ഞാനും ആനിയും
പാറമ്മൽ സ്കൂൾ
മുതൽ ഒരുമിച്ചാണ്.

ആനിക്ക് എന്നേക്കാൾ
ഒന്നര വയസ്സ് മൂപ്പുണ്ട്.
ഒരു ക്ലാസ്സ് മുന്നിൽ.
എൽപി യും
ഹൈസ്കൂളും ഒരുമിച്ച്.

രണ്ടുവീടപ്പുറം
അയൽക്കാരും

ആനിടപ്പൻ വർഗീസേട്ടൻ
ചന്തേല് തുണിക്കട മൊതലാളി.
എന്റച്ഛൻ കുമാരൻ
അതേ ചന്തയിൽ
വെറ്റില കടക്കാരൻ.

ആനിടമ്മച്ചി വീട്ടിൽ
കൊഴലപ്പം കച്ചോടക്കാരി മറിയം
എന്റമ്മ, വീട്ടിൽ ടെയ്‌ലര്‍ കാളി,

ആനിയും ഞാനും
വർഗീസിനും കുമാരനും
ഒറ്റ മക്കൾpraveena k, poem, iemalayalm

ആനിയേക്കാൾ
ഒന്നര വയസ്സിന്
ഇളപ്പാണേലും
കാഴ്ച്ചയിൽ
മുതിർച്ച
ഞാനായിരുന്നു.
ഒറേങ്കര പള്ളിയിലെ
നേർച്ച കണ്ട് വരുമ്പൊ
ഞാനാണ് ആദ്യം
മുതിർന്നത്.
ആനി അതും
കഴിഞ്ഞ് രണ്ടപ്പുറം
കടന്ന്
ഒരു കർക്കിടക
വാവിലും മുതിർന്നു.

ആനിക്ക് അവളുടെ
ബ്രായേക്കാൾ ഇഷ്ടം
എന്റെ ബ്രായോടായിരുന്നു.
എനിക്ക് എന്റെ
പാന്റിയേക്കാൾ
പ്രിയം ആനിയുടെ
പാന്റിയോടും.
ഞങ്ങളിലെ പ്രിയങ്ങളുടെ
മുതിർച്ച
കാളിയും മറിയവും
അറിഞ്ഞിരുന്നു.
അവർക്കും
ഞങ്ങളെ പോൽ
ചില പ്രിയങ്ങളുണ്ടാവണം.
വർഗീസും കുമാരനും
അങ്ങാടി ചർച്ച വഴി
ഞങ്ങളെ അറിഞ്ഞിടണം
അവർക്കും
ചില പ്രിയങ്ങൾ
ഉണ്ടായിരുന്നിരിക്കണം.praveena k, poem, iemalayalm

ഞങ്ങളങ്ങനെ
പുരനിറഞ്ഞു.
വർഗീസുമാപ്പിള ആനിക്ക്
എന്നെ പെണ്ണാലോചിച്ചു.
വെറ്റിലക്കാരൻ കുമാരൻ
എന്നെ ആനിയെ കൊണ്ട്
കെട്ടിച്ചയച്ചു

രണ്ടു പെണ്ണുങ്ങൾ
ഒന്നിച്ചുണ്ടു
ഒന്നിച്ചുറങ്ങി
ഒന്നിച്ചുമ്മ വെച്ചു
മുലകൾ മുലകളെ ഭോഗിച്ചു
ഒന്നിച്ചുണർന്നു
ഒന്നിച്ചകത്തും
പുറത്തും
പണിയെടുത്തു.
അങ്ങനെ
ഒരു പെണ്ണും
ഒരു പെണ്ണും ചേർന്ന്
രണ്ട് മ്മിണി ബല്യ പെണ്ണുങ്ങളായി.

ഞങ്ങളും പ്രസവിച്ചു
ആദ്യത്തെ പ്രസവം ഞാനും
രണ്ടാമത്തെ പ്രസവം
ആനിയും ചേർന്ന് പകുത്തു.
എനിക്കൊരു പെണ്ണും
ആനിക്ക് ഒരാണുമായി
ഞങ്ങൾ പിന്നെയും
ഇരട്ടിച്ചു

പെണ്ണൊരുമ്പെട്ടാൽ..!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook