Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

രാത്രിജീവിതം – സ്റ്റാലിന എഴുതിയ കവിത

മുരൾച്ചകളൊതുക്കി നിശ്ശബ്ദമാകുന്നു , കാറ്റിൽ – നിഗൂഢമാം വഴിത്താരകളുടെ ചൂര്

stalina , poem, iemalayalam

നിമിഷനേരത്തെ മരണം
നൊടിയിടയിൽ താണ്ടും
കറുത്തിരുണ്ടൊരഗാധമാം
രാത്രികളവയിലാഴത്തിൽ കാണാം
കരിമ്പുലിക്കണ്ണുകൾ

മുരൾച്ചകളൊതുക്കി
നിശ്ശബ്ദമാകുന്നു , കാറ്റിൽ –
നിഗൂഢമാം വഴിത്താരകളുടെ ചൂര്
നിഴലിൽ മറഞ്ഞ്
പിൻകഴുത്തിൽ തറയ്ക്കുന്ന നോട്ടം
നേർത്ത ഞരമ്പുകളുടെ
ചൂടിൽ ചുവക്കുന്ന നാവ്

മേഘങ്ങളൊഴിയുമൊരു നിമിഷം
നിലാവിൻ്റെ കൂർത്ത പല്ലുകൾ
ഇരച്ചൊഴുകുന്ന ചുവപ്പ്
ചിറകുകളുടെ മർമ്മരം.

ഇറച്ചി പങ്കുവെച്ചുള്ള
പരസ്പരം വേട്ടയാടലുകളുടെ
ഇരമ്പങ്ങൾ നഖങ്ങളൊതുക്കെ;
മുറിവുകൾ നക്കിവറ്റിച്ച
മരിച്ചുയിർക്കലുകളുടെ
ശ്വാസവേഗങ്ങളൊതുങ്ങെ,
ഇരുൾ കുടിച്ച് വീർപ്പൊതുക്കിയവയ്ക്ക് മീതെ
പടർന്ന്, ഇലപ്പുതപ്പ്.

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Stalina s poem rathrijeevitham

Next Story
കടപ്പുറത്ത് -സുഭാഷ് ഒട്ടുംപുറം എഴുതിയ കഥSubhash Ottumpuram, Story, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com