Latest News

ടേം ഇന്‍ഷുറന്‍സില്‍ ചേരുന്നത് എന്തു കൊണ്ട് സാമ്പത്തിക ആസൂത്രണ തുടക്കമായിരിക്കണം?

ടേം ഇന്‍ഷുറന്‍സ് പ്ലാനില്‍ മതിയായ പരിരക്ഷയുള്ളതിനാല്‍, ഒരാള്‍ക്ക് ജീവിത ലക്ഷ്യങ്ങളെ കൂടുതല്‍ സുഖപ്രദമായും പൂര്‍ണ മനസമാധാനത്തോടെയും നേരിടാന്‍ കഴിയും

ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ ഒരാളുടെ സാമ്പത്തിക പദ്ധതിയുടെ മുഖത്താളിന്് സമാനമാണ്. ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങുന്നത് ഏതെങ്കിലും സാമ്പത്തിക ആസൂത്രണത്തിന്റെ തുടക്കം അടയാളപ്പെടുത്തുമ്പോള്‍ നിക്ഷേപത്തിന്റെ ഭാഗം തുടര്‍ന്ന് വരുന്നു. ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ വഴിയുള്ള ലൈഫ് ഇന്‍ഷുറന്‍സ് ജീവിത ഘട്ടങ്ങളുടെ ഗതി നിയന്ത്രിക്കുകയും ജീവിത ലക്ഷ്യങ്ങള്‍ നിറവേറ്റുന്നത് കൂടുതല്‍ എളുപ്പമുള്ളതും നിയന്ത്രണവിധേയവുമാക്കുന്നു. അതിനാല്‍, ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങുന്നത് പലപ്പോഴും സാമ്പത്തിക ആസൂത്രണ പ്രക്രിയയുടെ ആദ്യപടിയായി കണക്കാക്കപ്പെടുന്നു.

അകാലത്തില്‍ മരിക്കാനുള്ള സാധ്യതയാണ് ജീവിതത്തിലെ പ്രധാന സന്ദേഹങ്ങളിലൊന്ന്. ഈ വെല്ലുവിളി ലൈഫ് ഇന്‍ഷുറന്‍സിലൂടെ ലഘൂകരിക്കപ്പെടുന്നു.  ഇക്കാര്യത്തില്‍ ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ കുറഞ്ഞ ചെലവ് വരുന്നതും ഉയര്‍ന്ന പരിരക്ഷ ലഭിക്കുന്നതുമായ ശരിയായ തിരഞ്ഞെടുപ്പായി മാറുന്നു. കാര്യങ്ങള്‍ ലളിതമായി മനസിലാക്കാന്‍ ആദ്യം നമുക്ക് അടിസ്ഥാനതലത്തില്‍ പരിശോധിക്കാം.

പോളിസി ഉടമ അടയ്ക്കുന്ന പ്രീമിയത്തിന്റെ വ്യവസ്ഥയ്ക്ക് വിധേയമായി നിശ്ചിത കാലയളവിലേക്കു പരിരക്ഷ നല്‍കുന്ന ഒരു തരം ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയാണ് ടേം ഇന്‍ഷുറന്‍സ്. ഇന്‍ഷുറന്‍സ് കാലയളവില്‍  മാത്രമേ ഇത് മരണനാകൂല്യത്തിനു പരിരക്ഷ നല്‍കുന്നൂള്ളൂ. ഇതില്‍ സമ്പാദ്യത്തിന്റെ ഒരു ഘടകവുമില്ല. പോളിസി കാലാവധിക്കുള്ളില്‍ മരിച്ചാല്‍, കുടുംബാംഗങ്ങള്‍ അല്ലെങ്കില്‍ നോമിനികള്‍ക്ക് കവറേജ് തുക (സം അഷ്വേര്‍ഡ്) ലഭിക്കും. അതേസമയം, ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിക്ക് പോളിസിയുടെ കാലാവധി നിലനില്‍ക്കുമ്പോള്‍ മെച്യൂരിറ്റി മൂല്യം ലഭിക്കുകയില്ല.

മറ്റെല്ലാ തരത്തിലുള്ള ഇന്‍ഷുറന്‍സുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടേം പ്ലാനുകളില്‍ പ്രീമിയം (ഇന്‍ഷുറന്‍സിനുള്ള ചെലവ്) ഏറ്റവും കുറവാണ്. സാധാരണഗതിയില്‍ ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാനില്‍, അത്ര ചെറുപ്പമല്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറുപ്പക്കാര്‍ക്ക് പ്രീമിയം കുറവാണ്. ഇത് പരിരക്ഷാ കാലയളവ് സ്ഥിരമായി നിലനിര്‍ത്തുന്നു.

ടേം ഇന്‍ഷുറന്‍സ് പ്ലാനിന്റെ മരണാനുകൂല്യങ്ങള്‍ അനുസരിച്ച് ഇത് പൂര്‍ണമായും അപായ സാധ്യത പരിരക്ഷയുള്ള പ്ലാനാക്കി മാറ്റുന്നു. ജീവിതനിലവാരം നിലനിര്‍ത്താന്‍ മാത്രമല്ല, കുട്ടികളുടെ ആവശ്യങ്ങള്‍, വീട് വാങ്ങല്‍ തുടങ്ങി ജീവിതത്തിലുണ്ടാകുന്ന സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാനും കുടുംബത്തിന് ആവശ്യമുള്ള തുക ലഭിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.

എന്നാല്‍, ഒരാളുടെ സാമ്പത്തിക കാര്യങ്ങളില്‍ ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ വഹിക്കുന്ന പ്രത്യേക സ്ഥാനം എന്താണ്?

അപകടസാധ്യത കൈകാര്യം ചെയ്യല്‍ എന്നതാണ് ഉത്തരം. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി റിസ്‌ക് പ്രൊഫൈലിനെ അടിസ്ഥാനമാക്കി ഓഹരികളും കടങ്ങളും പോലുള്ള വിവിധ ആസ്തികളില്‍ ഒരാള്‍ നിക്ഷേപം നടത്തുന്നു. എങ്കിലും പിപിഎഫ്, മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപങ്ങളെല്ലാം നിക്ഷേപകന്‍ സ്വയം പണം അടയ്ക്കുന്നതാണ്. അവയില്‍ നിക്ഷേപം തുടരാന്‍ നിക്ഷേപകന്‍ ജീവിച്ചിരിക്കണം.

ഒരാളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പാളം തെറ്റില്ലെന്ന് ടേം ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്നു.ടേം ഇന്‍ഷുറന്‍സ് പോളിസിയില്‍നിന്നുള്ള വരുമാനം കുടുംബ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഉപയോഗപ്പെടുത്താന്‍ കഴിയും.

ടേം ഇന്‍ഷുറന്‍സ് പോളിസി സ്വന്തമാക്കുകയെന്നത് എത്ര പ്രധാനമാണെന്ന് ഇപ്പോള്‍ വ്യക്തമായതിനാല്‍, ആരാണ് അവ വാങ്ങേണ്ടതെന്നു നോക്കാം. പ്രായോഗികമായി എല്ലാവര്‍ക്കും ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ ആവശ്യമുണ്ട്. അതായത് സാമ്പത്തികമായി ആശ്രയിക്കുന്ന ആരും ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ തിരഞ്ഞെടുക്കണം. നിങ്ങളൊരു വിദ്യാര്‍ഥിയും സാമ്പത്തികമായി ആശ്രയിക്കുന്ന മാതാപിതാക്കളുമുള്ള ആളാണെങ്കിലോ, വിവാഹിതരായി കുട്ടികളുള്ളയാളാണെങ്കിലോ, മുതിര്‍ന്ന കുട്ടികളുള്ളയാളാണെങ്കിലോ, ജീവിത ലക്ഷ്യങ്ങള്‍ ഇനിയും കൈവരിക്കാത്ത ആളാണെങ്കിലോ സാമ്പത്തിക പദ്ധതിയുടെ ആണിക്കല്ലായി ടേം ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം.

ടേം ഇന്‍ഷുറന്‍സ് പ്ലാനില്‍ മതിയായ പരിരക്ഷയുള്ളതിനാല്‍, ഒരാള്‍ക്ക് ജീവിത ലക്ഷ്യങ്ങളെ കൂടുതല്‍ സുഖപ്രദമായും പൂര്‍ണ മനസമാധാനത്തോടെയും നേരിടാന്‍ കഴിയും. ടേം ഇന്‍ഷുറന്‍സ് സാമ്പത്തിക ആസൂത്രണത്തിന്റെ തുടക്കമായിക്കഴിഞ്ഞാല്‍ മറ്റ് കുടുംബ ലക്ഷ്യങ്ങളിലേക്കുള്ള കാല്‍വയ്പുകള്‍ മുമ്പത്തേക്കാളും ആശങ്ക കുറഞ്ഞതാവും! അതിനാല്‍ പ്രീമിയങ്ങള്‍ താരതമ്യം ചെയ്ത് നിങ്ങളുടെ കുടുംബത്തിനായി ഏറ്റവും മികച്ച ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ myInusuranceClub ല്‍നിന്ന് തിരഞ്ഞെടുക്കാം.

Read More: ദീപക് യോഹന്നാന്‍ എഴുതിയ മറ്റു കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Get the latest Malayalam news and Money news here. You can also read all the Money news by following us on Twitter, Facebook and Telegram.

Web Title: Buying term insurance should be the start of financial planning

Next Story
ചെറുപ്രായത്തില്‍ തന്നെ ആരോഗ്യ ഇന്‍ഷുറസ് വേണ്ടതിന്റെ പ്രാധാന്യമെന്ത്?insurance, ഇന്‍ഷുറന്‍സ്, health insurance, ആരോഗ്യ ഇന്‍ഷുറന്‍സ്, health insurance plans, ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകൾ, what is  insurance premium, ഇന്‍ഷുറന്‍സ്  പ്രീമിയം എന്നാൽ എന്ത്?, sum insured amount, സം ഇന്‍ഷ്വേഡ് തുക,  insurance no-claim bonus (NCB), ഇന്‍ഷുറന്‍സ് നോ ക്ലെയിം ബോണസ്, insurance claim history, ഇന്‍ഷുറന്‍സ്  ക്ലെയിം ഹിസ്റ്ററി, insurance Pre-existing coverage, ഇന്‍ഷുറന്‍സ്  നിലവിലുള്ള പരിരക്ഷ, insurance accidental coverage, ഇന്‍ഷുറന്‍സ്  അപകട പരിരക്ഷ,  insurance tax advantage, ഇന്‍ഷുറന്‍സ്  നികുതി നേട്ടം, covid-19,  കോവിഡ്-19 indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X