scorecardresearch
Latest News

ഒറ്റവാക്ക്

ഒറ്റവാക്കാല്‍ വിഷം പുരട്ടുന്നു നാം ഇത്തിരിപ്പോന്ന ജീവിതറൊട്ടിയില്‍

ഒറ്റവാക്ക്

ഒറ്റവാക്കാല്‍ നരകമാക്കുന്നു നാം
പുഷ്പഗന്ധം പുണര്‍ന്ന വള്ളിക്കുടില്‍
ഒറ്റവാക്കാല്‍ മലിനമാക്കുന്നു നാം
വൃത്തിയായി കരുതിയ വീടകം

ഒറ്റവാക്കാല്‍ ശിഥിലമാക്കുന്നു നാം
മജ്ജ കൊണ്ടു വരിഞ്ഞ സ്വജീവിതം
ഒറ്റവാക്കാല്‍ വിഷം പുരട്ടുന്നു നാം
ഇത്തിരിപ്പോന്ന ജീവിതറൊട്ടിയില്‍kureepuzha sreekumar, poem, iemalayalam

സ്വപ്നമെന്നു പേരിട്ടുള്ള നൗകയില്‍
ഒറ്റവാക്കാല്‍ മരിച്ചു വീഴുന്നു നാം
ഒറ്റവാക്കേ മനസ്സിന്നരീനയില്‍
മുത്തമിട്ട വൈരൂപ്യമേ തോറ്റു ഞാന്‍

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: Ottavaaku poem kureepuzha sreekumar