/indian-express-malayalam/media/media_files/2025/11/24/ayushman-bharat-yojna-2025-11-24-17-02-22.jpg)
Source: Screengrab/YT/NHA
ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY)എന്ന പദ്ധതിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന ഈ പദ്ധതിയെ സംബന്ധിച്ച് പലർക്കും ഇപ്പോഴും അറിയാത്ത നിരവധി പ്രത്യേകതകളുണ്ട്. സാമ്പത്തിക പ്രയാസം നേരിടുന്ന ഒരു കുടുംബത്തിനാകെ മികച്ച ചികിത്സ സൗകര്യം സൗജന്യമായി ഉറപ്പാക്കുന്നതാണ് ഈ പദ്ധതി.
എന്താണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന?
ഉയർന്ന ചികിത്സ ചിലവുകൾ താങ്ങാനാവാത്ത ദരിദ്രരും ദുർബലരുമായ കുടുംബങ്ങളെ സംരക്ഷിക്കുക ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന. ഗുരുതരമായ രോഗങ്ങൾക്കോ സെക്കൻഡറി, ടെർഷ്യറി തലത്തിലുള്ള ആശുപത്രിവാസം വേണ്ടിവരുന്ന അസുഖങ്ങൾക്കുള്ള ചികിത്സകൾക്കോ ആയി ഈ പദ്ധതി ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്നു.
ഇന്ത്യയിലുടനീളമുള്ള ആയിരത്തോളം അംഗീകൃത ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് ഈ പദ്ധതി പ്രകാരം ക്യാഷ് ലെസ് ട്രീറ്റ്മെന്റ് ലഭിക്കും. എല്ലാ നിലവിലുള്ള രോഗങ്ങൾക്കും ആദ്യ ദിവസം മുതൽ പരിരക്ഷ ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന്. ഈ പദ്ധയിൽ പരിരക്ഷ ലഭിക്കുന്നതിനുള്ള കുടുംബാംഗങ്ങളുടെ എണ്ണത്തിന് പരിധിയില്ല. ഇതോടെ കുടുംബത്തിൽ എത്ര അംഗങ്ങൾ ഉണ്ടോ അവർക്കെല്ലാം ഇത് പ്രയോജനപ്പെടും.
കുടുംബം എന്ന വാക്കിന് ഈ പദ്ധതിനൽകുന്ന നിർവചനം
പിഎം ജെഎവൈ പദ്ധതിയിൽ "കുടുംബം" എന്ന വാക്കിൽ പ്രാഥമിക ഗുണഭോക്താവും അവരുടെ എല്ലാ അർഹരായ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. ഇതിൽ പങ്കാളികൾ, കുട്ടികൾ, മാതാപിതാക്കൾ, മുത്തശ്ശീ മുത്തശ്ശന്മാർ, സഹോദരങ്ങൾ, ഭാര്യയുടേയും ഭർത്താവിന്റേയും മാതാപിതാക്കൾ എന്നിങ്ങനെ അതേ വീട്ടിൽ താമസിക്കുന്ന എല്ലാ ആശ്രിതരും ഉൾപ്പെടുന്നു.
Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം
2024ൽ സർക്കാർ ഈ പദ്ധതി വിപുലീകരിച്ചു. ഇതിലൂടെ 70 വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് മാത്രമായി അധികമായി അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ കൂടി ലഭിക്കും. നിലവിലുള്ള അഞ്ച് ലക്ഷം രൂപയ്ക്ക് പുറമെയാണ് മുതിർന്ന പൗരന്മാർക്കായുള്ള ഈ അഞ്ച് ലക്ഷം രൂപയ്ക്കുള്ള പരിരക്ഷ.
മുതിർന്ന പൗരന്മാർക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ
ഈ പദ്ധതിയിലൂടെ പരിരക്ഷ ലഭിക്കാൻ മുതിർന്ന പൗരന്മാർക്ക് വേണ്ട ഒരേയൊരു യോഗ്യതാ മാനദണ്ഡം വ്യക്തിക്ക് 70 വയസ്സോ അതിൽ കൂടുതലോ ആയിരിക്കണം എന്നതാണ്. ആധാർ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രായമാണ് ഇവിടെ കണക്കാക്കുക. കുടുംബങ്ങളുടെ സാമ്പത്തിക നില പരിഗണിക്കാതെയാണ് ഈ ആനുകൂല്യം നൽകുന്നത്.
Also Read: 450 കോടി ആസ്തി, 100 ഏക്കർ ഫാം; ധർമേന്ദ്രയുടെ സാമ്രാജ്യത്തിൽ നിന്നുള്ള ​കാഴ്ചകൾ
70 വയസ്സിനു മുകളിലുള്ള കുടുംബാംഗത്തിന് അധിക ടോപ്പ്-അപ്പിന് അർഹതയുണ്ടോ?
നിങ്ങളുടെ കുടുംബം നിലവിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുന്നതാണെങ്കിൽ 70 വയസ്സിന് മുകളിലുള്ള കുടുംബത്തിലെ ഏതൊരു അംഗത്തിനും ഈ അധിക ടോപ്പ്-അപ്പ് ആനുകൂല്യം ലഭിക്കും. എന്നാൽ ഇതിനായി ആധാർ eKYC പൂർത്തിയാക്കേണ്ടതുണ്ട്.
മുതിർന്ന പൗരന്മാർക്കുള്ള പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയുടെ പ്രധാന സവിശേഷതകൾ
കവറേജിന് പ്രായപരിധിയില്ല:
പ്രായപരിധി നിശ്ചയിക്കുന്നതാണ് പല ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും. എന്നാൽ ഈ പദ്ധതിക്ക് ഉയർന്ന പ്രായപരിധിയില്ല. 70കളിലും 80കളിലും അതിൽ കൂടുതൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ഈ പദ്ധതിയുടെ പരിരക്ഷ ലഭിക്കും.
Also Read: പാൻ കാർഡ് ഇല്ലേ? 10 മിനിറ്റിൽ ഓൺലൈനിലൂടെ ലഭിക്കും; വഴി ഇങ്ങനെ
പ്രതിവർഷം സൗജന്യ ആരോഗ്യ പരിശോധന:
ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ വഴി മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം സൗജന്യ പരിശോധനകളും പ്രതിരോധ ചികിത്സകളും ലഭിക്കുന്നു. ഇതിലൂടെ ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്താനും വിട്ടുമാറാത്ത രോഗങ്ങൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും സാധിക്കും.
സെക്കൻഡറി, ടെർഷ്യറി കെയർ കവറേജ്:
ശസ്ത്രക്രിയകൾ, സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷനുകൾ പോലുള്ള സെക്കൻഡറി കെയർ മുതൽ അഡ്വാൻസ്ഡ് ചികിത്സകളും അവയവമാറ്റ ശസ്ത്രക്രിയകളും ഉൾപ്പെടെയുള്ള ടെർഷ്യറി കെയർ വരെ വിപുലമായ ചികിത്സകൾക്ക് കവറേജ് ലഭിക്കും. ഇതിലൂടെ ആവശ്യമുള്ളപ്പോഴെല്ലാം ഉയർന്ന നിലവാരമുള്ള വൈദ്യസഹായം ലഭിക്കുന്നു.
ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി പ്രകാരം ചികിത്സ ലഭിക്കുന്ന കേരളത്തിലെ ആശുപത്രികളുടെ ലിസ്റ്റ് ഈ ലിങ്കിലൂടെ അറിയാം. List of Empanelled Hospitals – sha
Read More:10 വർഷം കൊണ്ട് 49 ലക്ഷം സമ്പാദിക്കാം: മികച്ച 10 SIP മ്യൂചൽ ഫണ്ടുകൾ ഇതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us