കോഴിക്കോട്: നഗരവത്കരണം മൂലം എഴുത്തുകാര്‍ക്ക് സ്വന്തം ദേശത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് വയലാര്‍ അവാര്‍ഡ് ജേതാവ് യു.കെ കുമാരന്‍. കോഴിക്കോട് കടപ്പുറത്ത് നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കേരള സാഹിത്യോത്സവത്തില്‍ എഴുത്തും ദേശവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്ടുകാരനായിരുന്നില്ലെങ്കില്‍ താനൊരു എഴുത്തുകാരനായി മാറുകയില്ലായിരുന്നുവെന്നും പ്രാദേശിക ഭാഷയും സംസ്‌കാരവും തന്റെ നോവലുകളില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്ത് സ്വന്തം ദേശത്തെ അടയാളപ്പെടുത്തലാണെന്ന് മുഖാമുഖത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിച്ച എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനും അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കെ എം ഷഹിത മോഡറേറ്ററായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ