അങ്ങോട്ടേയ്ക്ക് ഒരു –
തീവണ്ടിപ്പാതയും, സ്റ്റേഷനും പണിതു.
പതുക്കെ, പതുക്കെ അവിടേയ്ക്ക് –
കണ്ണ് കാണാത്ത ഒരുവളുടെ പാട്ട് വന്നു.
കടലക്കാരന്റെ ചട്ടിയിലെ ചൂടുമെത്തി.
ടിക്കറ്റെടുത്ത സ്‌റ്റേഷൻ മാഞ്ഞുപോയി,
തീവണ്ടി മുൻപോട്ട്, മുൻപോട്ട് പോയി.

പാളം നീണ്ട്, നീണ്ട് വളർന്നു.
ഒന്നുറങ്ങി വീണ്ടും ഉണർന്നു.
ഉച്ചയ്ക്ക് പൊതിച്ചോറ് നിവർത്തി .
വെന്ത അരിയിൽ നെൽപ്പാടം കണ്ടു.
പാടത്തിനരികിലെ കുട്ടികളെ കണ്ടു.
ആൺകുട്ടികളുടെ പന്ത് കളി,
പെൺകുട്ടികളുടെ കക്ക് കളി.arsha kabani , poem, iemalayalam
തലയിൽ എണ്ണ വെക്കുന്ന അമ്മയെ കണ്ടു.
പെങ്ങളുടെ പഠന മുറി,
അടുക്കളയിലെ പൂച്ച,
അച്ഛന്റെ പണിശാല,
കാമുകിമാരുടെ കുളിക്കടവുകൾ,
നാട്ടുകാരുടെ ബസ് സ്റ്റോപ്പ്.

ഊണ് കഴിഞ്ഞ് ഇല വലിച്ചെറിഞ്ഞു.
ഇനി എത്ര ദൂരം…
മരണം ഒരു തോന്നലാണ്,
ഒരനുഭവം,
പേരറിയാത്ത സ്റ്റേഷനിലേക്കുള്ള കന്നിയോട്ടം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook