കാറ്റിനോട് -സുജീഷ് എഴുതിയ കവിത

“ഇരുട്ടറകളിൽ നിന്റെ നിശ്ചലതയിൽ മരിച്ചവരെ ഓർത്ത് പറയൂ, നിന്റെ വേഗതയേറ്റും അന്ത്യനിശ്വാസങ്ങൾ ആരുടേതൊക്കെയാകാം?” സുജീഷ് എഴുതിയ കവിത

Sujeesh , Poem , IEMalayalam
ചിത്രീകരണം: വിഷ്ണുറാം

ജനലരികിൽ തുറന്നുവെച്ച
ചരിത്രപുസ്തകത്തിന്റെ
താളുകൾ
മറിക്കുന്ന കാറ്റേ,
നീ ആരുടെ വായനയാകാം?

പട്ടങ്ങളെ, പതാകകളെ
പറപ്പിക്കും
നിന്റെ ചരടിൻതുമ്പ്
ആരുടെ കൈയ്യിലാകാം?

കാടും നാടും കത്തിയ ചാരം
കോരിയെടുത്ത് വിതറുന്ന
നീ
വിതയ്ക്കുന്നത്
എന്തിന്റെ വിത്താകാം?

Sujeesh , Poem , IEMalayalam

ഇലയനക്കി കർട്ടനിളക്കി
ഞങ്ങൾക്ക് ചുറ്റുമിപ്പോൾ
പതുങ്ങുന്ന
നിന്നിൽ ശേഷിക്കുന്ന
ഗന്ധമെന്താകാം?

ഇരുട്ടറകളിൽ നിന്റെ നിശ്ചലതയിൽ
മരിച്ചവരെ ഓർത്ത് പറയൂ,
നിന്റെ വേഗതയേറ്റും
അന്ത്യനിശ്വാസങ്ങൾ
ആരുടേതൊക്കെയാകാം?

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Sujeesh poem kattinodu

Next Story
പെണ്ണരഞ്ഞാണം-ആർഷാ കബനിയുടെ കഥarsha kabani , story , iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express