മരിച്ചവനെപ്പറ്റി ഒരു ദൃഷ്ടാന്തകഥ (ചിത്രകാരൻ അശാന്തന്)


asanthan,painter,jayakrishnan,poem

മുഷിഞ്ഞടർന്ന ചുവരിൽ
ഒരു കറുത്ത ചിത്രം
വാടിയ വാഴയിലയിൽ
ഒരു കറുത്ത മൃതദേഹം
ഒലിച്ചുപോകുന്നു –
എല്ലാ സൂര്യന്മാരും
അണഞ്ഞുപോകുന്ന
അതേ കറുപ്പിലേക്ക്.

(“ശുശ്രൂഷക്കുള്ള ഞങ്ങളുടെ വസ്ത്രം
അവിടെ വെച്ചേക്കണം;
അവ വിശുദ്ധമല്ലോ;
വേറെ വസ്ത്രം ധരിച്ചിട്ടേ അവർ
ജനത്തിനുള്ള സ്ഥലത്തു ചെല്ലാവൂ.”)

asanthan,painter,jayakrishnan,poem

*നിന്നെ ഒരു മുടന്തുന്ന
കുതിരച്ചിത്രത്തിൽ കയറ്റി
ഞാൻ കൊണ്ടുപോകുന്നു –

ചെളിപുരണ്ട മേഘങ്ങൾക്കിടയിലൂടെ
ചൊവ്വാഴ്ചകളും
വെള്ളിയാഴ്ചകളുമില്ലാത്ത
അതേ കറുപ്പിലേക്ക്.

(“നിന്‍റെ പേർ മാത്രം ഞങ്ങൾക്കിരിക്കട്ടെ;
ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ!” )

 

*ദർബാർ ഹാളിൽ മുമ്പൊരിക്കൽ പ്രദർശിപ്പിച്ച The Parable of A Dead man എന്ന എന്‍റെ ചിത്രത്തിന്‍റെ ഓർമ്മ .

Read More: ജയകൃഷ്ണൻെറ മറ്റ് കവിതകളും ചിത്രങ്ങളും ഇവിടെ വായിക്കാം

ആളൊഴിഞ്ഞ ഒരെഴുത്ത്

മറവി എന്ന വീട്ടിൽ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ