ഓ, എനിക്കെന്നാ വിഷു.
കണിവെക്കാന്‍ കൊലയടരാത്ത കൊറച്ചു പൂക്കള് വേണെന്ന്
നീ പറഞ്ഞത് കൊണ്ട് മാത്രവാ ഞാനീ കൊന്നേലേക്ക് വലിഞ്ഞു കേറീത്
അല്ല, അല്ലെന്നേ, ഉന്തി മരം കേറ്റീന്നല്ല പറഞ്ഞത്.
അങ്ങനെ കേറുന്നോനല്ല ഞാന്‍.
കണ്ണാടീല് നോക്കുമ്പോ കുഞ്ഞിപ്പൊടിപ്പന്‍ മീശ മാത്രം കണ്ടിരുന്ന കാലത്ത്
എനിക്കൊരു പിത്തം വന്നാരുന്നു.
അന്നേരം എന്‍റെ കണ്ണിലും ചോരേലും
എന്നാ ഒരു മഞ്ഞയാരുന്നൂന്നു അറിയാവോ.
ഇപ്പൊ അവിടെയെല്ലാം നീയാ.
അതു കൊണ്ടു ഞാനിങ്ങു കേറിപ്പോയതാ.
ആരെടെ എന്നാ കാണാനാ ഇതിത്ര പൊക്കത്തേക്ക് കൊണ്ട പൂത്തത് ?
താഴെയാരുന്നേല്‍ കേറാതെ പറിക്കാരുന്നു.
ങാ, പോട്ടെ.
എന്നതായാലും എനിക്ക് നീയാ പ്രധാനം.വിഷു, വിഷു ആശംസകള്‍, വിഷു 2019, വിഷു കവിതകള്‍, വിഷു കഥകള്‍, വിഷുക്കണി, വിനോയ് തോമസ്‌, വിനോയ് തോമസ്‌ നോവല്‍, വിനോയ് തോമസ്‌ കഥകള്‍, വിനോയ് തോമസ്‌ കരിക്കോട്ടക്കരി, vishu, vishu 2019, vishu wishes, vishu kani, vishu katta, vishu poem, vinoy thomas, vinoy thomas writer, vinoy thomas malayalam writer, vinoy thomas karikkottakkari, iemalayalam

എനിക്കങ്ങോട്ടെത്തിപ്പിടിക്കാന്‍ പറ്റാണ്ടിരുന്ന കൊമ്പാണിത്.
ഇത്തിരി കെതച്ചിട്ടാണെങ്കിലും ഇവിടോട്ട്
കേറിയെത്തുകാന്നുള്ളതാണല്ലോ അതിന്റെയൊരു ഇത്.
മേളിലേക്കു നോക്കുമ്പോ നല്ല രസം.
f ആയി വളഞ്ഞ കൊന്നക്കൊമ്പേലൊക്കെ
നല്ല മെണമെണാന്നു ചിരിച്ചോണ്ടു നില്‍ക്കുന്ന നീലനിറം..
സംഭവം മഞ്ഞതന്നെയാ.
ബാക്ഗ്രൗണ്ടില് ആകാശത്തിന്റെ വെളിച്ചമങ്ങനെ കെടക്കുന്നതുകൊണ്ട്
ഇവിടെയിരുന്നു കാണുമ്പോ നീലയാന്ന്‍ എനിക്ക് തോന്നുന്നതാ.
സന്ധ്യയാകാന്‍ പോകുന്നേന്‍റെയാണോന്നറിയത്തില്ല
ആകാശത്ത് സകലനെറങ്ങടേം പെരുന്നാള് പോലെയാ.
അതിനെടയ്ക്ക് കടലാസു മടക്കിയുണ്ടാക്കിയപോലത്തെ ഒരു പക്ഷി പാഞ്ഞു പോയി.
വര്‍ത്താനം പറയുന്നോരുടെ നേര്‍ക്ക് തുമ്പിട്ടു നില്‍ക്കുന്ന നാലഞ്ചു പച്ചയിലകള്‍
കണ്ടമാനം കിടന്നു വിറയ്ക്കുന്നുണ്ട്.
കൊള്ളാം,ഞാനിതുവരെ കാണാത്ത ഒരാംഗിളാ ഇത്.
എന്നതായാലും എനിക്ക് നീയാ പ്രധാനം.വിഷു, വിഷു ആശംസകള്‍, വിഷു 2019, വിഷു കവിതകള്‍, വിഷു കഥകള്‍, വിഷുക്കണി, വിനോയ് തോമസ്‌, വിനോയ് തോമസ്‌ നോവല്‍, വിനോയ് തോമസ്‌ കഥകള്‍, വിനോയ് തോമസ്‌ കരിക്കോട്ടക്കരി, vishu, vishu 2019, vishu wishes, vishu kani, vishu katta, vishu poem, vinoy thomas, vinoy thomas writer, vinoy thomas malayalam writer, vinoy thomas karikkottakkari, iemalayalam

യ്യോ, എന്‍റെ പൊന്നേ ഇവിടുന്നു താഴേക്കു നോക്കുമ്പൊഴാ കൊഴപ്പം.
ഇത്രേം ഉയരത്തിലാരുന്നോ ഇത് ?
കേറാന്നേരം പൊക്കവല്ലല്ലോ പൂക്കളല്ലേ കണ്ടത്.
ഞാനിരിക്കുന്നയീ കൊമ്പാണെങ്കില്‍ ഒരു പാറ്റാക്കൊമ്പ്.
ഇതെങ്ങാനും ഒടിഞ്ഞു പോയാല്‍?
ചുറ്റുമതിലു കെട്ടിയതിന്റെ ബാക്കി കല്ലും കമ്ബീം
നാട്ടുകാര് താഴെക്കൊണ്ടയിട്ടേക്കുവല്ലേ.
അതേല് വീണ് ഞാനങ്ങ് തീര്‍ന്നാ ആര്‍ക്കു പോയി?
എന്‍റെ കെട്ടിയോള്‍ക്കും പിള്ളേര്‍ക്കും പോയി.
ഒരു കണക്കിന് അവര്‍ക്കും ഒന്നും പോകാനില്ല,
എനിക്ക് പോയി.
ഇനി ഞാന്‍ തീര്‍ന്നു പോകാതെ പൂക്കളും പറിച്ച്
എങ്ങനെയേലും താഴെയെത്തിയാല്‍
എനിക്കും നിനക്കും സന്തോഷമാകും,
ഇതു വരെ ഉണ്ടായിട്ടില്ലാത്ത ഒരു സന്തോഷം.
പൂക്കളുംകൊണ്ട് നിന്റെ കെട്ട്യോന്‍റടുത്തേക്കു ചെല്ലുമ്പോ
ഞാന്‍ പറിച്ചുതന്നതാന്ന് അറിയിക്കണ്ട കെട്ടോ.
നമ്മടെ രണ്ടു പേരുടേം സന്തോഷം പോകും.
ഇതൊക്കേന്നു പറഞ്ഞാ ഓരോ സന്തോഷത്തിന് ചെയ്യുന്നതല്ലേ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ