scorecardresearch

പിങ്ക് പാന്തേഴ്സിന്റെ ലാഭം നൂറ് ഇരട്ടി; 2.5 കോടിയിൽ നിന്ന് 105 കോടി; പണം വാരി അഭിഷേക് ബച്ചൻ

Abhishek Bachchan Net Worth; പിങ്ക് പാന്തേഴ്സിലെ നിക്ഷേപം എത്ര ഇരട്ടിയായി എന്ന് പരിശോധിച്ചത് പണം പിൻവലിക്കാൻ ആലോചിച്ചപ്പോൾ മാത്രമാണെന്നും അഭിഷേക് ഒരിക്കൽ പറഞ്ഞിരുന്നു

Abhishek Bachchan Net Worth; പിങ്ക് പാന്തേഴ്സിലെ നിക്ഷേപം എത്ര ഇരട്ടിയായി എന്ന് പരിശോധിച്ചത് പണം പിൻവലിക്കാൻ ആലോചിച്ചപ്പോൾ മാത്രമാണെന്നും അഭിഷേക് ഒരിക്കൽ പറഞ്ഞിരുന്നു

author-image
WebDesk
New Update
Abhishek Bhachchan and Amitab Bachan

ഉയർച്ച താഴ്ചകളിലൂടെയാണ് അഭിഷേക് ബച്ചന്റെ ഫിലിം കരിയർ കടന്ന് പോകുന്നത്. ബിഗ് ബിയുടെ മകൻ എന്ന നിലയിലെ പ്രശസ്തിക്കൊപ്പം പ്രതീക്ഷയുടെ അമിത ഭാരവും സിനിമാ ലോകത്തേക്ക് കാലെടുത്ത് വെച്ചപ്പോൾ അഭിഷേകിന് നേരിടേണ്ടി വന്നിരുന്നു. നിരൂപകരുടേയും പ്രേക്ഷകരുടേയും ദയയില്ലാത്ത വിമർശനം പലപ്പോഴും ഉയർന്നു. എന്നാൽ കാലത്തെ അതിജീവിക്കാൻ പ്രാപ്തമായ പല സിനിമകളുടെ ഭാഗമാവാനും അഭിഷേകിനായി. അഭിനയത്തിൽ തുടർ ജയങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്നില്ലെങ്കിലും ബിസിനസിൽ അഭിഷേക് ബച്ചൻ നിശബ്ദമായി ഉറച്ച ചുവടുകളോടെ നേട്ടങ്ങൾ സ്വന്തമാക്കുകയാണ്. 

Advertisment

അഭിഷേകിന്റെ ഏറ്റവും പ്രസിദ്ധമായ നിക്ഷേപങ്ങൾ കായിക ലോകത്താണ്. ഒരു ഐഎസ്എൽ ഫുട്ബോൾ ടീമും ഒരു കബഡി പ്രോ ലീഗ് ടീമും അഭിഷേകിനുണ്ട്. എന്നാൽ അഭിഷേക് തന്റെ നിക്ഷേപം കായിക മേഖലയ്ക്ക് അപ്പുറത്തേക്ക് വിപുലീകരിക്കുകയും അതിൽ ജയം നേടുകയും ചെയ്യുന്നു.  

കണ്ണുംപൂട്ടിയുള്ള നിക്ഷേപം, ലാഭം അമ്പരപ്പിക്കുന്നത്

അഭിഷേകും പിതാവ് അമിതാഭ് ബച്ചനും പലപ്പോഴും വലിയ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തിയിട്ടുണ്ട്. അയോധ്യയിൽ ഇവർ സ്വന്തമാക്കിയ വസ്തു ഇതിന് ഉദാഹരണമാണ്. സാമ്പത്തികമായി സ്ഥായിയായ വിജയം എന്നത് ബോളിവുഡ് ഇൻഡസ്ട്രിയിൽ നിന്ന് ലഭിക്കില്ലെന്ന് വ്യക്തമായതോടെ അതിലേക്ക് മാത്രം ചുരുങ്ങാതെ മറ്റ് മേഖലകളിൽ നിക്ഷേപിക്കാനുള്ള ധൈര്യവും ബുദ്ധിയും അഭിഷേക് കാണിച്ചു. പ്രോ കബഡി ലീഗിലെ ജയ്പൂർ പാന്തേഴ്സിനെ സ്വന്തമാക്കിയാതായിരുന്നു അഭിഷേകിന്റെ ആദ്യത്തെ പ്രധാനപ്പെട്ട ഒരു പൊതു നിക്ഷേപം. 

Also Read: ഇന്ത്യയിലെ ഏറ്റവും ധനികയായ നടി ദീപികയോ ആലിയയോ പ്രിയങ്കയോ അല്ല; 7790 കോടിയുടെ ആസ്തിയുള്ള ഈ താരറാണിയാണ്

Advertisment

ലീഗിൽ രണ്ട് തവണയാണ് അഭിഷേക് ബച്ചന്റെ പിങ്ക് പാന്തേഴ്സ് ചാംപ്യന്മാരായത്. ചെറിയ ബജറ്റിൽ ആണ് കബഡി ടീമിനെ പടുത്തുയർത്തിയത് എന്നും അതിൽ നിന്നുള്ള ലാഭം എത്രയായി എന്ന് പരിശോധിച്ചത് പണം പിൻവലിക്കാൻ ആലോചിച്ചപ്പോൾ മാത്രമാണെന്നും അഭിഷേക് ഒരിക്കൽ പറഞ്ഞിരുന്നു. രാജ് ഷമാനിയുമായുള്ള ഒരു പഴയ അഭിമുഖത്തിലായിരുന്നു അഭിഷേകിന്റെ ഈ വാക്കുകൾ. എന്നാൽ കബഡി ടീമിലെ നിക്ഷേപം പിൻവലിക്കാൻ ഇപ്പോൾ താൻ ആലോചിക്കുന്നില്ലെന്നും അഭിഷേക് വ്യക്തമാക്കുന്നു. 

എന്തുകൊണ്ട് കബഡി?

"കബഡി കാണാൻ  ആളുകൾക്ക് താത്പര്യം ഉണ്ടാവും എന്ന് എനിക്ക് തോന്നി. ആ തോന്നലിൽ ആണ് ടീമിൽ പണം നിക്ഷേപിച്ചത്. അത് വിജയിക്കും എന്ന തോന്നൽ ഉള്ളിലുണ്ടായിരുന്നു," അഭിഷേക് പറഞ്ഞു. കബഡി ടീമിൽ എത്ര കോടിയാണ് നിക്ഷേപിച്ചിരിക്കുന്നത് എന്ന് അഭിഷേക് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ആ നിക്ഷേപത്തിൽ നിന്ന് തനിക്ക് 100 മടങ്ങ് ലാഭം ലഭിച്ചതായി അഭിഷേക് പറയുന്നു. 

Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം

പിങ്ക് പാന്തേഴ്സിലുള്ള അഭിഷേകിന്റെ നിക്ഷേപം പിൻവലിച്ചേക്കും എന്ന അഭ്യൂഹങ്ങൾ 2023ൽ വന്നിരുന്നു. എന്നാൽ അഭിഷേക് അതെല്ലാം നിഷേധിച്ചാണ് പ്രതികരിച്ചത്. മാത്രമല്ല കബഡി തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണെന്നും എത്ര നാൾ ഇതിൽ നിക്ഷേപിക്കാൻ തനിക്കും കുടുംബത്തിനും കഴിയുമോ അത്രയും നാൾ തുടരും എന്നും അഭിഷേക് പറഞ്ഞു. 

കബഡി പ്രോ ലീഗിലെ എല്ലാ ടീമുകളുടേയും മൂല്യം 100 കോടി രൂപയ്ക്ക് മുകളിലാണ് എന്നും അഭിഷേക് വെളിപ്പെടുത്തിയിരുന്നു. ബിസിനസിനെ എങ്ങനെയാണ് താൻ നോക്കിക്കാണുന്നത് എന്ന് വ്യക്തമാക്കി ഒരു നിക്ഷേപ ഉച്ചകോടിയിൽ അഭിഷേക് പറഞ്ഞ വാക്കുകൾ ഇങ്ങനെ, "എന്റെ പിതാവിന്റെ തലമുറ ജോലി തിരക്കുകളിലായിരുന്നു എപ്പോഴും. കാരണം അത് മാത്രമാണ് അവരുടെ വരുമാന മാർഗം. എന്നാൽ ഇന്ന് അഭിനേതാക്കൾ സിനിമയിൽ നിന്നുള്ള വരുമാനം മാത്രമല്ല ലക്ഷ്യം വെക്കുന്നത്. ഞാനും ആ രീതിയാണ് പിന്തുടർന്നത്." 

പ്രോ കബഡി ലീഗിന്റെ ആദ്യ സീസണിന് ലഭിച്ചത് 435 മില്യൺ വ്യൂവേഴ്സ് ആണ്. ഒരു ദശകം പിന്നിടുമ്പോൾ ആദ്യ 90 മത്സരങ്ങൾ കഴിയുമ്പോൾ തന്നെ ലീഗിന് 226 മില്യൺ വ്യൂവേഴ്സിനെ ലഭിക്കുന്നു. ഇന്ത്യയിൽ ക്രിക്കറ്റ് അല്ലാതെ ഓരോ സീസണിലും 200 മില്യണിന് മുകളിൽ വ്യൂവേഴ്സിനെ നിലനിർത്തുന്ന ടൂർണമെന്റായി കബഡി പ്രോ ലീഗ് മാറി. 

രണ്ടര കോടിയിൽ നിന്ന് നൂറ് കോടി

പിതാവിനൊപ്പം അഭിഷേക് ഒരു ടെക്ക് കമ്പനിയിൽ നിക്ഷേപിച്ചിരുന്നു. സിംഗപ്പൂർ ആസ്ഥാനമായുള്ള മെറിഡിയൻ ടെക് എന്ന കമ്പനിയിൽ 2015ൽ 2.24 കോടി രൂപയാണ് അമിതാഭ് ബച്ചനും അഭിഷേകും ചേർന്ന് നിക്ഷേപിച്ചത്. രണ്ടര വർഷം കൊണ്ട് ഇതിൽ നിന്ന് 105 കോടിയാണ് ഇവർക്ക് ലഭിച്ചത്. നാഗിൻ, വഹ്ദാം ടീ, സെപ്ടോ എന്ന കമ്പനികളിലും അഭിഷേക് പണം നിക്ഷേപിച്ചിട്ടുണ്ട്. 

Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള താരസുന്ദരിയെ മനസ്സിലായോ?

ബച്ചൻ കുടുംബത്തിന്റെ ആസ്തി 1630 കോടി

റിയൽ എസ്റ്റേറ്റ് ബിസിനസിൽ ബച്ചൻ കുടുംബും പല വെല്ലുവിളികൾ നിറഞ്ഞ തീരുമാനങ്ങളും എടുത്തിട്ടുണ്ട്. മുംബൈയിൽ മാത്രം ബച്ചൻ കുടുംബം 219 കോടി രൂപയാണ് റിയൽ എസ്റ്റേറ്റ് ബിസിനസിനായി നിക്ഷേപിച്ചിരിക്കുന്നത്. അടുത്തിടെ ബോരിവാലിയിൽ അഭിഷേക് 15.4 കോടി രൂപയുടെ ആറ് അപ്പാർട്ട്മെന്റുകൾ ആണ് വാങ്ങിയത്. അതിനൊപ്പം തന്നെ മുളുണ്ടിൽ 10 വസ്തുവകകളും വാങ്ങി. 

2025ലെ ഹുറൂൺ പുറത്തുവിട്ട ധനികരുടെ പട്ടികയിൽ ബച്ചൻ കുടുംബത്തിന്റെ ആസ്തി 1630 കോടി രൂപയാണ് എന്നാണ്. വെല്ലുവിളി നിറഞ്ഞ പല മേഖലകളിലും നിക്ഷേപിക്കാൻ ധൈര്യം കാണിച്ചതിന്റെ ഫലമായാണ് കഴിഞ്ഞ കുറച്ച് ദശകങ്ങളായി ബച്ചൻ കുടുംബത്തിന്റെ ആസ്തി ഉയർന്നിരിക്കുന്നത്. 

Read More; 7790 കോടിയുടെ ആസ്തി: ഇന്ത്യയിലെ ഏറ്റവും ധനികയായ നടി

Amitabh Bachchan Abhishek Bachchan Chennaiyin FC

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: