കവിത കൊണ്ട് നെയ്ത കുപ്പായം

“അവയെന്റെ തൂവലുകളായി എന്നെ പൊതിയും. അവയെന്റെ ചിറകുകളായി എന്നെ പറക്കാനറിയുന്നവനാക്കും”

v t jayadevan,poem

കവിത കൊണ്ട് നെയ്ത കുപ്പായം

തുന്നല്‍ക്കാരീ
തുന്നല്‍ക്കാരീ,
കവിതയുടെ നൂലു കൊണ്ട്
ഒരു കുപ്പായം തുന്നി
നീയെനിക്കിടാന്‍ തരണം.

നോട്ടത്തിനൊത്ത്
നീലയോ മഞ്ഞയോ
പച്ചയോ ആകുന്ന നിറനൂലുകള്‍.
ഇരട്ടയിതളന്‍ ചെമ്പരത്തിപോലെ
കടുംചുവപ്പെന്നു പോലും തോന്നുന്നവ.

ഇല പൊതിഞ്ഞ പച്ചിലവള്ളിയായി,
പൂച്ചൂടിയ കൊന്നയായി
ഞാനും എന്റെ അലങ്കാരവും
ഒന്നായി മാറും.v t jayadevan, poem

അവയെന്റെ തൂവലുകളായി
എന്നെ പൊതിയും.
അവയെന്റെ ചിറകുകളായി
എന്നെ പറക്കാനറിയുന്നവനാക്കും.

ഉയരങ്ങളും ആകാശങ്ങളും
പ്രാപിക്കാനാവുന്ന ഒരുവനാക്കും.
മേഘമാലകളുടെ ചങ്ങാതിയും
നക്ഷത്രങ്ങളുടെ തോഴനും ആക്കും,

ചന്തയിലും അങ്ങാടിയും
കവിതപ്പുരകളിലും
കല്ല്യാണപ്പുരകളിലും
അതുമുടുത്തു
ഞാന്‍ ചെന്നു നില്‍ക്കും.

ഞാനൊരൊന്നുമുടുക്കാത്തവനാണെന്ന്
ആരും തിരച്ചറിയില്ല.

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Vt jayadevan poem kavitha kondu neytha kuppayam

Next Story
ത്രിവിക്രമന്റെ പുസ്തകംstory, rahul shankunni,malayalam story
The moderation of comments is automated and not cleared manually by malayalam.indianexpress.com