scorecardresearch

മരിച്ചവനെപ്പറ്റി ഒരു ദൃഷ്ടാന്തകഥ (ചിത്രകാരൻ അശാന്തന്)

"നിന്നെ ഒരു മുടന്തുന്ന കുതിരച്ചിത്രത്തിൽ കയറ്റി ഞാൻ കൊണ്ടുപോകുന്നു – ചെളിപുരണ്ട മേഘങ്ങൾക്കിടയിലൂടെ" ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്നു

"നിന്നെ ഒരു മുടന്തുന്ന കുതിരച്ചിത്രത്തിൽ കയറ്റി ഞാൻ കൊണ്ടുപോകുന്നു – ചെളിപുരണ്ട മേഘങ്ങൾക്കിടയിലൂടെ" ചിത്രകാരനും കവിയുമായ ജയകൃഷ്ണൻ എഴുതുന്നു

author-image
Jayakrishnan
അപ്‌ഡേറ്റ് ചെയ്‌തു
New Update
asanthan,painter,jayakrishnan,poem

മരിച്ചവനെപ്പറ്റി ഒരു ദൃഷ്ടാന്തകഥ (ചിത്രകാരൻ അശാന്തന്)


asanthan,painter,jayakrishnan,poem

മുഷിഞ്ഞടർന്ന ചുവരിൽ

ഒരു കറുത്ത ചിത്രം

വാടിയ വാഴയിലയിൽ

ഒരു കറുത്ത മൃതദേഹം

ഒലിച്ചുപോകുന്നു –

എല്ലാ സൂര്യന്മാരും

അണഞ്ഞുപോകുന്ന

അതേ കറുപ്പിലേക്ക്.

("ശുശ്രൂഷക്കുള്ള ഞങ്ങളുടെ വസ്ത്രം

അവിടെ വെച്ചേക്കണം;

അവ വിശുദ്ധമല്ലോ;

വേറെ വസ്ത്രം ധരിച്ചിട്ടേ അവർ

ജനത്തിനുള്ള സ്ഥലത്തു ചെല്ലാവൂ.")

asanthan,painter,jayakrishnan,poem

*നിന്നെ ഒരു മുടന്തുന്ന

കുതിരച്ചിത്രത്തിൽ കയറ്റി

ഞാൻ കൊണ്ടുപോകുന്നു –

ചെളിപുരണ്ട മേഘങ്ങൾക്കിടയിലൂടെ

ചൊവ്വാഴ്ചകളും

വെള്ളിയാഴ്ചകളുമില്ലാത്ത

അതേ കറുപ്പിലേക്ക്.

("നിന്‍റെ പേർ മാത്രം ഞങ്ങൾക്കിരിക്കട്ടെ;

ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ!" )

*ദർബാർ ഹാളിൽ മുമ്പൊരിക്കൽ പ്രദർശിപ്പിച്ച The Parable of A Dead man എന്ന എന്‍റെ ചിത്രത്തിന്‍റെ ഓർമ്മ .

Advertisment

Read More: ജയകൃഷ്ണൻെറ മറ്റ് കവിതകളും ചിത്രങ്ങളും ഇവിടെ വായിക്കാം

ആളൊഴിഞ്ഞ ഒരെഴുത്ത്

മറവി എന്ന വീട്ടിൽ

Poem Poet Artist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: