New Update
/indian-express-malayalam/media/media_files/2024/11/04/sangeetha-chenampully-2.jpg)
- അടച്ചിട്ട അനേകം ജനാലകൾ
നിറഞ്ഞൊരു മുറിയും
തുറക്കാനാവാത്തൊരു
കുഞ്ഞി ജനാല മാത്രമുള്ള
മറ്റൊരു മുറിയും
തമ്മിൽ കണ്ടുമുട്ടുമ്പോൾ
ശ്വാസം മുട്ടിക്കുന്ന വിങ്ങലുകളെപ്പറ്റി
എന്തെങ്കിലും പറയാതിരിക്കില്ല
പറഞ്ഞു പറഞ്ഞൊടുവിൽ
തുറവിയുടെ ആയിരം ജനാലകൾ
അവ മലർക്കെ തുറന്നു വെച്ചിരിക്കും - നീ പറഞ്ഞു
നോക്കൂ, നിറയെ പൂമ്പാറ്റകൾ.
കെട്ടുപാടുകളെ മറന്ന്
ഉടലിൽ നിന്ന് പറന്നുയരുന്ന
പൂക്കളെ നോക്കി
ഞാൻ വെറുതേ ചിരിച്ചു - ജലമൊന്ന്
അതിന്റെ നനവും അലിവും
നിറവിന്റെ ആയിരം കഥകളും
ഒഴുകുന്ന വഴിയുടെ വളവുകൾ
അതിനെ നീർത്തുള്ളിയും സമുദ്രവുമാക്കുന്നു
അത് നിറയുന്നതേയില്ല, അതിനാൽ കവിയുന്നുമില്ല. - ധമനികൾ പിണയുന്നു,
രക്തം അനേകം സാധ്യതകളെ
കണ്ടെത്തുന്നു,
അത് ഉയരുന്നു, തിരയടിക്കുന്നു, കുത്തൊഴുക്കാകുന്നു
പടരുന്നു. - തുന്നിച്ചേർക്കപ്പെട്ട
വാഴ്വിന്റെ പുതപ്പിൽ
ഒരു ദിനമുറങ്ങി വീഴുന്നു
വെളിച്ചത്തിലേക്കുണരുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.