Latest News
സത്യപ്രതിജ്ഞ മാമാങ്കത്തില്‍ യുഡിഎഫ് പങ്കെടുക്കില്ല
മന്ത്രിമാർ ആരൊക്കെ? സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്ന്
മന്ത്രിസ്ഥാനം രണ്ടാമൂഴത്തിലായത് സഹോദരിയുടെ ആരോപണത്താലല്ലെന്ന് ഗണേഷ് കുമാർ
കാനറാ ബാങ്ക് തട്ടിപ്പ്: പണം എങ്ങോട്ടുപോയി? പൊലീസിനെ കുഴക്കി പ്രതി വിജീഷ് വർഗീസ്
കോവിഡ് ചികിത്സ: പ്ലാസ്മ തെറാപ്പി ഒഴിവാക്കി, ഫലപ്രദമല്ലെന്ന് ഐസിഎംആർ
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു
കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
രാജ്യത്ത് കോവിഡ് മരണനിരക്ക് ഉയരുന്നു, 2.63 ലക്ഷം പുതിയ കേസുകള്‍

മൗനം പോലെ ഒരു ഉപമ

നിന്നോടു മിണ്ടാതിരിക്കുമ്പോൾ ഞാനെന്നോടുതന്നെ മിണ്ടുന്നു

jayakrishnan, poem, iemalayalam

 

നിന്നോടു മിണ്ടാതിരിക്കുമ്പോൾ
മെഴുകുതിരിയിൽ നിന്നെന്ന പോലെ
വാക്കുകൾ
ഉരുകിവീഴാൻ തുടങ്ങും;

വലംവെച്ചു പറക്കുന്ന
മഞ്ഞപ്പൂമ്പാറ്റകളെപ്പോലെ
ഭൂമി മുഴുവൻ
നിശ്ശബ്ദതയായിരിക്കും;jayakrishnan, poem, iemalayalam

നിന്നോടു മിണ്ടാതിരിക്കുമ്പോൾ
ഞാനെന്നോടുതന്നെ മിണ്ടുന്നു:
കണ്ണാടിയിലെ നിഴലിന്റെ
കണ്ണീർ തുടയ്ക്കുന്നതുപോലെ.

നനയാതിരിക്കാൻ
വിരലുകൾ കോർത്ത്
തലമുകളിൽ
മേൽക്കൂര തീർക്കുന്നു;jayakrishnan, poem, iemalayalam

തുള്ളി വിടാതെ
ചോർന്നൊലിച്ചിട്ടും
കാൽച്ചുവട്ടിൽ
മണൽച്ചൂടെന്നറിയുന്നു;

പറയാത്ത വാക്കുകൾ
പൊടിമണ്ണിലെ രൂപങ്ങൾ പോലെ
നിന്റെ കണ്ണുകളിൽ നോക്കി നിൽക്കുന്നു

നിന്നോടു പറയാതിരുന്നതെല്ലാം
ഒരു ഉപമയിലും ഒതുങ്ങാത്തതെന്ന്
തിരിച്ചറിയുന്നതു വരെ….

Get the latest Malayalam news and Literature news here. You can also read all the Literature news by following us on Twitter, Facebook and Telegram.

Web Title: Mounam pole oru upama poem jayakrishnan

Next Story
ഷിനിലാലിന്റെ കഥകള്‍shinilal ,stories ,iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express