നിന്റെ നഖങ്ങളിൽ
ജന്മങ്ങൾക്ക് മുൻപ് വരഞ്ഞ,
മാൻ, മുയൽ ഇല്ലിക്കൂമ്പ്
വാംശനാശം വന്ന നീലക്കുറുക്കൻ.

ഗുഹാ ഭിത്തിയില്ലെന്നോണം വരച്ചെടുത്ത –
അത്രയൊന്നും മെയ് വഴങ്ങാത്ത ചിത്രങ്ങൾ.
മെരുങ്ങാത്ത പൂച്ചകളായിരുന്നു
പ്രണയ ചിഹ്നമെന്ന് എന്റെ തോന്നൽ,
അവ മാന്തിയ എത്ര പാടുകളാണ്
നിന്റെ കണംങ്കാലിൽ …arsha kabani,poem,iemalayalam

മീനുകളെ ചുട്ടെടുത്ത
കനലിനിരുപുറമിരുന്ന്
നാം നക്ഷത്രങ്ങളെക്കുറിച്ച് പറഞ്ഞു.
നമുക്കറിയാവുന്ന ഭാഷയില്ലായ്മകൾ
മുക്രയിടുന്ന പന്നികളെപോലെ…
കാട് കുടഞ്ഞെറിഞ്ഞ പുഴയോരമായിരുന്നു
അന്നത്തെ താവളം.
പ്രേമിക്കാനറിയാത്തവരുടെ മാന്തിക്കീറലുകളെ

ചിത്രപ്പണികളെന്ന് നിരീക്ഷിക്കുമ്പോൾ
ഞാൻ, പൂക്കളെ തീ കൊളുത്തി
പുകയൂതുന്നവളെപ്പോലെ ഉന്മത്തയാവുന്നു.
നീ ഇപ്പോൾ തരുന്ന ഉമ്മകളെക്കാളും
എത്ര ആഴത്തിലാണ് ഈ ചിത്രമുറിവുകൾ

                                                                                                                    – പേരിന് കടപ്പാട് അമ്മു ദീപയുടെ ഒരു സെൽഫി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook