കോഴിക്കോട്: സാഹിത്യ അക്കാദമി എന്നും വിവരമില്ലാത്ത സാഹിത്യകാരന്‍മാരെ തെരഞ്ഞെടുത്ത് പുസ്തകങ്ങളെഴുതിക്കുന്നു എന്ന് എം.ജി.എസ് നാരായണന്‍ അഭിപ്രായപ്പെട്ടു. കേരളാ സാഹിത്യോത്സവത്തില്‍ കേരള ചരിത്രം വീണ്ടും വായിക്കുമ്പോള്‍ എന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കേരള ചരിത്രത്തെ കുറിച്ച് സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളില്‍ ഭൂരിഭാഗവും സത്യമല്ലെന്നും കേരളത്തെകുറിച്ച് നമ്മള്‍ അറിയാതെ പോയ കാര്യങ്ങള്‍ അനവധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാസ്‌കോഡ്ഗാമ, ടിപ്പു എന്നിവരുടെ കടന്നു വരവ് ഉള്‍പ്പെടെ മലയാളികള്‍ അറിഞ്ഞു വെച്ചിരിക്കുന്ന പല കാര്യങ്ങളും തിരുത്തേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എം.ആര്‍ രാഘവ വാര്യര്‍, പി.അബ്ദുല്‍ ലത്തീഫ് എന്നിവർ സംസാരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ