scorecardresearch

അഭ്യുദയഗ്രാംഷി

“ജോലിക്ക് പോയിക്കൂടേ…ന്ന് ചോദിക്കുന്നു, എനിക്ക് കഴിയുന്നില്ല.” ശൈലൻ എഴുതിയ കവിത

shailan, poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

കഥ എഴുതിക്കൂടേ…ന്ന്
ചോദിക്കുന്നു,
എനിക്ക് കഴിയുന്നില്ല.

നോവൽ എഴുതിക്കൂടേ…ന്ന്
ചോദിക്കുന്നു,
എനിക്ക് കഴിയുന്നില്ല.

തിരക്കഥ എഴുതിക്കൂടേ…ന്ന്
ചോദിക്കുന്നു,
എനിക്ക് കഴിയുന്നില്ല.

സിനിമ ചെയ്തുകൂടേ…ന്ന്
ചോദിക്കുന്നു,
എനിക്ക് കഴിയുന്നില്ല.

അഭിനയിച്ചുകൂടേ…ന്ന്
ചോദിക്കുന്നു,
എനിക്ക് കഴിയുന്നില്ല.

പാട്ടെഴുതിക്കൂടേ…ന്ന്
ചോദിക്കുന്നു,
എനിക്ക് കഴിയുന്നില്ല.

പാട്ടുപാടിക്കൂടേ…ന്ന്
ചോദിക്കുന്നു,
എനിക്ക് കഴിയുന്നില്ല.

ചിത്രം വരച്ചുകൂടേ…ന്ന്
ചോദിക്കുന്നു,
എനിക്ക് കഴിയുന്നില്ല.

ജോലിക്ക് പോയിക്കൂടേ…ന്ന്
ചോദിക്കുന്നു,
എനിക്ക് കഴിയുന്നില്ല.

ബിസിനസ് ചെയ്തുകൂടേ…ന്ന്
ചോദിക്കുന്നു,
എനിക്ക് കഴിയുന്നില്ല.

പണം സമ്പാദിച്ചുകൂടേ…ന്ന്
ചോദിക്കുന്നു,
എനിക്ക് കഴിയുന്നില്ല.

shailan, poem, iemalayalam
ചിത്രീകരണം : വിഷ്ണു റാം

രാഷ്ട്രീയത്തിൽ ഇറങ്ങിക്കൂടേ…ന്ന്
ചോദിക്കുന്നു,
എനിക്ക് കഴിയുന്നില്ല.

സ്ഥലം വാങ്ങിച്ചുകൂടേ…ന്ന്
ചോദിക്കുന്നു,
എനിക്ക് കഴിയുന്നില്ല.

വീടുവച്ചുകൂടേ…ന്ന്
ചോദിക്കുന്നു,
എനിക്ക് കഴിയുന്നില്ല.

കുടുംബം നോക്കികൂടേ…ന്ന്
ചോദിക്കുന്നു,
എനിക്ക് കഴിയുന്നില്ല.

അങ്ങനെ ഒരുപാട്
പലതും ചോദിക്കുന്നു.
ദേഷ്യപ്പെടുത്തുന്നു.
കുറ്റപ്പെടുത്തുന്നു.
സഹതപിക്കുന്നു.
ഒന്നിനുമെനിക്ക് സാധിക്കുന്നേയില്ല.

പിന്നെ,
നിനക്കെന്ത് സാധിക്കുമെന്ന്
ചോദിക്കുന്നു.
നിന്നെയെന്തിന് കൊള്ളാമെന്നു ചോദിക്കുന്നു.

ജീവിക്കാനറിയാം,
ജീവിക്കാനറിയാം,
സ്വസ്ഥമായി
ജീവിക്കാനറിയാം
എന്നുമാത്രം
മറുപടി.

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Shylan poem abhyudagramsci