ചുണ്ട് – രഗില സജി എഴുതിയ കവിത

മുങ്ങിപ്പോകുമെന്നുറപ്പുള്ള ഒരു ചുണ്ട് , ലോകത്തെയാകെ പാനം ചെയ്ത് വിടർന്ന് പോയത്

ragila saji ,poem, iemalayalam
ചുവന്ന  രാത്രി
രാത്രിയുടെ കടലിൽ
മുങ്ങിപ്പോകുമെന്നുറപ്പുള്ള ഒരു ചുണ്ട്,
ലോകത്തെയാകെ പാനം ചെയ്ത്
വിടർന്ന് പോയത്.
വഴി തെറ്റി വന്ന ഒരു നാവികൻ
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന
 ചുണ്ട് കണ്ട്
പേടിക്കുന്നു.
കപ്പലിൻ്റെ ദിശ എത്ര മാറ്റിയിട്ടും
ചുണ്ടിലേക്ക് നീളുന്നു.ragila saji ,poem, iemalayalam
കരയിൽ നിൽക്കുന്ന
അവസാനത്തെ സഞ്ചാരി
വെള്ളത്തിൻ്റെ ആത്മാവ്
ഉയർന്ന് മിടിക്കുന്നതിലേക്ക്
കണ്ണുകൾ കോർത്ത്
ഭൂഖണ്ഡങ്ങളിലേക്ക് യാത്ര ചെയ്യുന്നു.
ചന്ദ്രതാരാദികൾ ആകാശം വിട്ട്
നിലാവ് വിട്ട്
ഉറങ്ങും  ജന്തുക്കളെ വിട്ട്
അന്തരീക്ഷത്തിൻ്റെ സുഷിരങ്ങളിലൂടൂർന്ന്
ചുണ്ടിൻ്റെ മിനുത്ത തൊലിയിൽ
തിളങ്ങി നിന്നു.
ഒരു കടൽ മുഴുക്കെ ഭൂമി, ആകാശം
എല്ലാം ചേരുന്ന ഒരൊറ്റ അവയവം.

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Ragila saji poem chundu

Next Story
നെരിപ്പ് – വിനീഷ് കെ.എൻ. എഴുതിയ കഥvineesh k n , story, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com