Latest News

മിസ്റ്റർ പ്രകാശവർഷം-വിമീഷ് മണിയൂർ എഴുതിയ കവിത

ഒരു പതാകയോ മൂത്രത്തിന്റെ മണമോ റിങ്ങ് ടോണോ ഒന്നും തന്നെ കണ്ണിൽ പെടുന്നില്ല

vimeesh poem, iemalayalam

 

രാത്രി
ഉന്തം കയറി വരുന്ന
ഒരു സ്കൂട്ടർ

അതിന്റെ വെളിച്ചം
കുത്തനെ കയറി
ആൾപ്പാർപ്പില്ലാത്ത
ഒരു ഗ്രഹത്തിൽ ചെന്നെത്തി

തിരിഞ്ഞു നോക്കി
പരുങ്ങി

ഇന്നാരെയാണ് കണികണ്ടതെന്ന്
അത് തല പുകഞ്ഞാലോചിച്ചു
മണ്ടകത്തിപ്പോയ തെങ്ങ്
കേറി പറേപ്പിക്കുന്ന
തേങ്ങവലിക്കാരന്റെ ഇളി
ഗാലറിയിൽ അനങ്ങി

വെളിച്ചം
കുറച്ചു നേരം കൂടി
നടന്നു നോക്കിvimeesh maniyur, poem , iemalayalam

ഒരു പതാകയോ
മൂത്രത്തിന്റെ  മണമോ
റിങ്ങ് ടോണോ
ഒന്നും തന്നെ കണ്ണിൽ പെടുന്നില്ല

തന്റേത് ഒരു വല്ലാത്ത വിധിയെന്ന്
ചെവി ചൊറിഞ്ഞു

മിസ്റ്റർ പ്രകാശവർഷം എന്ന്
പഠിക്കുമ്പം
ആരെക്കെയോ കളിയാക്കിയത്
എക്കിട്ട് കേറി

അടുത്ത നിമിഷം
പണ്ട് ആകാശത്തിലേക്ക് അടിച്ചു കളഞ്ഞ
ടോർച്ചു വെളിച്ചങ്ങളുടെ
രണ്ടാം തലമുറയിൽപെട്ട
ഒരു കുടുബം
കാറിൽ വന്ന് നിർത്തി
വഴി ചോദിക്കുന്നു

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Vimeesh maniyoor poem mister prakashavarsham

Next Story
മയിൽ-നരൻ എഴുതിയ തമിഴ് കഥ, മൊഴിമാറ്റം: എ.കെ. റിയാസ് മുഹമ്മദ്naran, story, riyaz muhammed , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express