മലയാള സാഹിത്യത്തിൽ സാഹിത്യത്തിന് പുറത്തുളള വിവാദങ്ങളായിരുന്നു 2017 കണ്ട് കടന്നുപോകുന്നത്. സാഹിത്യത്തിലെ വാക്കിനും വരിക്കും പൊലീസ് കേസാകുന്നത് മുതൽ നോട്ട് നിരോധനത്തെ കുറിച്ച് അഭിപ്രായം പറഞ്ഞതിനും അധ്യാപകരെ പരാമർശിച്ച് കഥയെഴുതിയതുമെല്ലാം സാഹിത്യത്തിന് പുറത്തുളള വിവാദകഥകളായി. ഇതിന് പുറമെ നാല് ആത്മാനുഭവങ്ങളും വിവാദങ്ങളുടെ വഴികൾ തുറന്നിട്ടു. വേട്ടക്കാരയാരായും ഇരകളായും പൊലീസുകാർ സാഹിത്യത്തിൽ നിറഞ്ഞു നിന്ന വർഷവും കൂടെയായിരുന്നു ഇത്.

യൂണിവേഴ്സിറ്റി കോളജിൽ എസ് എഫ് ഐ പ്രവർത്തകരുടെ സദാചാര അക്രമത്തിനിരയായ പെൺകുട്ടികൾക്കൊപ്പം സിറ്റിപൊലീസ് കമ്മീഷണർ സ്പർജൻകുമാറിനെ കാണാനെത്തിയതായിരുന്നു കമൽ സി ചവറ എന്ന എഴുത്തുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.  പരാതിക്കാരായ പെൺകുട്ടികൾ കമ്മീഷണറായിരുന്ന സ്പർജൻ കുമാറുമായി സംസാരിക്കെ കൂടുതൽ വകുപ്പുകൾചേർക്കണമെന്നാവശ്യപ്പെട്ട് കമൽ ഇടപെടുകയായിരുന്നുവെന്നും ഇത് പൊലീസുകാരുമായുളളവാക്കേറ്റത്തിലെത്തിയെന്നും തുടർന്ന് കമലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കമൽ സി ചവറയെ ഡിസംബർ 2016ൻെറ അവസാനമായിരുന്നു   അദ്ദേഹത്തിന്രെ സാഹിത്യരചനയുടെ പേരിൽ അറസ്റ്റ് ചെയ്ത നടപടിയുടെ   വിവാദങ്ങൾക്ക് അവാസാനിക്കാതിരിക്കുമ്പോഴാണ്  2017 ൽ അടുത്ത അറസ്റ്റ് നടന്നത്. നോവലിലെ പരാമർശങ്ങളുടെ പേരിലാണ് പൊലീസ് നടപടിയുണ്ടായത്. സംഘപരിവാറുമായി ബന്ധപ്പെട്ടവരാണ് പരാതിക്ക് പിന്നിലെന്ന് പൊലീസ് അവരെ പിന്തുണയ്ക്കുകയാണെന്നുമായിരുന്നു പരാതി. മാനസികാരോഗ്യത്തിനുളള ചികിത്സയിലുളള കമൽ ഡോക്ടറെ കാണാൻ പോകുന്ന വഴിക്കാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കമലിന് പൊലീസ് മർദനമേറ്റു. കമലിനെ കാണാൻ പൊലീസ് സ്റ്റേഷനിലെത്തിയവരെയും പൊലീസ് അക്രമത്തിന് ഇരയായതായി പരാതി ഉയർന്നു. പിന്നീട് കേരള സാഹിത്യ അക്കാദമി ഹാളിന് മുന്നിൽ കമൽ നിരാഹാരം കിടന്നു. എം എ ബേബി ഉൾപ്പടെയുളളവർ ഇടപെട്ട് സമരം അവസാനിപ്പിച്ചു. ഇതിനിടിയൽ  പുസ്തകം കത്തിച്ച് കമൽ പ്രതിഷേധവും രേഖപ്പെടുത്തി.

പിന്നീട് ബി ജെ പി യുടെ അധിക്ഷേപത്തിന് വിധേയനായ എഴുത്തുകാരൻ എംടിയായിരുന്നു. നോട്ട് നിരോധനം ജനങ്ങൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടിനെ കുറിച്ച് പരാമർശം നടത്തിയതിനെതിരെ ബി ജെ പി സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലായിരുന്നു എംടിക്കെതിരായ അധിക്ഷേപവും ആക്രമണവും. ഇത് കഴിഞ്ഞ് തൊട്ട് പിന്നാലെയാണ് “രണ്ടാമൂഴം” എന്ന എം ടിയുടെ നോവൽ മഹാഭാരതം എന്ന സിനിമയാക്കാനുളള തീരുമാനത്തിനെതിരെ ഹിന്ദുഐക്യവേദി രംഗത്തുവന്നു. അതും കുറച്ചു വിവാദങ്ങളൊക്കെയുണ്ടാക്കി.ഇപ്പോൾ എംടി മുസ്‌ലിം വിരുദ്ധനാണെന്ന ആരോപിച്ച് വർഷാവസാനം പുതിയ വിവാദവും രൂപപ്പെട്ടിരിക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഉന്നയിക്കപ്പെട്ട ഈ ആരോപണത്തിനെതിരെയും ബി ജെ പി വിമർശനത്തിനെതിരെ എന്ന പോലെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്.

ഈ വർഷം അവസാനിക്കാറുകുമ്പോഴാണ് കഥാകൃത്ത് എൻ പ്രഭാകരന്രെ കഥ വിവാദമാകുന്നത്. “കളിയെഴുത്ത്” എന്ന കഥ അധ്യാപക സമൂഹത്തെ അധിക്ഷേപിക്കുന്നതാണെന്നാരരോപിച്ച് ഒരുവിഭാഗം അധ്യാപകർ എൻ പ്രഭാകരനെതിരെ അധിക്ഷേപവും ഭീഷണിയും ചൊരിഞ്ഞു. വീരാൻ കുട്ടി എഴുതിയ “പരിശീലനം” എന്ന കവിതയും ഇതിന്രെ പിന്നാലെ വിവാദമായി.

ഈ വിവാദങ്ങൾ കത്തി നിൽക്കെയാണ് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും കേരളത്തിൽ വിവാദമായത്. അക്കാദമിയുടെ ഉത്തരവാദിത്വത്തിലുളളരായ കെ പി രാമനുണ്ണിക്കും കെ എസ് വെങ്കിടാചലത്തിനും നോവലിനും പരിഭാഷയ്ക്കുമുളള അവാർഡ് നൽകയതിനെ തുടർന്നാണ്. അതിനെതിരെ പരിഹാസവുമായി ടി പത്മനാഭൻ ഉൾപ്പെടയുളളവർ പരസ്യമായി രംഗത്തു വന്നു. സോഷ്യൽ മീഡിയയിലും ഇതിനെതിരെ പരിഹാസം നിറഞ്ഞ വിമർശനം ഉയർന്നു.

മൂന്ന് പേരുടെ നാല് ആത്മകഥകളാണ് 2017 ൽ കേരളത്തിൽ വിവാദങ്ങളുടെ മാലപ്പടക്കം കൊളുത്തിയത്. അതിൽ പലതും ഇപ്പോഴും തിരയടങ്ങാതെ ഒന്നിന് പുറകെ ഒന്നൊന്നായി വരുന്നു. ഡി ജിപി ജേക്കബ് തോമസ് “സ്രാവുകൾക്ക് ഒപ്പം നീന്തുമ്പോൾ” ” നേരിട്ട വെല്ലുവിളികൾ കാര്യവും കാരണവും “എന്നീ ആത്മകഥാപരമായ പുസ്തകങ്ങൾ, ഐ സ് . ആർ ഒ ചാരക്കേസിൽ കേരളാ പൊലീസ് പ്രതിയാക്കുകയും സിബി ഐ കേസ് തളളിക്കളഞ്ഞതോടെ നിരപരാധിയാവുകയും ചെയ്ത നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്രെ ഓർമ്മകളുടെ ഭ്രമണ പഥം, സിബി മാത്യൂസ് എന്ന കേരളത്തിലെ ഡി ജി പിയായിരുന്ന ഐ പി എസ്സുകാരന്രെ “നിർഭയം” എന്ന ആത്മകഥയുമാണ് ഈ വർഷം വിവാദങ്ങളുടെ പടക്കം പൊട്ടിച്ചത്. ജേക്കബ് തോമസ് രണ്ടാമത്തെ പുസ്തകവും. ജേക്കബ് തോമസിന്രെ പുസ്തകങ്ങളിൽ വിവാദമായത് യു ഡി എഫ് , എൽ ഡി എഫ് സർക്കാരുകളുടെ നടപടികളായിരുന്നു. നമ്പി നാരായണന്രെയും സിബി മാത്യൂസിന്രെയും ആത്മകഥകളിൽ വിവാദമായത് സ്വാഭാവികായും ഐ എസ് ആർ ഒ ചാരക്കേസുമായി ബന്ധപ്പെട്ട പരാമർശങ്ങളാണ്. ഇപ്പോഴും ഈ മൂന്നുപേരുടെയും പുസ്തകങ്ങൾ വിവാദങ്ങളൊഴിയാതെ പെയ്യുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook