രാത്രിസഞ്ചാരം

1.
വിളക്കിന്‍റെ വെട്ടം
എന്‍റെ കണ്ണുപൊത്തുന്നു.

നിന്‍റെ ചിത്രം വരയ്ക്കാൻ
ഇനി ഇരുട്ടുമാത്രം.

എന്‍റെ ഹൃദയത്തിൽ
ഒരു പല്ലിയിലുള്ളത്രയും
മറുകുകൾ.jayakrishnan, poem

2.
അടുപ്പുകത്തിച്ചപ്പോൾ
വിറകുകൊള്ളികൾക്കിടയിൽ
ഒളിച്ചിരുന്ന
എന്‍റെ മരണവുമെരിഞ്ഞു.

സ്വന്തം മരണംകൊണ്ട്
കഞ്ഞി തിളപ്പിക്കുന്ന
ലോകത്തിലെ ഒരേയൊരാൾ.

എങ്കിലും
കണ്ണീർ കത്തുന്ന
അതേ മണം.jayakrishnan, poem

3.
കുരുടന്‍റെ കൈപിടിച്ച്
വഴി മുറിച്ചുകടക്കുമ്പോഴാണ്
ഇങ്ങേക്കരയിൽ
ഹൃദയം മറന്നുവെച്ചതോർത്തത്.

അവനെ നരകനടുവിൽവിട്ട്
ഞാൻ തിരിച്ചോടി.jayakrishnan, poem

ഇപ്പോൾ
കണ്ണില്ലാവണ്ടികൾക്കു താഴെ
ഴെുകുന്ന കുരുടൻ;
ഉറുമ്പരിക്കുന്ന ഹൃദയം
നോക്കിനിൽക്കുന്ന ഞാൻ.

 

Read More: ജയകൃഷ്ണന്റെ മറ്റ് രചനകൾ ഇവിടെ വായിക്കാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook