രൂപാന്തരങ്ങൾ

പരാഗങ്ങളായിരുന്നു
പ്രകാശവർഷങ്ങൾക്കപ്പുറം
പിന്നീടുപെരുകിയും
പിളർന്നുമൊരുമിച്ചുമേതോ
പേരറിയാപ്പുഴയുടെപിന്നാലെ
പോകുന്നനേരമില്ലാനേരം
പുതഞ്ഞുപോകുന്നു
പൂഴിമണൽപ്പാതകളിൽ

പുഴ വഴിയേ
പൊള്ളുന്നപകലിരവേ…
പുഴ വഴിയേ
പൊള്ളുന്നപകലിരവേ –
കണ്ണ് വറ്റിയ
കാറ്റ്മൂളുന്നു

ചെതുമ്പലുകൾ
പൊഴിഞ്ഞിഴയുമോർമകൾ
വിട്ടുപോകുമടയാളനിഴലുകൾ
മായ്ച്ചുകളയുന്ന
മുഷിപ്പൻപണിക്കിലുക്കം

മുടിപ്പിന്നലുകളിൽ
മണൽവേരുകളുടെ ഭാരം
ആർക്കുമറിയാത്തചിലത്
ഇപ്പോൾതുറന്നിടുമെന്നുതോന്നുംstalina sbs, poem,malayalam poem

മൗനമേ,
മൗനമേ,
എന്നുയർന്ന്
പൊടുന്നനേ
താഴേയ്ക്ക്
കൂർത്തിറങ്ങുമെന്നും

പക്ഷേ;
വെറുതെ –
ഒന്നുതോൾകുലുക്കി

വാക്കുകൾതിരിഞ്ഞും
മറിഞ്ഞും പുളയുന്ന
കല്ലറകൾക്കുമീതേ
വർത്തമാനങ്ങൾ
വേഗമൊഴിഞ്ഞുപോകുന്ന
തെരുവിലേയ്ക്ക് –

മുഖത്ത്ചുട്ടികുത്തി
പുറകോട്ടിരുത്തപ്പെട്ടവരുടെ
കഴുതക്കാലിന്നടി
തെറ്റുമ്പോൾ

ഒറ്റുകാരന്റെ പുറകിലായി
ഉപ്പു മണമിരമ്പുന്നചുഴികൾ
ചുവന്നകണ്ണുകൾതുറക്കുന്നു

മണലൊഴിഞ്ഞതീരത്തിപ്പോൾ
ചതുപ്പിൽ, പുഴഅവസാന-
ശ്വാസമൂറ്റിവളർത്തുന്നുണ്ട്
ഏരകപ്പുല്ലുകൾ.

Read More: ഇനിയും ‘ഫ്രീ’ ആയിട്ടില്ലാത്ത അതേ ദിവസങ്ങൾ, സ്റ്റാലിന എഴുതിയത് ഇവിടെ വായിക്കാം

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ