പ്രണയമേ നീ കൊല്ലുന്നു
ഇണക്കത്തിൽ മുത്തിയും
പിണക്കത്തിൽ കുത്തിയും !
കാരുണ്യലേശ മില്ലാത്ത
സ്നേഹത്തിന്റെ ഇരകളാക്കി
ലോകത്തുനിന്നു നീ
കടത്തിക്കൊണ്ടുപോകുന്നു
രക്തബന്ധങ്ങൾ മുറിച്
സൗഹൃദങ്ങൾ തകർത്ത്
ഇഷ്ടങ്ങൾ ബലികഴിപ്പിച്ച്
നിന്റെ സ്വാർത്ഥതയുടെ
തമോഗർത്തത്തിലേയ്ക്ക് !
പ്രണയത്തിന്റെ ലോകത്ത്
രക്തസാക്ഷികൾ മാത്രം !
— വിജയിച്ചവരും തോല്ക്കുന്നവരും ;
ജീവിച്ചിരിക്കുന്നവരും മരിച്ചവരും .
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook