scorecardresearch

വിരാമം-പി പി രാമചന്ദ്രൻ എഴുതിയ കവിത

"കറുത്ത ബിന്ദു അതു വട്ടംവീശി വലുതായി വലുതായി വരുന്നു" പി പി രാമചന്ദ്രൻ എഴുതിയ കവിത

"കറുത്ത ബിന്ദു അതു വട്ടംവീശി വലുതായി വലുതായി വരുന്നു" പി പി രാമചന്ദ്രൻ എഴുതിയ കവിത

author-image
WebDesk
New Update
P P Ramachandran | Poem

ചിത്രീകരണം : വിഷ്ണു റാം

P P Ramachandran | Poem

വാക്യം വായിച്ചവസാനിച്ചപ്പോഴേക്കും 
അതിന്റെ ആരംഭം മറന്നു 

Advertisment

തുടക്കത്തിലെ വാക്കുകൾ ഓർമ്മയില്ല 
ആശയം വല്ലതും ഉണ്ടായിരുന്നോ 
എന്നും വ്യക്തമല്ല 

പൂർണ്ണവിരാമം മാത്രം
കൃത്യം
സ്പഷ്ടം

കറുത്ത ബിന്ദു 
അതു വട്ടംവീശി 
വലുതായി 
വലുതായി 
വരുന്നു

P P Ramachandran | Poem

Poem Malayalam Writer Literature

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: