വരച്ചും മായ്ച്ചും

1.
പകലിനെ മായ്ച്ചു,
മഞ്ഞയും കാഴ്ചയും മറഞ്ഞു.

കടലിനെ മായ്ച്ചു,
നീലയും ഉറക്കവും കറുത്തു.

കുട്ടിയെ മായ്ച്ചപ്പോൾ
കയറു പൊട്ടിയ പട്ടം
ഒറ്റയ്ക്കു പറന്നു.

കടലാസ്സിലിപ്പോൾ
വയലറ്റ് പെൻസിലിന്റെ
മുഷിഞ്ഞ മുറിപ്പാടേയുള്ളൂ.jayakrishnan poem

നീ അകന്നുമായുമ്പോൾ
അടുത്തടുത്തുവരുന്ന
ഒഴിഞ്ഞ കാലൊച്ചകളേയുള്ളൂ.

2.
പേടി
മരണം
പ്രേതങ്ങൾ;


നാക്കിലവെട്ടത്തിനപ്പുറം
എല്ലാമുണ്ട്.jayakrishnan poem

വെളിച്ചത്തിൽനിന്ന്
ഒരു കാൽവെച്ച്
ഇരുട്ടിലെത്തുമ്പോൾ

ആരാണെന്നെ
കറുപ്പിൽ വരക്കുന്നത്?

ആരാണെന്നെ
മായ്ച്ചുകളഞ്ഞത്?

Read More: ജയകൃഷ്ണന്റെ കവിതകളും ലേഖനങ്ങളും ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook