മുത്തപ്പാ,
അവർ റദ്ദുചെയ്യാൻ
ശ്രമിക്കുന്നവയെ
കരുണയുടെ ആഴങ്ങളോടെയും
സമഭാവനയുടെ പൂത്തുലയലിലൂടെയും
ചേർത്തുപിടിക്കലിന്റെ
അഭയബോധത്തിലൂടെയും
നീയെത്ര സജീവമാക്കി!
മുത്തപ്പാ,
അവർ സ്ഥാപിക്കാൻ
ശ്രമിച്ചവയെ
നീയെത്ര ആഴത്തിൽ നിന്ന്
പിഴുതെറിഞ്ഞു!

മുത്തപ്പാ,
ചോരയാൽ ദാഹം തീർക്കാത്ത
രോദനങ്ങളിൽ കാതുകുളിർപ്പിക്കാത്ത
എരിയുന്ന കുടികളിലും
മനുഷ്യമാംസത്തിലും
മദിച്ചുമലരാത്ത
ദൈവപ്പൊരുളേ
നിന്റെ ആർദ്രമൊഴിയാണു
ഞങ്ങൾക്കേതു ഗീതയെക്കാളും
തെളിച്ചമുള്ള ലോകവീക്ഷിണി.
മുത്തപ്പാ,
നീ മുടിയിൽ നിന്നു പറിച്ചുപകരുന്ന
തുമ്പക്കതിരിൽ
വിത്തായിരിക്കുന്നു ദൈവമേ
ഞങ്ങളുടെ ശാന്തജീവിതത്തിന്റെ
ഊർജ്ജസമുദ്രങ്ങൾ.
Read More: ‘പള്ളിയും പള്ളിയറയും വേറിട്ടല്ല എനിക്ക്, ചേർത്തുപിടിക്കാം’; മാനവികതയുടെ തണലായി മുത്തപ്പന്, വീഡിയോ