. That is a price I think one should be willing to pay to give a solid protection to your family.

അപ്പോള്‍, ഗൃഹനാഥനോ അല്ലെങ്കില്‍ വീട്ടിലെ വരുമാനം കണ്ടെത്തുന്നയാള്‍ക്കു ദൗര്‍ഭാഗ്യകരമായ എന്തെങ്കിലും സംഭവിച്ചാല്‍ എന്തുചെയ്യും? ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ എടുക്കുകയാണെങ്കില്‍ 30 വയസുള്ള ഒരാള്‍ക്ക് 30 വര്‍ഷത്തെ കാലാവധിയില്‍ പ്രതിവര്‍ഷം 7,788 രൂപ എന്ന നിരക്കില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കുടുംബത്തിനു ശക്തമായ സംരക്ഷണം നല്‍കാന്‍ നിങ്ങള്‍ ഈ തുക ചെലവാക്കുന്നത് ഉചിതമായിരിക്കും.

  1. കുറഞ്ഞ പ്രായത്തില്‍ ചേരുമ്പോള്‍ കുറഞ്ഞ തുക മതി

നിങ്ങളുടെ പ്രായത്തിനനുസരിച്ച് തുകയില്‍ മാറ്റം വരും. പ്രായം എത്രത്തോളം കുറവാണോ പ്രതിവര്‍ഷം അടക്കേണ്ട തുക അത്രത്തോളം കുറഞ്ഞിരിക്കും. 30 വര്‍ഷത്തേക്കുള്ള, ഒരു കോടി രൂപയുടെ പരിരക്ഷ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിക്ക് വിവിധ പ്രായത്തിലുള്ളവര്‍ അടയ്‌ക്കേണ്ട വാര്‍ഷിക പ്രീമിയം എത്രയാണെന്ന് പരിശോധിക്കാം.

30 വയസ് – വാര്‍ഷിക പ്രീമിയം 7,788 രൂപ
35 വയസ് – വാര്‍ഷിക പ്രീമിയം 9,912 രൂപ
40 വയസ് – വാര്‍ഷിക പ്രീമിയം 13,216 രൂപ
45 വയസ് – വാര്‍ഷിക പ്രീമിയം 17,700 രൂപ

പ്രീമിയം തുകയിലെ വ്യത്യാസം കാര്യമായുണ്ട്. കുറഞ്ഞ പ്രായത്തില്‍ തന്നെ പ്ലാന്‍ എടുക്കുന്നതിലൂടെ നിങ്ങള്‍ക്കു ധാരാളം പണം ലാഭിക്കാം.

  1. വില കുറവായിരിക്കാം, പക്ഷേ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ചില തിരഞ്ഞെടുപ്പുകളുണ്ട്

പ്രീമിയം കുറവായതിനാല്‍, അപകടസാധ്യതയുള്ളതായി കരുതുന്ന ഉപയോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതികള്‍ നല്‍കുന്നതില്‍
കമ്പനികള്‍ കൂടുതല്‍ ശ്രദ്ധാലുക്കളാവും. പ്രായം കൂടുന്നതനുസരിച്ച്, ജീവിതശൈലി രോഗങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. നമ്മുടെ ജോലിയുടെ സ്വഭാവവും ജീവിതത്തിന്റെ വേഗതയും കാരണം നാമെല്ലാവരും കൂടുതലായി അവ ബാധിക്കാന്‍ സാധ്യതയുള്ളവരുമായി മാറുന്നു.

ഒരിക്കല്‍എന്തെങ്കിലും അസുഖം വന്നാല്‍, നിങ്ങളെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ കമ്പനികള്‍ വളരെ വിമുഖത കാണിക്കും. അല്ലെങ്കില്‍ റിസ്‌ക് അസസ്‌മെന്റെിന്റെ അടിസ്ഥാനത്തില്‍ പ്രീമിയങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ പോളിസി നിങ്ങള്‍ക്കു വളരെ ചെലവേറിയതാവും.

അതിനാല്‍ നിങ്ങള്‍ ചെറുപ്പവും ആരോഗ്യത്തോടെയുള്ളതുമായി സമയത്ത് ഇന്‍ഷുറന്‍സില്‍ ചേരുക.

  1. റൈഡറുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിലുടെ സമഗ്ര പരിരക്ഷ നേടാം

മരണാനന്തര പരിരക്ഷ പ്രധാനമാണെങ്കിലും ജീവഹാനിയില്ലാതെ വരുമാനം നിലച്ചു പോവുന്ന സാഹചര്യങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. സംഭവിക്കാന്‍ സാധ്യതയുള്ള ഏറ്റവും മോശമായ സാഹചര്യത്തില്‍ ചെലവുകള്‍ കാര്യമായി വര്‍ധിപ്പിക്കുകയും പലപ്പോഴും സമ്പാദ്യം പൂര്‍ണമായും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അത്തരം സാഹചര്യങ്ങളെ ഉദ്ദേശിച്ച് പ്രത്യേകമായുള്ളവയാണ് ഗുരുതരമായ രോഗങ്ങള്‍, അപകടങ്ങളെത്തുടര്‍ന്നുള്ള വൈകല്യങ്ങള്‍ എന്നിവയ്ക്കുള്ള റൈഡറുകള്‍. നിങ്ങളുടെ അടിസ്ഥാന കവര്‍ തുക വര്‍ധിപ്പിക്കുന്നതിന് ഈ റൈഡറുകള്‍ പ്രയോജനപ്പെടുത്താന്‍ ഞാന്‍ ശിപാര്‍ശ ചെയ്യുന്നു.

  1. അനുയോജ്യമായ സാധ്യതകള്‍

ഗുണകരമായ ചില സാധ്യതകള്‍ ഞാന്‍ പറയാം:

99 വയസ് വരെ കവര്‍ ചെയ്യുക

ഇതു പ്രിയപ്പെട്ടവര്‍ക്ക് ഏറെക്കുറെ ജീവിതാവസാനം വരെ നിങ്ങള്‍ നല്‍കുന്ന സമ്മാനം പോലെയാണ്. പണം തിരിച്ചുകിട്ടുമെന്നത് ഏതാണ്ട് ഉറപ്പാണ്‌.

പരിമിതമായ അടവ്

അഞ്ച് അല്ലെങ്കില്‍ 10 വര്‍ഷം പോലുള്ള കാലാവധിക്കുള്ളില്‍ പണം അടച്ച് തീര്‍ക്കുക. പോളിസി കാലാവധിയുടെ ബാക്കി വര്‍ഷങ്ങളില്‍ ഇന്‍ഷുറന്‍സ് തുകയുടെ പരിരക്ഷ ആസ്വദിക്കുക. നിങ്ങള്‍ക്ക് ഒരു നല്ല ജോലിയും വരുമാനവുമുള്ളപ്പോള്‍ തന്നെ പ്രീമിയം മുഴുവനായി അടച്ചു തീര്‍ക്കുകയും ചെയ്യുക. ഇപ്പോള്‍ തൊഴില്‍ സുരക്ഷ വളരെ കുറവാണ്.

60 വയസ് വരെ പണമടയ്ക്കുന്നത്

ഇത് കുറഞ്ഞ കാലംകൊണ്ട് പ്രീമിയം അടച്ചുതീര്‍ക്കുന്നതിന്റെ മറ്റൊരു രൂപമാണ്. വിരമിക്കുകയും വരുമാനം നിലയ്ക്കുകയും ചെയ്യുമ്പോള്‍ ആരാണ് പ്രീമിയം അടയ്ക്കാന്‍ ആഗ്രഹിക്കുന്നത്? അതിനാല്‍, നിങ്ങള്‍ വിരമിക്കുന്നതിനു മുമ്പ് പ്രീമിയം അടച്ച് തീര്‍ക്കുക.

ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങേണ്ടതുണ്ടെന്ന് ഇപ്പോഴും ബോധ്യപ്പെട്ടിട്ടില്ലേ? നികുതി ലാഭവുമുണ്ട്- പ്രീമിയവും തിരിച്ചുകിട്ടുന്ന പണവും നികുതി മുക്തമാണ്!

നിങ്ങളുടെ പ്രീമിയം അറിയാം – ഇന്‍ഷുറന്‍സ് താരതമ്യത്തിലൂടെ പണം ലാഭിക്കുക

മൈ ഇന്‍ഷുറന്‍സ് ക്ലബിന്റെ സിഇഒയാണ് ലേഖകന്‍

Stay updated with the latest news headlines and all the latest Money news download Indian Express Malayalam App.

Web Title: Do you know why term insurance plans are popular top 5 reasons why you should buy