ഒരാളുടെ നിലവിലുള്ള നിക്ഷേപം സുരക്ഷിതമാക്കുക മാത്രമല്ല, കുടുംബാംഗങ്ങളുടെ ഭാവി കുടുംബ ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ നിറവേറ്റാനും ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ സഹായിക്കുന്നു. വരുമാനമുള്ള അംഗത്തിന് അകാലമരണം ഇന്‍ഷുറന്‍സ് തുക അവശേഷിക്കുന്ന അംഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതിനാല്‍ കുടുംബ ലക്ഷ്യങ്ങള്‍ പാളം തെറ്റില്ല. സാമ്പത്തികമായി ആശ്രിതരുള്ള ആര്‍ക്കും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ഒരു രൂപ പോലും നിക്ഷേപിക്കുന്നതിന് മുമ്പുതന്നെ ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ ഉണ്ടായിരിക്കേണ്ടതാണ്. ഇത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനമാകും. കുറഞ്ഞ പ്രീമിയവും ഉയര്‍ന്ന കവറേജും ലഭിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സിന്റെ ഏറ്റവും സവിശേഷമായ രൂപമാണ് ഒരു ടേം പ്ലാന്‍.
എങ്ങനെ പ്രവര്‍ത്തിക്കുന്നു?
നിങ്ങള്‍ അടച്ച പ്രീമിയം നാല് ഘടകങ്ങളെ ആശ്രയിച്ചിരിക്കും -നിങ്ങള്‍ വാങ്ങേണ്ട അഷ്വേഡ് തുക (ലൈഫ് കവര്‍), നിങ്ങളുടെ പ്രായം, ലിംഗം, നിങ്ങള്‍ പരിരക്ഷ ആഗ്രഹിക്കുന്ന കാലയളവ് (പോളിസി ടേം). പോളിസി കാലാവധിക്കുള്ളില്‍ മരിച്ചാല്‍, അഷ്വേര്‍ഡ് തുക നോമിനിയ്ക്ക് ലഭിക്കും. കാലാവധി പൂര്‍ത്തിയായാൽ ലൈഫ് ഇന്‍ഷ്വര്‍ ചെയ്തയാള്‍ക്ക് (പോളിസി ഉടമ) അടച്ച പ്രീമിയമോ മറ്റു തുകയോ തിരികെ കിട്ടില്ല.
ഒരാള്‍ 1.5 കോടി രൂപ അഷ്വേഡ് തുകയ്ക്കുള്ള ടേം പ്ലാന്‍ 30 വര്‍ഷത്തേക്ക് വാങ്ങുന്നുവെന്നു കരുതുക. ലൈഫ് ഇന്‍ഷ്വര്‍ ചെയ്തയാള്‍ അല്ലെങ്കില്‍ പോളിസി ഉടമ പോളിസി കാലയളവില്‍ എപ്പോള്‍ മരിച്ചാലും 1.5 കോടി രൂപയുടെ മരണാനുകൂല്യം നോമിനിയ്ക്കു ലഭിക്കും.
അതിനാല്‍, ഒരു ടേം പ്ലാന്‍ എങ്ങനെ പരിരക്ഷ നൽകുന്നുവെന്നും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇപ്പോൾ നിങ്ങൾ മനസിലായിക്കാണുമല്ലോ. ഇനി ടേം ഇന്‍ഷുറന്‍സ് പ്ലാനിന്റെ വകഭേദങ്ങളെക്കുറിച്ച് അറിയാം.
വിവിധ തരം ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍:
ലെവല്‍ ടേം പ്ലാന്‍
പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാനിന്റെ ഏറ്റവും അടിസ്ഥാനപരമായ രൂപമാണിത്. അഷ്വേര്‍ഡ് തുക മൊത്തം പോളിസി കാലാവധിയ്ക്കു സമാനമായിരിക്കും. ഈ പ്ലാനില്‍,പോളിസി കാലയളവിൽ മരണം സംഭവിക്കുമ്പോള്‍ അഷ്വേഡ് തുക ഒറ്റ ഗഡുവായി നോമിനിയ്ക്കു ലഭിക്കും.
റിട്ടേണ്‍ ഓഫ് പ്രീമിയം ടേം പ്ലാൻ
പേര് സൂചിപ്പിക്കുന്നത് പോലെ, റിട്ടേണ്‍ ഓഫ് പ്രീമിയം ടേം പ്ലാനില്‍, പോളിസി കാലാവധി പൂര്‍ത്തിയായ ശേഷം പ്രീമിയം തുക പോളിസി ഉടമയ്ക്കു നല്‍കും. അത്തരമൊരു പ്ലാനില്‍ പ്രീമിയം തുക സാധാരണ ടേം പ്ലാനിനേക്കാള്‍ കൂടുതലാണ്. ടേം പ്ലാൻ കാലാവധി കഴിഞ്ഞാൽ പോളിസി ഉടമയ്ക്ക് ഒന്നും ലഭിക്കില്ല. പോളിസി കാലാവധി പൂര്‍ത്തിയായാൽ അടച്ച പണം (പ്രീമിയം) തിരികെ ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റിട്ടേണ്‍ ഓഫ് പ്രീമിയം ടേം പ്ലാൻ അനുയോജ്യമാകും. ഇൻഷുർ ചെയ്ത കാലയളവില്‍ പോളിസി ഉടമ മരിച്ചാല്‍, അഷ്വേര്‍ഡ് തുക നോമിനിക്കു ലഭിക്കും. പക്ഷേ പോളിസി ഉടമ അടച്ച പ്രീമിയം നോമിനിക്ക് ലഭിക്കില്ല.
കവര്‍ പ്ലാന്‍ വര്‍ധിപ്പിക്കുന്നു
വര്‍ധിച്ചുവരുന്ന കവര്‍ പ്ലാനില്‍, അഷ്വേര്‍ഡ് തുക മുന്‍കൂട്ടി നിശ്ചയിച്ച തുകയില്‍ അല്ലെങ്കില്‍ പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി കാലക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇതിനര്‍ത്ഥം, മരണാനുകൂല്യം യഥാര്‍ഥ തുകയല്ല, മറിച്ച് മരണം എത്ര വര്‍ഷങ്ങള്‍ക്കു ശേഷമാണ് എന്നതിനെ ആശ്രയിച്ചുള്ള വര്‍ധിച്ച തുകയായിരിക്കാം. രൂപയുടെ വാങ്ങല്‍ ശേഷി കാലക്രമേണ കുറയുമ്പോള്‍, അത്തരം പദ്ധതികള്‍ ലൈഫ് കവറിന്റെ മൂല്യം നിലനിര്‍ത്താനും പണപ്പെരുപ്പം ക്രമീകരിച്ച ലക്ഷ്യങ്ങളുടെ ചെലവ് എളുപ്പത്തിൽ നിറവേറ്റാനും സഹായിക്കുന്നു. എങ്കിലും പോളിസി കാലയളവിലുടനീളം മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പ്രീമിയം തുക തന്നെയാണ് അടയ്‌ക്കേണ്ടത്.
Read Also: സുനില്‍ ധവാന്റെ മറ്റു കുറിപ്പുകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കുറയുന്ന കവര്‍ പ്ലാന്‍
പ്രായമേറുമ്പോൾ, കുടുംബത്തോടുള്ള സാമ്പത്തിക ഉത്തരവാദിത്തങ്ങളില്‍ വര്‍ധനവുണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസത്തിനു ശരിയായ സമയത്ത് പണം ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതു മുതല്‍ നിങ്ങളുടെ അഭാവത്തില്‍ പോലും ഒരേ ജീവിതനിലവാരം നിലനിര്‍ത്താന്‍ കുടുംബത്തെ സഹായിക്കുന്നതു വരെ, മതിയായ പരിരക്ഷയുടെ ആവശ്യകത മുഖ്യ പ്രാധാന്യമര്‍ഹിക്കുന്നു.
അതിനാല്‍, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ജീവിതത്തിലെ സുപ്രധാന സാമ്പത്തിക നാഴികക്കല്ലുകള്‍ നേരിടേണ്ടിവരുന്ന കാലത്ത് മതിയായ പരിരക്ഷ വാങ്ങുന്നതാണ് നല്ലത്. അത്തരം ബാധ്യതകള്‍ നിറവേറ്റുമ്പോള്‍, പരിരക്ഷ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നുവന്നേക്കാം. അത്തരം സാഹചര്യങ്ങളില്‍, അഷ്വേര്‍ഡ് തുക കാലക്രമേണ കുറയുന്നതിനാല്‍ കുറയുന്ന കവര്‍ പ്ലാന്‍ സഹായകരമാകുന്നു.
ഭവനവായ്പയ്ക്കു പരിരക്ഷ ഉറപ്പുവരുത്തുന്നതിലും ഇത്തരം പ്ലാനുകള്‍ പ്രയോജനപ്പെടുന്നു, അവിടെ മുഖ്യ തുകയില്‍നിന്നുള്ള കുടിശ്ശിക കാലക്രമേണ കുറയുന്നു. ഈ നിര്‍ദിഷ്ട ആവശ്യത്തിനായി നിങ്ങള്‍ അത്തരം പ്ലാനുകള്‍ വാങ്ങുകയാണെങ്കില്‍, ഒരു ലെവല്‍ ടേം കവര്‍ പ്ലാനിലൂടെ നിങ്ങള്‍ക്ക് മതിയായ പരിരക്ഷ ഉണ്ടെന്ന് ഉറപ്പാക്കണം.
പ്രതിമാസ വരുമാന പരിരക്ഷാ പ്ലാന്‍
ഒരു ടേം പ്ലാനില്‍, പോളിസി കാലയളവില്‍ പോളി ഉടമ മരിച്ചാല്‍ അഷ്വേര്‍ഡ് തുക നോമിനിക്കു ലഭിക്കും. എന്നിരുന്നാലും, അത്തരം ഒരു വലിയ തുക നോമിനിയെ അവരുടെ ജീവിതം നിലനിര്‍ത്താന്‍ വിവേകപൂർവം പ്രയോജനപ്പെടുത്തിയേക്കില്ല. അത്തരമൊരു സാഹചര്യത്തില്‍ പ്രതിമാസ വരുമാന പരിരക്ഷാപ്ലാന്‍ ആവശ്യത്തിന് അനുയോജ്യമാവുകയും ഒരു വരുമാന സ്രോതസായി ഉറപ്പാക്കാന്‍ കുടുംബത്തെ സഹായിക്കുകയും ചെയ്യുന്നു. ഈ പ്ലാനുകളില്‍ ചിലതില്‍, ലൈഫ് കവറിന്റെ ഒരു ഭാഗം നോമിനിയ്ക്ക് ഒരു ഗഡുവായി നല്‍കുകയും ബാക്കി തുക പ്രതിമാസ വരുമാനം നല്‍കുകയും ചെയ്യുന്നു. ചില പ്ലാനുകള്‍ മുഴുവന്‍ ലൈഫ് കവറിലും സ്ഥിരമായി പ്രതിമാസ വരുമാനം നേടുന്നതിനുള്ള സാധ്യത വാഗ്ദാനം ചെയ്യുന്നു. മുന്‍കൂട്ടി നിശ്ചയിച്ച നിരക്കില്‍ പ്രതിമാസം വരുമാനം വര്‍ധിപ്പിക്കാനുള്ള പ്ലാനുകളുമുണ്ട്.
വിവിധ തരത്തിലുള്ള ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍ അറിയേണ്ടത് പ്രധാനമാണ്, കാരണം ഇത് നിങ്ങളുടെ നിര്‍ദിഷ്ട ആവശ്യങ്ങളെ അടിസ്ഥാനമാക്കി വിവേകപൂര്‍ണമായ വാങ്ങല്‍ തീരുമാനമെടുക്കാന്‍ സഹായിക്കും. നിങ്ങള്‍ ഏത് പ്ലാനാണു വാങ്ങിയതെന്നത് പ്രശ്‌നമല്ല, ഏകദേശം അഞ്ച് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് ആവശ്യകത കൃത്യമായ ഇടവേളകളില്‍ അവലോകനം ചെയ്യുന്നത് തുടരുക. മതിയായ ലൈഫ് കവര്‍ ഉണ്ടെങ്കിൽ, നിങ്ങളുടെ ജീവിത ലക്ഷ്യങ്ങള്‍ക്കായി നിക്ഷേപിക്കുന്നത് ജീവിതത്തെയും മരണത്തെയും കുറിച്ച് ആകുലപ്പെടാതെ വളരെ ശാന്തമായി പ്രവര്‍ത്തിക്കാനും പറ്റും!
ഈ ലേഖനം ഇംഗ്ലിഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- നേരത്തെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ പ്രവര്‍ത്തിച്ചിരുന്ന സുനില്‍ ധവാന്റെ ഉള്‍ക്കാഴ്ച, ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വാങ്ങുമ്പോള്‍ തീരുമാനങ്ങളെടുക്കുന്നതില്‍ വായനക്കാര്‍ക്ക് പ്രയോജനമായേക്കാം