വീട്ടിൽ നിന്നും ഒരുപാടകലെയുള്ള മെലിഞ്ഞ പെൺകുട്ടി മാത്രമാണ് ഞാൻ ഞാൻ

എന്റെ തീവണ്ടിയോടുന്ന വഴിയിൽ നീ കാത്തുനിൽക്കുന്നതെന്ത്?

ഉറങ്ങാതെയുറങ്ങാതെ നിന്നെ കാണുമ്പോൾ

നിന്റെ വിരലുകളിൽ നിന്ന് വണ്ടുകൾ

എന്റെ പകലുകളിൽ പൂത്ത മന്ദാരങ്ങൾ

നിന്റെ കാൽപ്പാദത്തിൽ നിന്ന് കിളികൾreshma c ,poem

എന്റെ മുടി വേർപെടുമ്പോൾ മരങ്ങൾ

നിന്റെ വാക്കുകളിൽ നിന്ന് കാറ്റ്

എന്റെ വിറയലിൽ നിന്നും മഴ

നീ പൂവുകളെ തൊട്ട് പുഴകളുണ്ടാക്കുന്നു

വിടവുകളിൽ തൊട്ട് വയലുകളുണ്ടാക്കുന്നു

ജീവിതത്തിന്റെ തുള്ളിയിറ്റിച്ച് എന്നെ ഉണർത്തുക മാത്രം ചെയ്യരുതേ

വീടോർത്ത് വിങ്ങിപ്പൊട്ടുന്ന ഒരു ചെറിയ പെൺകുട്ടിയാണ് ഞാൻ

ഉറക്കമെഴുന്നേൽക്കുമ്പോൾ എന്നെ തീവണ്ടി മണക്കുന്നതെന്ത്?

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ