കറുത്ത പെരും നായ്ക്കൾ
കടിച്ചു കീറാൻ വന്നു
സ്വപ്നത്തിൽ നിന്നും.

മുരണ്ട്…..

മേലേക്ക് ചാടിവീണയൊന്നിന്
തിളങ്ങും ചുവന്ന കണ്ണുകൾ.

മുറുമുറുത്തു നായ്ക്കൾ-
കൂർത്ത വെളുമ്പല്ലുകൾ രാകി.

ചോര നക്കി ഉണക്കി .

adil madathil, poem

ചിത്രീകരണം : വിഷ്ണുറാം

എല്ലുകൾ കടിച്ചു പിടിച്ച്
ഇരുണ്ട മരങ്ങൾക്കിടയിലൂടെ
പള്ളിക്കാടിൻ ചെരിവിറങ്ങി.

ഒഴിഞ്ഞ ഖബറിനകത്ത്
സുഖമായി ഉറങ്ങി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ